2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തില്‍ ഇടനിലക്കാരിയായ ആശാവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ്. ആശാവര്‍ക്കര്‍ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്ബതികള്‍ എന്നിവര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
കൽപ്പറ്റ പൊഴുതന പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പിണങ്ങോട് ഊരംകുന്നില്‍ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടില്‍ നിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പൊലീസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ(സിഡബ്ല്യുസി) വിവരം അറിയിച്ചു. സിഡബ്ല്യുസി ചെയര്‍മാന്‍ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
തുടര്‍ന്ന് കുട്ടിയേയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. സീരിയല്‍ നടിയായ മായ സുകു, ഭര്‍ത്താവ് സുകു എന്നിവരാണ് കുട്ടിയെ വാങ്ങിയത്. ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞുകഴിയുകയാണ് യുവതി.



