ന്യൂഡൽഹി: ബ്രസീലിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക. 16, 17 തീയതികളിൽ മോദി നൈജീരിയ സന്ദർശിക്കും.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുന്റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്.
നവംബർ 19, 20, 21 തീയതികളിൽ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.