അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.
ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആൺമക്കളുണ്ട്. ചെറുപ്പം മുതൽ പാട്ടും മിമിക്രിയും ഇഷ്ടമായിരുന്ന നടനാണ് ഉല്ലാസ് പന്തളം. നാടകത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ ആണ് ഉല്ലാസ് പ്രഫഷനൽ മിമിക്രിയിലേക്ക് എത്തുന്നത്. പിന്നാലെയാണ് കോമഡി സ്റ്റാർസിൽ ഉല്ലാസ് എത്തുന്നത്. ഷോ നടന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി. പിന്നീട് സ്വന്തമായി പരിപാടികൾ ചെയ്യാൻ ഉല്ലാസ് തുടങ്ങുക ആയിരുന്നു.