മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ആരാധകരല്ലാത്ത മലയാളികൾ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലും എംജി സജീവസാന്നിധ്യമാണ്. ഇപ്പോഴിതാ ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനമായ എച്ച് ഇ മുഹമ്മദ് ബിൻ അബ്ദുള്ള അൽ മർസൂഖിയിൽ ഡയറക്ടർ ബോർഡ് അംഗമായിരിക്കുകയാണ് എം.ജി.തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതുവരെ എനിക്ക് കിട്ടാത്ത ഒരു വലിയ അംഗീകാരം ഷാർജ H.E. MOHAMED BIN ABDULLA AL MARZOOQI എനിക്ക് തന്നതിൽ ഒരുപാടു സന്തോഷം .അദ്ദേഹത്തിന്റെ എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷനിൽ എന്നെ ഒരു ഡയറക്ടർ ബോർഡ് മെമ്പർ ആയി പ്രഖ്യാപിച്ചു .When I said I will work for you, he said no, you are my partner and board member. Thank you sir ??????