ഇരു കിഡ്നികളുടേയും പ്രവര്‍ത്തനം നിലക്കുകയും ഡയാലിസിസ് സുഗമമായി നടത്താന്‍ കഴിയാത്ത അനാരോഗ്യാവസ്ഥയെ തുടര്‍ന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി.

സര്‍ജറി തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി മെഡിക്കല്‍ സംഘം അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. തുടര്‍ന്നുള്ള ദിവസങ്ങള്‍ ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തിലായിരിക്കും. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് , സലിം ബാബു തുടങ്ങിയവരും സഹായികളും പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.