കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയും മോഡലുമായ യുവതിക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള  കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ പറഞ്ഞു.

ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് സംഘടന ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.