• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസില്‍ ഇപ്പോഴത്തെ ചര്‍ച്ച നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത ജില്‍ ബൈഡനും തമ്മിലുള്ള അവിശ്വസനീയമായ അടുപ്പമാണ്. പാരീസിലെ നോട്രെ ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്ന വേളയില്‍ ഡൊണാള്‍ഡ് ട്രംപും ജില്‍ ബൈഡനും അസാധാരണമായ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഏറെ അടുപ്പത്തോടെ പെരുമാറിയതാണ് ഇരുകൂട്ടരുടെയും ‘ഫാന്‍സിനെ’ അക്ഷരാര്‍ഥത്തില്‍ അത്ഭുതപരതന്ത്രരാക്കിയിരിക്കുന്നത്.

ബൈഡന്‍ കുടുംബവുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ MAGA കമ്മ്യൂണിറ്റിയെ സന്തോഷിപ്പിക്കുന്നതിനൊപ്പം തന്നെ ഒരുപാട് ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതെല്ലാം നിഷ്പ്രഭമാക്കിയാണ് ഇപ്പോഴത്തെ അടുപ്പം എന്നതാണ് കൗതുകം. പാരീസിലെ നോര്‍ട്ടെഡാം പള്ളി വീണ്ടും തുറക്കുന്ന ചടങ്ങിനിടെയാണ് ട്രംപും ജിലും പരസ്പരം അടുത്തിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

സ്ഥാനമൊഴിയുന്ന പ്രഥമവനിത ചിരിച്ചുകൊണ്ട് നിയുക്ത പ്രസിഡന്റുമായി സംസാരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. 81 വയസുകാരനായ ജോ ബൈഡന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വൈറ്റ് ഹൗസ് ഇതിനു വിശദീകരണം നല്‍കിയില്ല. അമ്മയ്ക്കൊപ്പം ആഷ്ലി ബൈഡനും ചടങ്ങില്‍ പങ്കെടുത്തു.

മറുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ ധനികനും ട്രംപിന്റെ ‘ആദ്യ ചങ്ങാതി’യുമായ എലോണ്‍ മസ്‌ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഒരു അന്താരാഷ്ട്ര പരിപാടിയില്‍ ട്രംപ് ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമായി. പ്രഥമവനിതയെന്ന നിലയില്‍ ജില്ലിന്റെ അവസാന വിദേശയാത്രയായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്.

ദേവാലയം അറ്റകുറ്റ പണികള്‍ക്കു ശേഷം വീണ്ടും തുറക്കുന്ന ചടങ്ങില്‍ ഇരുവരുടെയും നടുവിലായി ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനായി ഒഴിച്ചിട്ട് ജില്ലും ട്രംപും കാത്തിരിക്കുകയായിരുന്നു. ഇരുവരും എന്തിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഭാവി പ്രസിഡന്റിന് ജില്‍ കൂടുതല്‍ സ്വീകാര്യതയുള്ളതായി ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ അനുമാനിക്കുന്നു.

78 വയസുകാരിയായ ജില്‍ ട്രംപിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്. തിരിച്ച് ട്രംപും അവരുടെ ഭര്‍ത്താവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇരുവരുടെയും പെരുമാറ്റം നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴി വയ്ക്കുകയായിരുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ട്രംപിനെ പിന്തുണച്ചു എന്നു വരെ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അനുമാനിക്കുന്നു.

”ജില്‍ ബൈഡന്‍ ട്രംപിനെ നോക്കുന്ന രീതിയില്‍ എന്നെ നോക്കുന്ന ഒരാളെ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ഒരു എക്‌സ് ഉപയോക്താവ് എഴുതി. ”ജില്‍ ബൈഡന്‍ ബോസ് ട്രംപുമായി പ്രണയത്തിലാണെന്ന് തോന്നുന്നു. അവള്‍ ട്രംപിന് വോട്ട് ചെയ്തുവെന്ന് 100% ഉറപ്പ്! എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

‘അവള്‍ അവന് വോട്ട് ചെയ്തു. ഇത് സ്ഥിരമായ ശാസ്ത്രമാണ്, ”മൂന്നാം ഉപയോക്താവ് പറഞ്ഞു. ‘ട്രംപ്, നിങ്ങള്‍ ഗേള്‍ നമ്പര്‍ 1 നെ മോഷിച്ചു. അവള്‍ അയാള്‍ക്ക് വോട്ട് ചെയ്തുവെന്നതില്‍ സംശയമില്ല, ”നാലാമന്‍ പരിഹസിച്ചു. ”എനിക്ക് വോട്ട് ചെയ്തതിന് നന്ദി,’ പോഡ്കാസ്റ്റര്‍ അലന്‍ കോര്‍നെറ്റ് ഇരുവരും തമ്മിലുള്ള ചര്‍ച്ച എങ്ങനെയായിരുന്നുവെന്ന് ആശ്ചര്യപ്പെട്ടു. എന്തായാലും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഇതെല്ലാം കണ്ടും വായിച്ചും നിരാശപ്പെടുന്ന ഒരാളുണ്ടാകും, കമല ഹാരിസ്…!!