ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ശേഖരിച്ച പുതിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണം സംബന്ധിച്ച് ഇസ്രായേല്‍ അധികൃതര്‍ ഒരു നിര്‍ണായക തീരുമാനം എടുത്തിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും, അത്തരം ആക്രമണങ്ങള്‍ നടക്കുമോ എന്നതിനെക്കുറിച്ച് യുഎസ് ഭരണകൂടത്തിനുള്ളില്‍ ചില ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ സുരക്ഷാ കൗണ്‍സില്‍, വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസി, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയോട് ഇക്കാരത്തില്‍ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായി അമേരിക്ക രാജ്യത്തിന്റെ മുഴുവന്‍ യുറേനിയവും നീക്കം ചെയ്യാത്ത ഒരു കരാറില്‍ എത്തിയാല്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് സ്രോതസ്സ് വെളിപ്പെടുത്തിയതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.