ഹിജാബ് ധരിക്കാതെ യൂട്യൂബിൽ ഒരു വെർച്വൽ കൺസേർട്ട് പോസ്റ്റ് ചെയ്തതിന് 27 കാരിയായ ഗായിക പരസ്തൂ അഹമ്മദിയെ ഇറാനിയൻ അധികൃതർ അറസ്റ്റ് ചെയ്തു. ശനിയാഴ്ച സാരി സിറ്റിയിൽ വച്ചാണ് അറസ്റ്റ് നടന്നതെന്ന് ഗായികയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറഞ്ഞു.

നാല് പുരുഷ സംഗീതജ്ഞർക്കൊപ്പം കറുത്ത സ്ട്രാപ്പി ബോഡികോൺ വസ്ത്രത്തിൽ പാടുന്ന അഹമ്മദിയുടെ ഓൺലൈൻ കൺസേർട്ട് ശ്രദ്ധേയമായിരുന്നു. യൂട്യൂബിൽ ഇത് 1.4 ദശലക്ഷത്തിലധികം പ്രേക്ഷക പിന്തുണ നേടി.

വീഡിയോയിൽ, “ഞാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി പാടാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി” എന്ന് അവർ സ്വയം പരിചയപ്പെടുത്തി, ഒരു കലാകാരിയെന്ന നിലയിൽ അവതരിപ്പിക്കാനുള്ള അവകാശം ഉറപ്പിച്ചു പറഞ്ഞിരുന്നു.