പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി ഇടിച്ചുകയറി 4 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. പാലക്കാട്-കോഴിക്കോട് ദേശിയപാത നാട്ടുകാർ ഉപരോധിക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
ജില്ലാ കളക്ടറും ജനപ്രതിനിധികളും എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സംഭവസ്ഥലത്ത് ഉണ്ട്.
പാലക്കാട് കരിമ്പാ പഞ്ചായത്തിലെ പനയമ്പാടത്ത് സ്ഥിരമായി അപകടം ഉണ്ടാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.