2020-ലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വ്യാഴാഴ്ച ഹത്രാസിൽ എത്തി. കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും അധികാരികൾ അവരോട് മോശമായി പെരുമാറിയെന്നും കുടുംബത്തെ കണ്ട ശേഷം ഗാന്ധി വിമർശിച്ചു.
2020 സെപ്റ്റംബറിൽ 19 വയസ്സുള്ള ദളിത് കൗമാരക്കാരിയുടെ ഭീകരമായ കൂട്ടബലാത്സംഗം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും പോലീസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധവും വിമർശനവും ഉളവാക്കുകയും ചെയ്തു. സെപ്തംബർ 14 ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നാവ് വെട്ടിയെടുക്കും വിധം ക്രൂരതയ്ക്ക് ഇരയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 സെപ്തംബർ 29-ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി.
നാല് വർഷമായിട്ടും കുടുംബം ഇപ്പോഴും ഭയപ്പാടിലാണ് കഴിയുന്നതെന്നും തങ്ങളോട് കുറ്റവാളികളെ പോലെയാണ് പെരുമാറുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.