ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും കഴിഞ്ഞ ജൂലൈയിലാണ് വിവാഹമോചിതരാകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വാർത്ത അവർ ആരാധകരുമായി പങ്കുവെച്ചത്. അതിന് മുമ്പ് മകൻ അഗസ്ത്യയുമായി നടാഷ സെർബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും നാല് വയസുകാരനായ അഗസ്ത്യയുമായി മുംബൈയിലെത്തിയിരിക്കുകയാണ് നടാഷ. തിങ്കളാഴ്ച്ച മുംബൈയിൽ വിമാനമിറങ്ങിയ നടാഷ, മകനെ ഹാർദികിന്റെ വീട്ടിലാക്കി ഹോട്ടൽ റൂമിലേക്ക് മടങ്ങി. അഗസ്ത്യയ്ക്കൊപ്പമുള്ള ചിത്രം ഹാർദികിന്റെ സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെ ഭാര്യ പങ്കുരി ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മകൻ കവീറിനും അഗസ്ത്യയ്ക്കുമൊപ്പം കഥാപുസ്തകം വായിക്കുന്ന ചിത്രമാണ് പങ്കുരി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.