വയലാർ രാമവർമയോടും ശ്രീകുമാരൻ തമ്പിയോടും തനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് നടി ഷീല. ശ്രീകുമാരൻ തമ്പിയുടെ വരികളോടായിരുന്നു തനിക്ക് പ്രണയം. നസീർ സാറുമായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. തന്റെ വീട്ടുകാരോടൊപ്പം നിൽക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. എല്ലാവർക്കും സഹായം നൽകുന്നയാളാണ് നസീർ സാർ. ആരോടും പ്രശ്നമുണ്ടാക്കില്ല. എല്ലാവരോടും നന്നായി പെരുമാറാൻ അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഷീല പറഞ്ഞു.
അതിഥി എന്ന സിനിമ ചെയ്യുമ്പോൾ അഭിനയം മതിയാക്കണമെന്ന് ചിന്തിച്ചിരുന്നു. എന്റെ ഭർത്താവായി അഭിനയിക്കുന്ന വ്യക്തിയുടെ കാലിൽ പിടിച്ച് കരയാൻ സംവിധായകൻ എന്നോട് പറഞ്ഞു. മദ്യപിച്ച് അസുഖം ബാധിച്ച പുഴുത്ത കാലായിരുന്നു അയാളുടേത്. ഭയങ്കര ദുർഗന്ധവും ഉണ്ടായിരുന്നു. വേണമെങ്കിൽ ആ സീൻ സംവിധായകന് ഒഴിവാക്കാമായിരുന്നു. അന്ന് ഞാൻ ഒന്നും പറയാതെ ആ സീനിൽ അഭിനയിച്ചു. എനിക്ക് നല്ല വിഷമം തോന്നിയ നിമിഷമായിരുന്നു അത്”.
“എനിക്ക് സഞ്ചിയിലൊക്കെ പ്രണയലേഖനങ്ങൾ കിട്ടിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷിനിൽ പോയിരുന്നാണ് അതൊക്കെ ഞാൻ വായിച്ചിരുന്നത്. ചിലർക്ക് ഞാൻ മറുപടി കത്ത് അയച്ചിട്ടുണ്ട്. നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ട, എന്നെക്കെ അധികാരത്തോടെ പലരും കത്തിൽ പറയും”.
ചിലർ കാശ് വേണം എന്ന് പറഞ്ഞ് കത്തയച്ചിട്ടുണ്ട്. ഒരാളുണ്ടായിരുന്നു, അദ്ദേഹം ഒരുപാട് കത്തുകൾ എനിക്ക് അയച്ചിട്ടുണ്ട്. ഒരു സമ്മാനം ഞാൻ നിനക്ക് നൽകുമെന്നും അത് ഞാൻ നിന്റെ വീട്ടിന്റെ മുന്നിലെ അത്തിമരത്തിന്റെ അടിയിൽ വച്ചിരിക്കാമെന്ന് പറഞ്ഞു. ഞാൻ പറയുന്ന ദിവസം അത് നീ വന്ന് എടുക്കണമെന്ന് അയാൾ എന്നോട് പറഞ്ഞു. ഒരു ദിവസം വീടിന് മുന്നിൽ ഒരു പാക്കറ്റ് വന്നിരുന്നു. അതിനുള്ളിൽ ഒരു പ്രണയലേഖനവും ബ്ലൗസിന്റെ തുണിയും ഉണ്ടായിരുന്നു”- ഷീല പറഞ്ഞു.