വീണ്ടും ഒരു പൊന്നോണം കൂടി. സാഹോദര്യവും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്ന സുന്ദരമായ ആ മാവേലി നാടിന്റെ ഓർമ്മകൾ പുതുക്കുന്ന പൊന്നോണം. സമ്പൽ സമൃദ്ധമായ ആ നല്ല നാളുകളിലേക്ക് നമുക്ക് ഒന്നു കൂടി മടങ്ങി പോകാം.
ഓണം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് ഓരോ ഓണവും നമുക്ക് നൽകുന്നത്.
ലോകത്തിന്റെ ഏതു കോണിലും മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഈ പൊന്നോണ പുലരിയിൽ, ആഴ്ചവട്ടം ഓൺലൈന്റെ എല്ലാ മാന്യ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…