പുന്റ കാന: ഫോമയുടെ 2024 – 2026 വർഷത്തെ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.ടീം യുണൈറ്റഡ് വന്‍ വിജയം നേടി.ബേബി മണക്കുന്നേലിന് 386 വോട്ടും എതിർ സ്ഥാനാർത്ഥി തോമസ് ടി ഉമ്മന് 128 വോട്ടും ലഭിച്ചു.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർഗ്ഗീസിന് 307 വോട്ടും, സാമുവേൽ മത്തായിക്ക് 159 വോട്ടും, മധു നമ്പ്യാർക്ക് 48 വോട്ടും ലഭിച്ചു. ട്രഷററായി വിജയിച്ച സിജിൽ പാലക്കലോടിക്ക് 427 വോട്ടും ബിനൂബ് ശ്രീധരൻ 87 വോട്ടും , വൈസ് പ്രസിഡൻ്റായി വിജയിച്ച ഷാലു പുന്നൂസിന് 391 വോട്ടും സണ്ണി കല്ലൂപ്പാറയ്ക്ക് 123 വോട്ടും , ജോയിൻ്റ് സെക്രട്ടറിയായി വിജയിച്ച പോൾ പി ജോസിന് 410 വോട്ടും പിൻസ് മാത്യു നെച്ചിക്കാട്ടിന് 104 വോട്ടും , ജോ .ട്രഷറാറായി വിജയിച്ച അനുപമ കൃഷ്ണന് 336 വോട്ടും അമ്പിളി സജിമോന് 178 വോട്ടും ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.







