വിർജീനിയ: അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മലയാളി ഡോക്ടർ യു എസ് കോൺഗ്രസിലേക് മത്സരിക്കുന്നു. മലയാളിയും, ചൈൽഡ് ആന്റ് അഡോളസൻറ് സൈക്യാട്രിസ്റ്റുമായ ഡോ. പ്രിയ പുന്നൂസ് ആണ് വെർജീനിയ 11 ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അങ്കം കുറിച്ചിരിക്കുന്നത്. ഫെയർ ഫാക്സ് കൗണ്ടി നിവാസികളാണ്. കോട്ടയം സ്വദേശിയും, പട്ടാശ്ശേരി കുടുംബാംഗവുമായ റോയ് പുന്നൂസിന്റെയും വാഴൂർ സ്വദേശിനിയും, മണ്ണൂപ്പറമ്പിൽ കുടുംബാംഗവുമായ ലൈസാമ്മ കോശിയുടെയും മകളാണ്.

അമേരിക്കൻ ഭരണകൂടം, ആരോഗ്യ സംരക്ഷണത്തിന് നേരെ നടത്തുന്ന ആക്രമണങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും എത്രത്തോളം ദോഷകരമാണെന്ന് മനസിലാക്കി പ്രതിരോധം തീർക്കാനാണ് ഡോക്ടർ മത്സര രംഗത്തേക്ക് ചുവടുവച്ചത്. 2024-ൽ, അമേരിക്കൻ അക്കാദമി ഓഫ് ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രിയുടെ കോൺഗ്രഷണൽ ഫെലോ ആയി അവർ കാപ്പിറ്റോൾ ഹില്ലിൽ സേവനമനുഷ്ഠിച്ചു. അവിടെ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ടുള്ള നൂതന നൂതന നയങ്ങളെ പിന്തുണക്കുന്ന സെനറ്റർ എഡ് മർക്കിയുടെ ഓഫിസിലും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. മാനസികാരോഗ്യ വികസനത്തിനും ധാരാളം സംഭാവനകൾ നൽകി.
വെർജീനിയയിലെ ചാന്റിലിയിലെ വെസ്റ്റ് ഫീൽഡ്സ് ഹൈസ്കൂൾ പഠനത്തിന് ശേഷം വെർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അണ്ടർഗ്രാജുവേഷൻ പൂർത്തിയാക്കിയത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ആൻ്റിഗുവയിൽ നിന്നും മെഡിക്കൽ ബിരുദം നേടി. അമേരിക്കയിലും ഇന്ത്യയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലുമായി ക്ലിനിക്കൽ പഠനവും പൂർത്തിയാക്കി.

അവിശ്വസനീയമാംവിധം സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്യുന്ന കുട്ടികളുമായും കുടുംബങ്ങളുമായും അടുത്തിടപഴകി, ആവശ്യമായ സഹായങ്ങൾ നൽകുക, നമ്മുടെ ആരോഗ്യ സംരക്ഷണവും സാമൂഹിക സംവിധാനവും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു മെച്ചപ്പെടുത്തുക എന്നീ ഉദ്ദേശങ്ങളാണ് പ്രിയയെ കോൺഗ്രസിലേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.
താൻ തിരഞ്ഞെടുക്കപ്പെട്ടാൽ, എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലുള്ള ആരോഗ്യ സംരക്ഷണ സ്കകീമുകൾ പ്രാണബല്യത്തിൽ വരുത്താൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഡോ. പ്രിയ ഉറപ്പു നൽകുന്നു. മെഡികെയർ, മെഡികെയ്ഡ് ആനുകൂല്യങ്ങൾ, മാനസികാരോഗ്യ നയങ്ങൾ, ശിശു സംരക്ഷണം, വിദ്യാഭ്യാസം. എന്നിവയ്ക്ക് കൂടുതൽ ഫണ്ട് ഏർപ്പാടാക്കും. എല്ലാറ്റിനുമുപരിയായി, തൻറെ സമയവും, വൈദഗ്ധ്യവും പൊതു സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ഡോക്ടർ പ്രിയ പുന്നൂസ് വ്യക്തമാക്കി.

തൻറെ പ്രചാരണത്തെ വോളണ്ടിയർ വർക്ക് ചെയ്തും, അല്ലാതെയും പിന്തുണയ്ക്കുവാനും, തനിക്ക് വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനും എല്ലാവരോടും പ്രിയ വിനീതമായി അഭ്യർത്ഥിക്കുന്നു. വോളണ്ടിയർ വർക്ക് ചെയ്യുവാനോ, ഉദാരമായ സംഭാവനകൾ നല്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി https://www.punnooseforcongress.com/ ക്ലിക്ക് ചെയ്യുക.
ഒന്നാം തലമുറയിലെ അമേരിക്കക്കാരിയും, വടക്കൻ വിർജീനിയയുടെ അഭിമാനിയായ മകളുമായ ഡോക്ടർ പ്രിയ പുന്നൂസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ മലയാളികൾ മുന്നിട്ടിറങ്ങണം. നമ്മുടെ പ്രിയ നാടിൻ്റെ പ്രിയപ്പെട്ടവൾ ആകട്ടെ. അങ്ങനെ അവൾ നാടിൻ്റെ അഭിമാനമാകട്ടെ.
വാർത്ത: ജിജി കോശി, ഫിലഡൽഫിയ