Category: Crime

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന്...

Read More

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ്‌ പൊലീസ് കേസ് എടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ്...

Read More

അംഗൻവാടി ആയയോട് വേദനിക്കുന്നുവെന്ന് 4 വയസുകാരി, മുക്കത്ത് സുഹൃത്തിന്റെ കുഞ്ഞിനെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. നാല് വയസ്സുകാരി...

Read More

ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും...

Read More

ഒറ്റപ്പാലത്ത് അർദ്ധരാത്രിയിൽ അരുംകൊല: ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി, 4 വയസുളള കൊച്ചുമകന് ​ഗുരുതരപരിക്ക്, യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്....

Read More

ഇൻസ്റ്റഗ്രാമിൽ നഗ്നചിത്രം പങ്കുവെച്ച് ഹണിട്രാപ്പ്; ദമ്പതികൾ കോടികൾ തട്ടിയെടുത്തു, 100-ലധികം പേർ ഇരകൾ

ഇൻസ്റ്റഗ്രാം വഴി ആളുകളെ ഹണിട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പൊലീസ് പിടിയിൽ. യുവതിയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഇരകളെ വലയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഒരു ലോറി ഡ്രൈവർ നൽകിയ പരാതിയിൽ കരിംഗൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ചാണ് ദമ്പതികൾ ഇരകളെ...

Read More

കുട്ടി മരിച്ചത് അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷമെന്ന് ആരോപണം; ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത, പിതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത. കുഞ്ഞിന്റെ പിതാവ് ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം. ഇന്നലെയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ...

Read More

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ

കൊച്ചി: അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത്‌ നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. പുല്ലുവഴി...

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റില്‍

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവർത്തകയാണ് രഞ്ജിത പുളിയ്ക്കൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുല്‍...

Read More

കറുത്ത ഷർട്ടും പാന്റ്സും കയ്യിൽ കവറും, ലക്ഷ്യം മോഷണമല്ല, രാത്രിയിൽ കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചു

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു തകർത്തയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചെന്തിട്ട,തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞ്...

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. അയോന മോൺസൺ ആണ് മരിച്ചത്. 17 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു...

Read More

തുടക്കം ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം

തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം. താടിയെല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തമ്മില്‍ ഇന്നലെയാണ് ശുചിമുറിക്കുള്ളിൽ അടി കൂടിയത്. ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളോ...

Read More
Loading