തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ സ്റ്റുട്ട്ഗര്‍ട്ടിന്റെ മധ്യഭാഗത്ത് ഒരു കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും അറിയിച്ചു.
കാറിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഴ്സിഡസ് ജി-ക്ലാസ് എസ്യുവിയാണ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറ്റിയത്. സ്റ്റുട്ട്ഗര്‍ട്ട് അഗ്നിശമന സേനാംഗങ്ങള്‍ സംഭവത്തെ ഒരു ട്രാഫിക് അപകടമായി വിശേഷിപ്പിച്ചു. അതേസമയം പുതിയ വിവരങ്ങള്‍ ലഭ്യമായാലുടന്‍ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു.



