യുഎഇയിൽ ഇന്ത്യൻ ബിസിനസ് പങ്കാളിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ ദമ്പതികൾക്ക് കടുത്ത ശിക്ഷ. ഇന്ത്യകാരനായ യുവാവും എമിറാത്തി ദമ്പതികളും ചേർന്ന് തുടങ്ങിയ ബിസിനസിൽ വൻ ലാഭം വന്നതോടെ ഇന്ത്യൻ പങ്കാളിയെ ഒഴിവാക്കാനായാണ് വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത് ഈ സംഭവത്തിൽ 10 വർഷം തടവ് ശിക്ഷ 50,000 ദിർഹം പിഴയുമാണ് റാസൽഖൈമ ക്രിമിനൽ കോടതി വിധിച്ചത്.
കൂടാതെ കേസിൽ സഹായിയായി നിന്ന യുവാവിന്റെ സഹോദരി ഭർത്താവിന് 15 വർഷം തടവും 100,000 ദിർഹം പിഴയും വിധിച്ചു. റാസൽഖൈമ ക്രിമിനൽ കോടതിയാണ് ഈ കേസ് വ്യാജമാണെന്ന് കണ്ടെത്തിയതും. കൂടാതെ ഈ കേസിൽ ദമ്പതികളെ സഹായിച്ച യുവതിയുടെ സഹോദരൻ എഎയ്ക്ക് 5 വർഷം തടവും 100,000 ദിർഹം പിഴയും വിധിച്ചു. കാറിൽ മയക്ക് മരുന്ന് കടത്തുന്നു എന്ന് പോലീസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാസൽഖൈമ പോലീസ് കാറിനെ പിന്തുടർന്നത് തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും മയക്കുമരുന്ന് ലഭിച്ചു
തുടർന്ന് പോലീസ് സംഘം ഇന്ത്യകാരനെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും കേസിന് ആസ്പദമായ ഒരു മൊഴി പോലും പോലീസിന് ലഭിച്ചില്ല കൂടാതെ താൻ നിരപരാതിയാണ് എന്ന് ഇന്ത്യകാരൻ പറഞ്ഞിരുന്നു എന്നാൽ പോലീസ് ഇത് വിശ്വസിച്ചില്ല തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ഇയാളെ വിദേയമാക്കി തുടർന്ന് പരിശോധന ഫലം വന്നപ്പോൾ ഇത് നെഗറ്റീവ് ആയിരുന്നു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ നിന്നാണ് ബിസിനസിലെ മറ്റ് രണ്ട് പങ്കാളികളുടെ കാര്യം പോലീസിൽ വൻ സംശയങ്ങൾക്ക് വഴി തുറന്നത്. തുടർന്നാണ് എമിറാത്തി യുവാവിന്റെ ഭാര്യയുടെ സ്വാധീനത്താൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സ് നടത്തിയിരുന്ന തന്റെ ഇന്ത്യൻ ബിസിനസ് പങ്കാളിയെ ഇല്ലാതാക്കാൻ വേണ്ടി നടത്തിയ ഒരു പദ്ധതിയാണ് ഈ സംഘം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.



