രീക്ഷണങ്ങൾ നടത്താൻ പറ്റിയ ഒരുതരം ലാബോറട്ടറിയാണ് ഇന്ത്യ എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിന്റെ പരാമർശം വിവാദമാവുന്നു. ലിങ്ക്ഡിൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്. ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളുണ്ടാവാമെങ്കിലും ഇന്ത്യ ആരോഗ്യം, പോഷകം, വിദ്യാഭ്യാസം എന്നി രംഗങ്ങളെല്ലാം ഇന്ത്യ പുരോഗമിക്കുകയാണ്. സ്ഥിരതയുണ്ട്, 20 വർഷം കൊണ്ട് ജനങ്ങൾ മികച്ച പുരോഗതി കൈവരിക്കും. കാര്യങ്ങൾ പരീക്ഷിച്ച് തെളിയിക്കാൻ പറ്റിയ ലാബറട്ടറിക്ക് സമാനമാണ് ഇന്ത്യ. മറ്റിടങ്ങളിലും നിങ്ങൾക്ക് അതേ കാര്യങ്ങൾ ചെയ്യാവുന്നതാണ്.- ഇതായിരുന്നു പരാമർശം

അദ്ദേഹത്തിന്റെ ഈ ലബോറട്ടറി പരാമർശത്തെ 2009 ലെ സംഭവം ചേർത്ത് ബിൽ ഗേറ്റ്സിനെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ ധാർമ്മികതയും ചോദ്യം ചെയ്ത് പലരും രംഗത്തുവന്നു. എക്സിൽ നിരവധി പേർ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പോസ്റ്റുകൾ പങ്കുവെച്ചു. ഈ വിഷയത്തിന്റെ വെളിച്ചത്തിൽ 2009ൽ ബിൽഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷൻ ഫണ്ട് ചെയ്തിരുന്ന PATH എൻജിഒ ഫൗണ്ടേഷൻ ഇന്ത്യയിൽ നടത്തിയ ക്ലിനിക്കൽ ട്രയൽ പരീക്ഷണം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. 2009ൽ PATH ഇന്ത്യയിലെ ICMR മായി സഹകരിച്ച് തെലുങ്കാനയിലെയും ഗുജറാത്തിലെയും 14000 ആദിവാസി സ്കൂൾ വിദ്യാർഥികളിൽ സെർവിക്കൽ കാൻസർ വാക്സിന്റെ ട്രയൽ പരീക്ഷണം നടത്തിയിരുന്നു. ട്രയൽ

പരീക്ഷണത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ നിരവധി വിദ്യാർഥികൾക്ക് പാർശ്വ ഫലങ്ങളുണ്ടായി. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പക്ഷേ അന്വേഷണ റിപ്പോർട്ടിൽ മരുന്നിന്റെ പാർശ്വഫലം പരാമർശിക്കപ്പെട്ടില്ല. മരുന്ന് മരണ കാരണമല്ലെന്ന് PATH വാദിച്ചു. അണുബാധയും ആത്മഹത്യയുമാണ് മരണകാരണമെന്നും വാക്സിൻ അല്ല കാരണമെന്നും ഈ സംഘടന വാദിച്ചു. അന്വേഷണത്തിൽ നിരവധി വീഴ്ചകൾ കണ്ടെത്തിയിരുന്നു. പരീക്ഷണത്തിന് വിധേയരായവർ അവരറിയാതെയാണ് അതിന് വിധേയരായതെന്നും ഹോസ്റ്റൽ വാർഡനും മറ്റും സമ്മതപത്രം ഒപ്പിട്ട് നൽകുകയായിരുന്നുവെന്നുമാണ് പരാതികൾ വന്നത്

ബിൽ ഗേറ്റ്സ് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത പോഡ്കാസ്റ്റിൽ പറഞ്ഞതാകാമെന്ന് ഒരാൾ പറയുന്നു. ഗേറ്റ്സിന്റെ ഫൗണ്ടേഷൻ ഇതു പോലെ ഏത്ര പരീക്ഷണങ്ങൾ ഇന്ത്യയിലും ആഫ്രിക്കയിലും നടത്തിയിട്ടുണ്ടാവുമെന്ന് ഈ പരാമർശം ഉറപ്പാക്കുന്നുവെന്നും മറ്റൊരാൾ കമന്റ് ചെയ്തു.