Author: rejankakkanatt

ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചു

ന്യൂ ഡൽഹി: ദേശീയ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് കത്തെഴുതി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് കൊലപാതകങ്ങൾ ഡൽഹിയിൽ നടന്നിട്ടുണ്ടെന്നും ഇത് ജനങ്ങളിൽ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നതായി കെജ്‌രിവാൾ കത്തിലൂടെ അറിയിച്ചു.  പൗരന്മാരുടെ സുരക്ഷിതത്വത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി തന്റെ കത്തിൽ ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) റിപ്പോർട്ട് ശ്രദ്ധയിൽ‌പെടുത്തിയാണ് കത്തിലെ പരാമർശം.  ഇന്ത്യയിലെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ 32.20 ശതമാനവും ഡൽഹിയിൽ മാത്രമാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. ക്രമസമാധാനപാലനത്തിന് ഉത്തരവാദികളായ ലഫ്റ്റനന്റ് ഗവർണറും എംഎച്ച്‌എയും കാണിക്കുന്ന അലംഭാവത്തിൽ ഡൽഹി മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചു. ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് കാരണം താമസക്കാർ നിയമിക്കുന്ന സ്വകാര്യ സുരക്ഷാ ഗാർഡുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.   പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി മന്ത്രിസഭയും എൽജിയും തമ്മിൽ ക്രിയാത്മക ചർച്ചയ്ക്കും ആശയ കൈമാറ്റത്തിനും ഒരു യോഗം നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ, കൗൺസിലർമാർ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ല്യുഎകൾ) എന്നിവരുമായി സംയുക്ത യോഗങ്ങളിൽ ഏർപ്പെടണമെന്ന് അദ്ദേഹം...

Read More

‘സ്വവർഗ വിവാഹം ഒരു നഗര വരേണ്യ സങ്കൽപ്പം’: കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂ ഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ സങ്കല്പമാണെന്ന് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് പി എസ് നർസിംഹ, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും.  രാജ്യത്തെ മതവിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രമാണിത് പറയുന്നതെന്നും കേന്ദ്രം പറഞ്ഞു. സ്വവർഗ വിവാഹം പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കവേയാണ് കേന്ദ്ര സർക്കാർ രണ്ടാമത്തെ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും ഇതിന് മുൻപ് കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. “സ്വവർഗ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്ന കോടതിയുടെ തീരുമാനം, ഒരു മുഴുവൻ നിയമശാഖയുടെയും വെർച്വൽ ജുഡീഷ്യൽ റീറൈറ്റിംഗ് അർത്ഥമാക്കും. അത്തരം ഓമ്‌നിബസ് ഉത്തരവുകൾ പാസാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കണം. അതിനുള്ള ശരിയായ അധികാരം ഉചിതമായ നിയമനിർമ്മാണമാണ്. നിയമപ്രകാരം അനുമതിയുള്ള ഒരു സ്ഥാപനമായി ഏതെങ്കിലും സാമൂഹിക-നിയമ ബന്ധത്തെ അംഗീകരിക്കുമ്പോൾ ഭരണഘടനയ്ക്ക് കീഴിൽ അനുവദനീയമായ ഒരേയൊരു ഭരണഘടനാപരമായ സമീപനമാണിത്. അതോടൊപ്പം ഹർജിക്കാർ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വീക്ഷണത്തെ പ്രതിനിധീകരിക്കുന്നില്ല,”-ഹർജിയിൽ...

Read More

ആ​ൻ​ഡ്രോ​യ്ഡ്, കാ​ഷ് ആ​പ് സ​ഹ​സ്ഥാ​പ​ക​ൻ ബോ​ബ് ലീ ​കു​ത്തേ​റ്റ് മ​രി​ച്ചു

സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: കാ​​ഷ് ആ​​പ് സ്ഥാ​​പ​​ക​​നും ടെ​​ക് എ​​ക്സി​​ക്യൂ​​ട്ടി​​വു​​മാ​​യ ബോ​​ബ് ലീ (43) ​​കു​​ത്തേ​​റ്റ് മ​​രി​​ച്ചു. സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ​​യി​​ലെ മെ​​യി​​ൻ സ്ട്രീ​​റ്റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ർ​​ച്ചെ 2.35നാ​​ണ് കു​​ത്തേ​​റ്റ​​ത്. 2013ൽ ​​സ്‌​​ക്വ​​യ​​ർ കാ​​ഷ് ലോ​​ഞ്ച് ചെ​​യ്‌​​ത​​പ്പോ​​ൾ ചീ​​ഫ് ടെ​​ക്‌​​നോ​​ള​​ജി ഓ​​ഫി​​സ​​റാ​​യി​​രു​​ന്നു ലീ. ​​ഇ​​പ്പോ​​ൾ കാ​​ഷ് ആ​​പ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ന് യു.​​എ​​സി​​ലും യു.​​കെ​​യി​​ലും ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ണ്ട്. 2004 മു​​ത​​ൽ 2010 വ​​രെ ഗൂ​​ഗ്ളി​​ൽ സോ​​ഫ്റ്റ്‌​​വെ​​യ​​ർ എ​​ൻ​​ജി​​നീ​​യ​​റാ​​യും ലീ ​​പ്ര​​വ​​ർ​​ത്തി​​ച്ചു. മൊ​​ബൈ​​ൽ ഓ​​പ​​റേ​​റ്റി​​ങ് സി​​സ്റ്റ​​മാ​​യ ആ​​ൻ​​ഡ്രോ​​യി​​ഡി​​നു​​ള്ള കോ​​ർ ലൈ​​ബ്ര​​റി​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. ഗൂ​​ഗ്ൾ ഗ്വ​​സ് ഫ്രെ​​യിം​​വ​​ർ​​ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ സൃ​​ഷ്ടി​​യാ​​യി​​രു​​ന്നു. സ്​​​പേ​​സ് എ​​ക്സ്, ക്ല​​ബ് ഹൗ​​സ്, ഫി​​ഗ്മ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്...

Read More

അല്‍പ്പം ശാന്തനാകൂ: ജയശങ്കറിന്റെ ‘പാശ്ചാത്യരുടെ മോശം ശീലം’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ‘പാശ്ചാത്യരുടെ മോശം ശീലം’ പരാമര്‍ശത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ അല്‍പം ശാന്തനാകണമെന്നാണ് തരൂരിന്റെ പ്രതികരണം. ”നമുക്ക് അത്ര മോശം തൊലിക്കട്ടിയുള്ളവര്‍ ആകേണ്ടതില്ല. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ നമ്മുടെ മുന്നേറ്റത്തിനായി ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഓരോ അഭിപ്രായത്തോടും നമ്മള്‍ പ്രതികരിക്കുകയാണെങ്കില്‍, നമ്മള്‍ സ്വയം ദ്രോഹമാണ് ചെയ്യുന്നത്. അല്‍പ്പം ശാന്തനാകാന്‍ ഞാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെടുന്നു, ‘ തരൂരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ബെംഗളൂരുവില്‍ വെച്ച് ജയശങ്കര്‍ നടത്തിയ പ്രസ്താവനയോടാണ് തരൂരിന്റെ പ്രതികരണം.  മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ദൈവം അവകാശം നല്‍കിയെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. പാശ്ചാത്യര്‍ ഇന്ത്യയെക്കുറിച്ച് അഭിപ്രായപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.’രണ്ട് കാരണങ്ങളുണ്ട്. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്ന മോശം ശീലം പാശ്ചാത്യര്‍ക്ക് ഉണ്ട്. അത് ദൈവം നല്‍കിയ ഒരുതരം അവകാശമാണെന്ന് അവര്‍ കരുതുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മറ്റുള്ളവരും അഭിപ്രായം പറയാന്‍ തുടങ്ങുമെന്ന് അവര്‍ അനുഭവം കൊണ്ട് പഠിക്കും. അത് സംഭവിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടില്ല. ഇപ്പോള്‍ അത് സംഭവിക്കുന്നത് ഞാന്‍ കാണുന്നു.’, അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആളുകളെ ക്ഷണിക്കുന്നു എന്നതാണ് സത്യത്തിന്റെ രണ്ടാം ഭാഗം. അപ്പോള്‍ കൂടുതല്‍ ആളുകള്‍ അഭിപ്രായമിടാന്‍ പ്രലോഭിക്കപ്പെടുന്നു. ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ലോകത്തോട് ഉദാരമായ ക്ഷണം നല്‍കുന്നത് നമ്മള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇവിടെ നിന്ന് ആരെങ്കിലും പോയി നിങ്ങള്‍ എന്തിനാണ് ഒന്നും പറയാതെ നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍, അവര്‍ തീര്‍ച്ചയായും അഭിപ്രായം പറയും. പ്രശ്‌നത്തിന്റെ ഒരു ഭാഗം അവരും പ്രശ്‌നത്തിന്റെ ഒരു ഭാഗം നമ്മളുമാണ്. രണ്ടും ശരിയാക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തേക്ക് അയോഗ്യനാക്കിയത് സംബന്ധിച്ച് ജര്‍മ്മനിയും യുഎസും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബെംഗളൂരു കബ്ബണ്‍ പാര്‍ക്കില്‍ 500-ലധികം യുവ വോട്ടര്‍മാര്‍, സന്ദര്‍ശകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബെംഗളൂരു (സൗത്ത്) എംപി തേജസ്വി സൂര്യയും ബെംഗളൂരു (സെന്‍ട്രല്‍) എംപി പി സി മോഹനും സംഘടിപ്പിച്ച ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയിലായിരുന്നു...

Read More

INS മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി

മിസൈൽ നശീകരണ കപ്പൽ ഐഎൻഎസ് മോർമുഗാവോ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഐഎൻഎസ് മോർമുഗാവോ കമ്മീഷൻ ചെയ്തത്. ഇന്ത്യൻ നാവിക ശേഷിയിൽ ഐഎൻഎസ് മോർമുഗാവോ ശ്രദ്ധേയമായ വളർച്ച കൈവരിക്കുമെന്നും ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നാണിതെന്നും ചടങ്ങിൽ സംസാരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ഐഎൻഎസ് മോർമുഗാവോ ലോകത്തിലെ ഏറ്റവും സാങ്കേതികമായി നൂതനമായ മിസൈൽ വാഹകരിൽ ഒന്നാണ്,’ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ‘ഐഎൻഎസ് മോർമുഗാവോയിലെ സംവിധാനങ്ങൾക്ക് വർത്തമാനകാല ആവശ്യങ്ങൾ മാത്രമല്ല, ഭാവി ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. നമ്മുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന ശേഷിയുടെ ഉദാഹരണം കൂടിയാണിത്. ഭാവിയിൽ ലോകത്തിന് വേണ്ടി കപ്പൽ നിർമ്മാണം നടത്തും,’ രാജ്‌നാഥ് സിംഗ് പറഞ്ഞു. പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎൻഎസ് മോർമുഗാവോ...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds