Author: George Kakkanatt

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; കപ്പൽ ഗതാഗതം തടഞ്ഞ് ഇറാൻ; വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിൽ സമാധാന കിരണങ്ങൾ ദൃശ്യമായി മണിക്കൂറുകൾ പിന്നിടും മുൻപേ വെടിനിർത്തൽ ഉടമ്പടി പ്രതിസന്ധിയിൽ. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ വീണ്ടും തടഞ്ഞു. ലബനനിൽ ഇസ്രായേല്‍ സൈന്യം നടത്തിയ അതിശക്തമായ മിസൈൽ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക എന്നതായിരുന്നു. എന്നാൽ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എണ്ണക്കപ്പലുകളുടെ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇസ്രായേല്‍ സൈന്യം ലബനനിൽ കരയുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ബെയ്റൂത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയത്. ഹാരെത് ഹ്രീക്, ഘോബെറി ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേല്‍ വ്യോമസേന കനത്ത ബോംബ് വർഷം നടത്തി. ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ലബനനിലെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സമാധാന ഉടമ്പടിയുടെ ഭാഗമായി കപ്പലുകൾ കടത്തിവിടാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാനിയൻ ഭരണകൂടം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയാണ് കപ്പൽ ഗതാഗതം തടഞ്ഞ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ ഇറാന്റെ പ്രത്യേക അനുമതിയോടെ രണ്ട് എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ സാധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗതാഗതം പൂർണ്ണമായും തടയുകയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും കപ്പലുകൾ കടത്തിവിടുന്നത് നിർത്തിവെച്ച വിവരം സ്ഥിരീകരിച്ചു. ഇസ്റാഈൽ ആക്രമണം തുടരുന്നത് ചർച്ചകളുടെ അന്തരീക്ഷത്തെ നശിപ്പിച്ചതായി ഇറാൻ കുറ്റപ്പെടുത്തുന്നു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ലോകം ആശ്വാസത്തിലായിരുന്നു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടങ്ങാനിരിക്കെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിരിക്കുന്നത്. ഇത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനനെ വെടിനിർത്തലിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയത് ഉടമ്പടിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ്...

Read More

എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കക്കാരൻ ജിം വിറ്റേക്കർ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കൻ പർവ്വതാരോഹകൻ ജിം വിറ്റേക്കർ (97) അന്തരിച്ചു. വാഷിംഗ്ടണിലെ പോർട്ട് ടൗൺസെൻഡിലുള്ള വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പർവ്വതാരോഹണ ചരിത്രത്തിലെ ഇതിഹാസമായിരുന്ന വിറ്റേക്കറുടെ വിയോഗത്തോടെ ആധുനിക പർവ്വതാരോഹണ യുഗത്തിലെ ഒരു അധ്യായത്തിനാണ് അന്ത്യമായത്. 1963-ലാണ് വിറ്റേക്കർ എവറസ്റ്റിന്റെ നെറുകയിലെത്തി അമേരിക്കയുടെ പേര് ചരിത്രത്തിൽ കുറിച്ചത്. എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും ആദ്യമായി എവറസ്റ്റ് കീഴടക്കി പത്ത് വർഷത്തിന് ശേഷമായിരുന്നു ഈ നേട്ടം. ഈ വിജയത്തോടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം കെന്നഡി കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. റോബർട്ട് കെന്നഡിയുടെ ഉറ്റ സുഹൃത്തായിരുന്ന വിറ്റേക്കർ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്റ്റേറ്റ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പർവ്വതാരോഹണം കേവലം ഒരു സാഹസികത മാത്രമല്ല, അതൊരു ആത്മീയമായ അനുഭവമാണെന്നും ജീവിതത്തിന്റെ അരികുകളിൽ നിൽക്കുമ്പോൾ മാത്രമേ കാഴ്ചകൾ കൂടുതൽ വ്യക്തമാകൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ2 ഉൾപ്പെടെ നിരവധി ഹിമശൃംഗങ്ങൾ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. 1981-ൽ പത്ത് ഭിന്നശേഷിക്കാർക്കൊപ്പം മൗണ്ട് റെയ്നിയർ കീഴടക്കിയതിനെയാണ് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായി ജിം വിറ്റേക്കർ കണക്കാക്കിയിരുന്നത്. പർവ്വതാരോഹണത്തിലെ വെല്ലുവിളികളും അപകടസാധ്യതകളും ഈ കായിക വിനോദത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സുരക്ഷാ വലയങ്ങൾക്കപ്പുറം പ്രകൃതിയെ പര്യവേക്ഷണം ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം അവസാനകാലം വരെ...

Read More

ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും: മുന്നറിയിപ്പുമായി ഇറാൻ

ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ. ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ അമേരിക്കയുമായി നിലവിലുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ അറിയിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനനിലെ ജനവാസ മേഖലകൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ പക്ഷം. ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു ഇസ്രായേൽ ലബനനിൽ കടന്നാക്രമണം നടത്തിയത്. എന്നാൽ ഈ വെടിനിർത്തൽ ലബനന് ബാധകമല്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്. ലബനനിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കരാറിൽ നിന്ന് പിന്മാറാൻ മടിക്കില്ലെന്നും ഇറാനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ...

Read More

വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ഉടമ്പടി ലംഘിച്ചാൽ ഇരട്ടി ശക്തിയോടെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു ‘യഥാർത്ഥ കരാർ’ (Real Agreement) ഉണ്ടാകുന്നത് വരെ അമേരിക്കൻ സൈന്യം ഇറാൻ അതിർത്തിയിൽ സർവ്വസജ്ജമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ കർശന നിലപാട് ആവർത്തിച്ചത്. ഇറാൻ ഏതെങ്കിലും തരത്തിൽ ഉടമ്പടി ലംഘിക്കുകയാണെങ്കിൽ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ ആക്രമണങ്ങൾക്കായിരിക്കും (Shootin’ Starts) സാക്ഷ്യം വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാന് ചുറ്റുമുള്ള അമേരിക്കൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അവിടെത്തന്നെ തുടരും. സൈനികർക്ക് ആവശ്യമായ എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും ലോകത്തിന്റെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നു നൽകുമെന്നും ഉറപ്പ് ലഭിക്കണം. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിനിടെ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാൽ ലെബനനിലെ സൈനിക നീക്കങ്ങൾ ഇറാനുമായുള്ള കരാറിന്റെ ഭാഗമല്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത് അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും ചരക്ക് നീക്കം തടസ്സപ്പെടുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് ഓർമ്മിപ്പിച്ചു. സമാധാന ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തിന് മുൻപുള്ള സമ്മർദ്ദ തന്ത്രമായാണ് ട്രംപിന്റെ ഈ മുന്നറിയിപ്പിനെ നിരീക്ഷകർ കാണുന്നത്. ഇറാൻ സൈന്യത്തെ ദുർബലമാക്കിയ ശേഷമുള്ള ഈ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. കരാർ പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ യുഎസ് സൈന്യം ‘ലോഡിംഗ് അപ്പ് ആന്റ് റെസ്റ്റിംഗ്’ (Loading Up and Resting) എന്ന അവസ്ഥയിലായിരിക്കും. ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. വെടിനിർത്തലിനെതിരെയുള്ള ഇറാനിലെ പ്രതിഷേധങ്ങൾ കരാറിനെ തകർക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ട്രംപിന്റെ നിർദ്ദേശം. അടുത്ത 14 ദിവസങ്ങൾ പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമായിരിക്കും. ട്രംപിന്റെ കർശന നിലപാടുകൾ കാരണം ഇറാൻ വെടിനിർത്തൽ പാലിക്കാൻ നിർബന്ധിതമാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ...

Read More

ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ ശനിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടത്തും

ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ ശനിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടത്തും. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന നിർണ്ണായക ചർച്ചകളിൽ ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന അമേരിക്കന്‍ സംഘത്തിലെ അംഗങ്ങളെ പ്രസിഡന്റ് ട്രംപാണ് നിയോഗിച്ചത്. സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. പാകിസ്ഥാൻ വേദിയാകുന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് നേരിട്ട് പങ്കെടുക്കുന്നത് അമേരിക്ക ഈ വിഷയത്തിന് നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കങ്ങളിൽ ഒന്നാണിത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താനും ചർച്ചകൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ പാകിസ്ഥാനിലെത്തുന്ന അമേരിക്കൻ സംഘം ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച...

Read More