Author: George Kakkanatt

അമേരിക്കൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിടാൻ ചൈനീസ് വിദ്യ; ഇറാന് പിന്നിൽ ചൈനയെന്ന് വാഷിംഗ്ടൺ

അമേരിക്കൻ യുദ്ധവിമാനങ്ങളെ വെടിവെച്ചിടാൻ ഇറാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന ഗൗരവകരമായ ആരോപണവുമായി വാഷിംഗ്ടൺ രംഗത്തെത്തി. അടുത്തിടെ നടന്ന സൈനിക ഏറ്റുമുട്ടലുകളിൽ അമേരിക്കയുടെ അത്യാധുനിക ജെറ്റുകൾ തകർത്തതിന് പിന്നിൽ ചൈനയുടെ സാങ്കേതിക സഹായമുണ്ടെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നത്. ചൈനീസ് നിർമ്മിത റഡാറുകളും മിസൈൽ സംവിധാനങ്ങളും ഇറാൻ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന് അത്യാധുനിക ആയുധങ്ങൾ കൈമാറുന്നതിലൂടെ ചൈന മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ വിവരങ്ങൾ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. ചൈനയുടെ സഹായത്തോടെ ഇറാൻ തങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചത് അമേരിക്കയുടെ സൈനിക മേധാവിത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. റഡാർ കണ്ണുകളെ വെട്ടിക്കാൻ ശേഷിയുള്ള അമേരിക്കൻ വിമാനങ്ങളെപ്പോലും കണ്ടെത്താൻ ചൈനീസ് സംവിധാനങ്ങൾക്ക് സാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പെന്റഗൺ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇറാൻ ഉപയോഗിച്ച മിസൈലുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് ചൈനീസ് സാങ്കേതിക വിദ്യയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് സൂചന. അമേരിക്കയുടെ എഫ് 35 വിമാനങ്ങളെ ലക്ഷ്യം വെക്കാൻ സഹായിക്കുന്ന റഡാറുകൾ ചൈന രഹസ്യമായി ഇറാന് നൽകിയെന്നാണ് വാഷിംഗ്ടൺ ആരോപിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിൽ എത്തിയ അമേരിക്കൻ പ്രതിനിധികൾ ഈ വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ട്. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന ഇടപെടലുകൾ ഉപരോധങ്ങളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ വാദം. ലോകരാജ്യങ്ങൾക്കിടയിൽ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ വിദേശനയത്തിൽ ചൈനയ്ക്കെതിരായ നിലപാടുകൾ കൂടുതൽ കർശനമാക്കാൻ ഇത് കാരണമാകും. ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ശക്തി സന്തുലിതാവസ്ഥയിൽ ചൈനയുടെ ഇടപെടൽ നിർണ്ണായകമായ മാറ്റമാണ്...

Read More

നൈജീരിയയിൽ വീണ്ടും ആക്രമണം: നിരവധി പേർ കൊല്ലപ്പെട്ടു; നൂറോളം പേരെ തട്ടിക്കൊണ്ടുപോയി

വടക്കൻ നൈജീരിയയിൽ സായുധ സംഘങ്ങൾ നടത്തിയ പുതിയ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറോളം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അക്രമങ്ങളിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോകോട്ടോ, നൈജർ, കെബ്ബി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. കഴിഞ്ഞ വർഷം മുതൽ സൈനിക താവളങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ സായുധ സംഘങ്ങൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. “ഈസ, സാബോൺ ബിർണി തദ്ദേശ ഭരണ പ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളിലായി ചുരുങ്ങിയത് 12 പേർ കൊല്ലപ്പെടുകയും 43 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്,” ദാൻ അദുവ ഗ്രാമത്തിലെ പ്രാദേശിക നേതാവായ അഹമ്മദ് യഹായ പറഞ്ഞു. ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറിയ സംഘം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗത്തെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. മോചനദ്രവ്യത്തിനായാണ് പ്രധാനമായും ഇവർ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്കിടെ കടുന സംസ്ഥാനത്തെ പള്ളികളിൽ നടന്ന ആക്രമണങ്ങളിൽ 31 പേരെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് സൈന്യം ഇവരെ...

Read More

10,000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാത്തിരിക്കണം: പുതിയ നിയമവുമായി ആർബിഐ

ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് യുപിഐ (UPI) പേയ്‌മെന്റുകളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. പുതിയ നിർദ്ദേശപ്രകാരം 10,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഒരു മണിക്കൂർ ‘കൂളിംഗ് പിരീഡ്’ അഥവാ കാത്തിരിപ്പ് സമയം ഏർപ്പെടുത്താനാണ് ആർബിഐ ആലോചിക്കുന്നത്. വ്യക്തികൾ തമ്മിലുള്ള പണം കൈമാറ്റത്തിനാണ് (P2P) ഈ നിയമം പ്രധാനമായും ബാധകമാകുക. പണം അയച്ച ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് തുക കുറയുമെങ്കിലും സ്വീകർത്താവിന് പണം ലഭിക്കാൻ ഒരു മണിക്കൂർ വൈകും. ഈ ഒരു മണിക്കൂർ സമയത്തിനുള്ളിൽ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാൽ പണം അയച്ചയാൾക്ക് ഇടപാട് റദ്ദാക്കാൻ (Cancel) സാധിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. തട്ടിപ്പുകാർ ഇരകളെ സമ്മർദ്ദത്തിലാക്കി പെട്ടെന്ന് പണം കൈമാറാൻ നിർബന്ധിക്കുന്ന രീതി (Authorized Push Payment Fraud) തടയാനാണ് ആർബിഐ ഈ ‘ഗോൾഡൻ അവർ’ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ കടകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് നൽകുന്ന പേയ്‌മെന്റുകൾക്കും ഓട്ടോമാറ്റിക് ബിൽ പേയ്‌മെന്റുകൾക്കും ഈ നിബന്ധന ബാധകമാകില്ല. കൂടാതെ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്താൻ ഒരു ‘വിശ്വസ്ത വ്യക്തിയുടെ’ (Trusted Person) അനുമതി കൂടി വേണമെന്ന നിർദ്ദേശവും ആർബിഐ മുന്നോട്ട് വെച്ചിട്ടുണ്ട്. ആപ്പിൽ നേരത്തെ രജിസ്റ്റർ ചെയ്ത വ്യക്തി അനുമതി നൽകിയാൽ മാത്രമേ പണം കൈമാറ്റം പൂർത്തിയാകൂ. തട്ടിപ്പിനിരയാകാൻ കൂടുതൽ സാധ്യതയുള്ള ഈ വിഭാഗത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ആർബിഐ ഈ അധിക സംരക്ഷണം നൽകുന്നത്. ഡിജിറ്റൽ തട്ടിപ്പ് സംശയിക്കുന്ന ഘട്ടത്തിൽ ഒറ്റ ക്ലിക്കിലൂടെ അക്കൗണ്ടിലെ എല്ലാ ഡിജിറ്റൽ സേവനങ്ങളും നിർത്തലാക്കാൻ സഹായിക്കുന്ന ‘കിൽ സ്വിച്ച്’ (Kill Switch) സംവിധാനവും നടപ്പിലാക്കും. ഇത് യുപിഐ, നെറ്റ് ബാങ്കിംഗ്, കാർഡ് സേവനങ്ങൾ എന്നിവ ഒരേസമയം ബ്ലോക്ക് ചെയ്യാൻ ഉപഭോക്താവിനെ സഹായിക്കും. വ്യാജ അക്കൗണ്ടുകൾ വഴി പണം കടത്തുന്നത് തടയാൻ വരുമാന പരിധി കുറഞ്ഞ അക്കൗണ്ടുകളിൽ പെട്ടെന്ന് വൻതുകകൾ എത്തുന്നത് നിരീക്ഷിക്കാനും ആർബിഐ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും മെയ് 8 വരെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. അതിനുശേഷമായിരിക്കും അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുക. പണമിടപാടുകളുടെ വേഗതയേക്കാൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്ന നിലപാടിലാണ് ആർബിഐ. 2025-ൽ മാത്രം രാജ്യത്ത് 28 ലക്ഷം ഡിജിറ്റൽ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര ബാങ്ക്...

Read More

ലബനനിലെ കുട്ടികളെ കൈവിടരുത്: മുന്നറിയിപ്പുമായി യൂണിസെഫ്

ലബനനിൽ ബോംബാക്രമണം വീണ്ടും ശക്തമായതോടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനുഷ്യത്വരഹിതമായ തലത്തിലെത്തിയെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകരമായ ബോംബാക്രമണത്തിൽ 33 കുട്ടികൾ കൊല്ലപ്പെടുകയും 153 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകിയ സാഹചര്യത്തിലും ഇസ്രായേലിൻ്റെ ഭാഗത്ത് നിന്ന് വ്യോമാക്രമണം നടത്തിയതെന്ന് യൂണിസെഫ് പ്രസ്താവനയിൽ വെളിപ്പെടുത്തി. കണക്കുകൾ പ്രകാരം, മാർച്ച് 2 മുതൽ ഇതുവരെ ലബനനിൽ 600 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ബോംബാക്രമണത്തിന്റെ പ്രത്യാഘാതം പൊതുസമൂഹത്തെ മുഴുവനായി ബാധിക്കുന്നുവെന്നും, ആക്രമണത്തിൽ കാണാതായവരും കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞരുമായ ധാരാളം കുട്ടികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുന്നതായും ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഏറെ ആശങ്കയുളവാക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. രാജ്യത്തു നിന്നും പലായനം ചെയ്യപ്പെട്ട 10 ലക്ഷത്തിലധികം പേരിൽ ഏകദേശം 3,90,000 പേർ കുട്ടികളാണ്.  പ്രിയപ്പെട്ടവരെയും വീടുകളും നഷ്ടപ്പെട്ട നിരവധി കുട്ടികൾ കടുത്ത മാനസികാഘാതത്തിലുമാണ്. അതിനാൽ, അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടണമെന്ന് യുണിസെഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ എല്ലായ്പ്പോഴും സംരക്ഷിക്കണം. സംഘർഷത്തിൽ ഏർപ്പെടുന എല്ലാ കക്ഷികളും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കണം. മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നത് ഉറപ്പാക്കണം തുടങ്ങിയ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം കനത്ത പ്രത്യാഘ്യാതങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ജനവാസ മേഖലകളിൽ വ്യാപകമായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മാരകമായ ഭീഷണിയാണെന്നും സംഘടന കൂട്ടിച്ചേർത്തു. നിലവിൽ ബെയ്റൂട്ടിൽ യൂണിസെഫിന്റെ പിന്തുണയുള്ള പദ്ധതിയുടെ ഭാഗമായി പരിക്കേറ്റ നിരവധി കുട്ടികൾക്ക് ചികിത്സ നൽകുന്നുണ്ട്. വൈദ്യസഹായം ഏറെ അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ, ചികിത്സാ കേന്ദ്രങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകളും എത്തിക്കുന്നുണ്ട്. മൊബൈൽ യൂണിറ്റുകൾ വഴി കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര പരിചരണവും നൽകുന്നുണ്ട്. ചിലയിടങ്ങളിൽ വെടിനിർത്തൽ ശ്രമങ്ങൾ ആശ്വാസം നൽകിയെങ്കിലും, ലെബനോനിലെ തുടരുന്ന സൈനിക നടപടികൾ വെടിനിർത്തലിനും, മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനത്തിനുള്ള ശ്രമങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ഏപ്രിൽ 10 ന് നൽകിയ പ്രസ്താവനയിൽ...

Read More

ജോലി കൂടുന്നു, കൂലിയില്ല; കാനഡയിലെ തൊഴിലാളികൾ അമിത ജോലി ഭാരത്തിലെന്ന് റിപ്പോർട്ട്

കാനഡയിലെ തൊഴിലാളികൾ പ്രതിഫലം ലഭിക്കാതെ കൂടുതൽ സമയം ജോലി ചെയ്യുന്നുവെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. പ്രമുഖ ഗവേഷണ സ്ഥാപനമായ എഡിപി (ADP Research) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാനഡയിലെ മൂന്നിലൊന്ന് തൊഴിലാളികളും (36 ശതമാനം) ഓരോ ആഴ്ചയും ആറ് മണിക്കൂറോ അതിലധികമോ സമയം ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. ഇത് ആഗോള ശരാശരിയായ 38 ശതമാനത്തിന് തൊട്ടടുത്താണ്. തൊഴിലിടങ്ങളിൽ കഴിവ് തെളിയിക്കുന്നതിനായി കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് ഒരു പുതിയ സംസ്കാരമായി മാറിയിരിക്കുകയാണെന്ന് തൊഴിലാളികൾ അഭിപ്രായപ്പെടുന്നു. പഠനമനുസരിച്ച്, 27 നും 39 നും ഇടയിൽ പ്രായമുള്ള ‘മില്ലേനിയൽസ്’ (Millennials) ആണ് ഈ പ്രവണതയുടെ പ്രധാന ഇരകൾ. ഈ വിഭാഗത്തിലെ 19 ശതമാനം പേരും കഠിനമായ രീതിയിൽ അധിക സമയം ജോലി ചെയ്യുന്നവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ ജോലിയോട് ഏറെ താൽപ്പര്യമുള്ളവരാണെങ്കിലും, അമിത ജോലി ഭാരം ഇവരെ തളർത്തുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലി സമയം കൂടുന്നുണ്ടെങ്കിലും ഉൽപ്പാദനക്ഷമതയിൽ (Productivity) വർദ്ധനവുണ്ടാകുന്നില്ല എന്നതാണ് പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തൽ. അധിക സമയം ജോലി ചെയ്യുന്നത് പലപ്പോഴും ഉൽപ്പാദനക്ഷമതയെ വിപരീതമായാണ് ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ, ജീവനക്കാർക്ക് കൃത്യമായ ലക്ഷ്യങ്ങളും പ്രായോഗികമായ പ്രതീക്ഷകളും നൽകാൻ തൊഴിലുടമകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് നേതൃത്വ വികസന പരിശീലകയായ സൂസൻ പവർ പറയുന്നു. ജോലി ഭാരം താങ്ങാൻ കഴിയില്ലെന്ന് തുറന്നുപറയാനുള്ള സാഹചര്യം തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നും അവർ...

Read More