Author: George Kakkanatt

കുംഭമേള താരത്തിന്റെ വിവാഹം: ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്.   പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. റിപ്പോർട്ട്‌ ഡിജിപിക്ക്‌ കൈമാറിയിട്ടുണ്ട്.  യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.  ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.  വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.​ വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ...

Read More

മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി

ഒരുകാലത്ത് കൃഷിയോ മനുഷ്യവാസമോ സാധ്യമല്ലെന്ന് കരുതി തള്ളിക്കളഞ്ഞ താർ മരുഭൂമി ഇന്ന് ഇന്ത്യയുടെ ഊർജ്ജ ഭൂപടത്തിലെ മിന്നും താരമായി മാറുകയാണ്. രാജസ്ഥാനിലെ ജോധ്‌പൂർ, ബാർമർ, ജയ്‌സാൽമീർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം സൗരോർജ്ജത്തിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും വലിയൊരു ശേഖരമാണ് ഇപ്പോൾ ഒരുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാർ പാർക്കുകളിലൊന്നായ ഭദ്‌ല സോളാർ പാർക്ക് ഈ മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 14,000 ഏക്കറിലായി പത്തു ദശലക്ഷത്തിലധികം സോളാർ പാനലുകളാണ് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വർഷത്തിൽ 300 ദിവസത്തിലധികം കടുത്ത സൂര്യപ്രകാശം ലഭിക്കുന്ന താർ മരുഭൂമി സൗരോർജ്ജ ഉൽപ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ്. ഭദ്‌ല സോളാർ പാർക്കിൽ നിന്ന് മാത്രം 2,245 മെഗാവാട്ട് വൈദ്യുതിയാണ് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് ഏകദേശം 45 ലക്ഷം വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി നൽകാൻ പ്രാപ്തമാണ്. ഇതിനുപുറമെ ജയ്‌സാൽമീറിലും ബിക്കാനീറിലുമായി 1,800 മെഗാവാട്ട് ശേഷിയുള്ള പുതിയ സോളാർ പാർക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സൗരോർജ്ജത്തിന് പുറമെ വിൻഡ് എനർജി അഥവാ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിലും താർ മരുഭൂമി മുന്നിലാണ്. ജയ്‌സാൽമീർ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള നൂറുകണക്കിന് കാറ്റാടി യന്ത്രങ്ങൾ ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളിലേക്ക് വലിയ സംഭാവനയാണ് നൽകുന്നത്. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ താർ മരുഭൂമി നിർണ്ണായക പങ്കുവഹിക്കും. രാജസ്ഥാൻ സർക്കാരിന്റെ പുതിയ റിന്യൂവബിൾ എനർജി പോളിസികൾ ഈ മേഖലയിലേക്ക് വൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നുണ്ട്. പാരമ്പര്യേതര ഊർജ്ജത്തിന് പുറമെ പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും വൻ നിക്ഷേപങ്ങളും താർ മരുഭൂമിയിൽ കണ്ടെത്തിയിട്ടുണ്ട്. ബാർമറിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉൽപ്പാദനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കുന്നത്. സോളാർ പാനലുകളിൽ പൊടി അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സെൽഫ് ക്ലീനിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ പരീക്ഷിക്കുന്നുണ്ട്. പ്രാദേശികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താർ മരുഭൂമിയിലെ ഈ മാറ്റങ്ങൾ സഹായിക്കുന്നു. ഏകദേശം പതിനായിരത്തിലധികം പേർക്ക് ഈ ഊർജ്ജ പദ്ധതികളിലൂടെ നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്നുണ്ട്. മരുഭൂമിയിലെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നത്. ഭാവിയിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ വലിയൊരു ഭാഗം താർ മരുഭൂമിയിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ...

Read More

ബോളിവുഡിലെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്.   ദാദാസാഹേബ് ഫാൽക്കേ അവാർഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ൽ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ഹിന്ദിയിൽ ആദ്യമായി പാടിയതെങ്കിലും 1948ൽ പുറത്തിറങ്ങിയ ‘ചുനാരിയ’ ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.  ഗ്രാമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. സംഗീതത്തിന് നൽകിയ അതുല്യമായ സംഭാവനകളെ മാനിച്ച് രാജ്യത്തെ നിരവധി പുരസ്‌കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. 2008-ൽ രാജ്യം അവർക്ക് പത്മവിഭൂഷൺ നൽകി ആദരിച്ചു. 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിലെ ഒരു കൊങ്കണി കുടുംബത്തിലാണ് ആശാ ഭോസ്‌ലെ ജനിച്ചത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറും ശുദ്ധമതിയുമാണ് മാതാപിതാക്കൾ. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ്...

Read More

‘മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ട’; ജയിപ്പിച്ചയുടൻ തർക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഉയർന്നുവരുന്ന അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചയുടൻ പാർട്ടിക്കുള്ളിൽ തർക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് അതിന്റേതായ വ്യക്തമായ സംവിധാനങ്ങളുണ്ട്. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹൈക്കമാൻഡ് അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് കെ മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാത്തതിന് സമുദായങ്ങളെ കുറ്റം പറയരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചില സമയങ്ങളിൽ സമുദായ വോട്ട് കിട്ടാതിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ പേരിൽ സമുദായത്തെ പൂർണ്ണമായി തള്ളിപ്പറയുന്ന സമീപനം പാടില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ ശക്തമായ ഏകീകരണം ഇത്തവണ കേരളത്തിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ 5000 വോട്ടിന് വട്ടിയൂർക്കാവിൽ യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കോൺഗ്രസ് നൽകുമെന്നും അതുമായി ബന്ധപ്പെട്ട തീരുമാനം പെട്ടെന്നുണ്ടാകുമെന്നും ഹൈബി ഈഡൻ എംപി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മുൻ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണെന്ന് ഹൈബി ഈഡൻ മറുപടി നൽകി. അതേസമയം, താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ പറയുന്നതാണ് കോൺഗ്രസിലെ കാലങ്ങളായുള്ള രീതി. എറണാകുളം ജില്ലയിൽ നിന്നായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്ന് ഷിയാസ് പറഞ്ഞതായി വാർത്തകൾ വന്നത് സംസ്ഥാന തലത്തിൽത്തന്നെ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് നേതാക്കളുടെ...

Read More

ഹോർമുസ് കടലിടുക്കിൽ യുഎസ് – ഇറാൻ യുദ്ധക്കപ്പലുകൾ മുഖാമുഖം; പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതി

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. അന്താരാഷ്ട്ര കപ്പൽ ചാലിൽ ഇറാൻ സ്ഥാപിച്ച കുഴിബോംബുകൾ നീക്കം ചെയ്യാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ ശ്രമിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. എന്നാൽ തങ്ങളുടെ ജലാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. പ്രതിദിനം 12 കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂ എന്ന കർശന നിലപാടിലാണ് ഇറാൻ വിപ്ലവ ഗാർഡുകൾ. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകൾക്ക് കടലിടുക്കിലൂടെ പ്രവേശനം നിഷേധിക്കാനാണ് ഇറാന്റെ നീക്കം. ഈ നീക്കം ആഗോള എണ്ണ വിപണിയെയും ലോക സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ...

Read More