Author: George Kakkanatt

പാർലമെന്റ് പടികളിൽ 8,645 മെഴുകുതിരികൾ; ഫിൻലൻഡിൽ ഗർഭസ്ഥ ശിശുക്കൾക്കായി വികാരനിർഭരമായ അനുസ്മരണം

ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി നടന്ന വേറിട്ട പ്രതിഷേധവും പ്രാർഥനയും ലോകശ്രദ്ധ നേടുന്നു. 2024-ൽ രാജ്യത്ത് നടന്ന ഓരോ ഗർഭഛിദ്രത്തെയും പ്രതിനിധീകരിച്ച് 8,645 മെഴുകുതിരികളാണ് ഫിന്നിഷ് പാർലമെന്റ് പടികളിൽ പ്രകാശം പരത്തിയത്. ‘മുയിസ്റ്റാമെ’ (ഓർമ്മയിൽ) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോ-ലൈഫ് ജാഗരണ റാലി സംഘടിപ്പിച്ചത് ഫിന്നിഷ് പ്രോ-ലൈഫ് ഗ്രൂപ്പായ ‘ഒയ്കിയസ് എലാമൻ റൈ’ ആണ്. ഗർഭഛിദ്രം മൂലം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിക്കാനും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പരിപാടി. തിരഞ്ഞെടുക്കപ്പെട്ട ഏകദേശം നൂറോളം വക്താക്കൾ ചേർന്നാണ് മെഴുകുതിരികൾ തെളിച്ചത്. ഗർഭഛിദ്രം വഴി കുട്ടികൾ നഷ്ടപ്പെട്ടവരായ നിരവധി പേർ ഈ ശുശ്രൂഷയിൽ പങ്കാളികളായി. മെഴുകുതിരികൾ തെളിച്ച ശേഷം, പങ്കെടുത്തവർ ഒരു മിനിറ്റ് മൗനം ആചരിക്കുകയും ആ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു. ഗർഭഛിദ്രം എന്നത് വെറുമൊരു സ്ഥിതിവിവരക്കണക്കല്ലെന്നും അത് വലിയൊരു വിഭാഗം ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന വേദനയാണെന്നും ഈ ദൃശ്യം സമൂഹത്തെ ഓർമ്മിപ്പിച്ചു. ഗർഭഛിദ്രത്തിന് ഇരയാകുന്ന സ്ത്രീകളും കുടുംബങ്ങളും അനുഭവിക്കുന്ന, ലോകം കാണാതെ പോകുന്ന ആഴത്തിലുള്ള മുറിവുകളെ അംഗീകരിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യമായിരുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യദാർഢ്യം ഈ പരിപാടിക്ക് കരുത്തേകി. ലൂഥറൻ, പ്രെസ്ബിറ്റീരിയൻ, കത്തോലിക്കാ സഭകളിലെ വൈദികർ സംയുക്തമായി നടത്തിയ പ്രാർഥനായോഗം ഹെൽസിങ്കിയിലെ ലൂഥറൻ പള്ളിയിൽ വച്ചാണ് നടന്നത്. ഹെൽസിങ്കി രൂപതയുടെ വികാരി ജനറൽ ജീൻ ക്ലോഡ് കബേസ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഗർഭഛിദ്രം കേവലം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും അത് ആത്മീയവും ധാർമ്മികവുമായ ഒരു പ്രശ്നമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി സഭകൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ഊന്നിപ്പറഞ്ഞു. ശക്തമായ സാമൂഹിക ക്ഷേമ സംവിധാനങ്ങളുള്ള ഫിൻലൻഡിൽ പോലും, അപ്രതീക്ഷിത ഗർഭധാരണം നേരിടുന്ന സ്ത്രീകൾ വലിയ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. പലപ്പോഴും ആരോഗ്യസംവിധാനങ്ങൾ ഗർഭഛിദ്രത്തെ ഏക പോംവഴിയായി അവതരിപ്പിക്കുകയും സ്ത്രീകൾക്ക് ശരിയായ പിന്തുണയോ, ചിന്തിക്കാനുള്ള സമയമോ പോലും നൽകുന്നില്ലെന്നും അവർ വിമർശിച്ചു. പ്രോ-ലൈഫ് പ്രസ്ഥാനം ഫിൻലൻഡിൽ വളരുകയാണെന്നും, യുവാക്കൾക്കിടയിൽ ഇത്തരം ബോധവൽക്കരണത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സംഘാടകർ...

Read More

യുദ്ധത്തിന്റെ യുക്തി ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശയിലേക്ക് എത്തിച്ചേരാൻ ലോകനേതാക്കളോട് ലെയോ പതിനാലാമൻ മാർപാപ്പ

യുദ്ധത്തിന്റെ യുക്തി ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശയിലേക്ക് എത്തിച്ചേരാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ലോകസമാധാനത്തിനായി വത്തിക്കാനിൽ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ ജാഗരണത്തിലായിരുന്നു പാപ്പ ഇപ്രകാരം പറഞ്ഞത്. ആയുധങ്ങൾക്കും മരണത്തിനും വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിച്ച്, സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും വഴി സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധത്തിനെതിരായ സഭയുടെ നിലപാട് തെറ്റിധാരണകൾക്ക് ഇടയാക്കിയാലും, ഏതൊരു മാനുഷിക അധികാരത്തേക്കാളും ദൈവത്തോടുള്ള അനുസരണത്തിന് മുൻഗണന നൽകിക്കൊണ്ട് സമാധാനത്തിനായി നിലകൊള്ളുമെന്ന് പാപ്പ തറപ്പിച്ചു പറഞ്ഞു. യുദ്ധമേഖലകളിൽ കഴിയുന്ന കുട്ടികളിൽ നിന്ന് തനിക്ക് ലഭിക്കുന്ന കത്തുകളെക്കുറിച്ച് മാർപാപ്പ വികാരാധീനനായി സംസാരിച്ചു. “ചില മുതിർന്നവർ അഭിമാനത്തോടെ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഭീകരത നിഷ്കളങ്കരായ ആ കുട്ടികളുടെ കണ്ണുകളിലൂടെ കാണുമ്പോൾ മാത്രമേ അതിന്റെ മനുഷ്യത്വരഹിതത നമുക്ക് മനസ്സിലാകൂ” എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കുട്ടികളുടെ ശബ്ദത്തിന് ലോകം ചെവികൊടുക്കണമെന്നും മുതിർന്നവരുടെ അധികാരമോഹങ്ങൾക്കിടയിൽ തകർക്കപ്പെടുന്ന അവരുടെ ജീവിതങ്ങളെ ഓർക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. അതേസമയം, ലോകസമാധാനത്തിനായുള്ള പ്രാർഥനാ ജാഗരണത്തിൽ പങ്കുചേരാനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും പരിസരത്തുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്. സമാധാനത്തിനായുള്ള പ്രാർഥന വെറുമൊരു ചടങ്ങല്ലെന്നും അത് പർവതങ്ങളെപ്പോലും മാറ്റാൻ ശേഷിയുള്ള വിശ്വാസത്തിന്റെ പ്രകടനമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. അസീസിയിലെ വി. ഫ്രാൻസിസിന്റെ ശവകുടീരത്തിൽ നിന്ന് കൊണ്ടുവന്ന സമാധാനദീപത്തിൽ നിന്ന് മെഴുകുതിരികൾ തെളിച്ചുകൊണ്ടാണ് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർഥനയിൽ പങ്കുചേർന്നത്. “പ്രാർഥന എന്നത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഇടമോ, അനീതികൾ കണ്ടില്ലെന്ന് നടിക്കാനുള്ള വേദനസംഹാരിയോ അല്ല. മറിച്ച്, മരണത്തിന്റെ സംസ്കാരത്തോടുള്ള ഏറ്റവും നിസ്വാർഥമായ പ്രതികരണമാണത്” – പാപ്പ ഊന്നിപ്പറഞ്ഞു. ജപമാല സമർപ്പണത്തോടൊപ്പം സഭാപിതാക്കന്മാരുടെ ധ്യാനചിന്തകളും പങ്കുവച്ചുകൊണ്ടാണ് പ്രാർഥനാ ജാഗരണം...

Read More

വര്‍ക്കല ട്രെയിന്‍ ആക്രമണം: തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് ശ്രീക്കുട്ടി

തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നാരോപിച്ചു വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി രംഗത്ത്. നിലവില്‍ മഞ്ചേരി സ്വദേശത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടി, സ്വബോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം ആരും ബന്ധപ്പെടുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. നിലവിലെ ചികിത്സ ചെലവുകള്‍ വലിയതാണെന്നും സര്‍ക്കാര്‍ സഹായമില്ലാതെ തുടര്‍ന്ന് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ശ്രീക്കുട്ടി വ്യക്തമാക്കി. 2025 നവംബര്‍ ആദ്യവാരത്തില്‍ കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ലഹരിയിലായ സഹയാത്രികന്‍ ശ്രീക്കുട്ടിയെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മാസങ്ങളോളം തീവ്രപരിചരണത്തില്‍ കഴിയേണ്ടിവന്നു. തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നല്‍കിയിരുന്നു. തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ചതിനാല്‍ അവസ്ഥ ഏറെ ഗുരുതരമായിരുന്നു. ഇടത് തോള്‍ക്കും പരിക്ക് സംഭവിച്ചിരുന്നു. ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി സംവിധാനവും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചിരുന്നു. പിന്നീട് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സയുടെ ഭാഗമായി ഓക്സിജന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓര്‍മ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്താനുള്ള ചികിത്സകള്‍, ചലനശേഷി വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ എന്നിവ നല്‍കി. വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് നടത്തിയ ചികിത്സയാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക്...

Read More

ഒരേ ദുഃഖിതർ! നിതിൻ്റെ അമ്മയെ കാണാൻ സിദ്ധാർഥിന്റെ അമ്മ എത്തി

പൂക്കോട് വെറ്റിനെറി കോളേജിൽ റാംഗിങ്ങിനിടെ മരിച്ച സിദ്ധാർഥിന്റെ അമ്മ, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിതിൻറെ വീട്ടിലെത്തി.   തന്റെ മകനെ നഷ്ടപ്പെട്ട സമാന സാഹചര്യത്തിൽ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോൾ  സിദ്ധാർഥിന്റെ അമ്മ എത്തിയപ്പോൾ കണ്ടു നിന്നവരും വിങ്ങിപ്പൊട്ടി. മറ്റാരെക്കാളും നിധിന്റ അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന മനസ്സിലാക്കാൻ കഴിയുന്ന  സിദ്ധാർഥിന്റെ അമ്മ.  മകൻ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി. ഞങ്ങൾ എന്ത് പ്രാർഥിച്ചോ അത് നടന്നിട്ടില്ലെന്നാണ് സിദ്ധാർത്ഥിന്റെ അമ്മ...

Read More

ആ നമ്പർ നോക്കി വേണം സൺസ്ക്രീൻ വാങ്ങാൻ! സംഖ്യകൾ സൂചിപ്പിക്കുന്നത് എന്ത്?

വേനൽക്കാലം കഠിനമാകുമ്പോൾ ചർമ്മത്തിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതം സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളാണ്. ചർമ്മം കരുവാളിക്കുന്നതിനും, അകാല വാർദ്ധക്യത്തിനും, ഗുരുതരമായ ചർമ്മരോഗങ്ങൾക്കും ഇത് കാരണമാകാറുണ്ട്. വെയിലത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കണമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ കടയിൽ പോയി ഒരു സൺസ്ക്രീൻ വാങ്ങുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന SPF 15, 30, 50 തുടങ്ങിയ സംഖ്യകൾ കണ്ട് പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവ കൃത്യമായി മനസ്സിലാക്കി വേണം നമ്മുടെ ചർമ്മത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ. സൺ പ്രൊട്ടക്ഷൻ ഫാക്ടർ  എന്നതിന്റെ ചുരുക്കരൂപമാണ് എസ്‌പി‌എഫ്. സൂര്യരശ്മികളിലെ യുവിബി രശ്മികളിൽ നിന്ന് സൺസ്ക്രീൻ എത്രത്തോളം സംരക്ഷണം നൽകുന്നു എന്നതിന്റെ അളവാണിത്. ഉദാഹരണത്തിന്, സാധാരണ ഗതിയിൽ 10 മിനിറ്റ് വെയിൽ ഏൽക്കുമ്പോൾ നിങ്ങളുടെ ചർമ്മം ചുവന്നു വരുന്നുണ്ടെങ്കിൽ, SPF 30 ഉള്ള ഒരു സൺസ്ക്രീൻ ഉപയോഗിച്ചാൽ അതിന്റെ 30 ഇരട്ടി സമയം അതായത് 300 മിനിറ്റ് ചർമ്മത്തിന് സംരക്ഷണം ലഭിക്കും എന്നാണ് ഇതിന്റെ സാങ്കേതിക അർത്ഥം.  എന്നാൽ വിയർപ്പ്, വെള്ളം എന്നിവ കാരണം ഇതിന്റെ ഫലപ്രാപ്തി കുറയാമെന്നതിനാൽ ഇടയ്ക്കിടെ ഇത് വീണ്ടും പുരട്ടേണ്ടി വരും. എസ്‌പി‌എഫ് സംഖ്യ കൂടുന്തോറും സംരക്ഷണത്തിന്റെ അളവും കൂടുന്നു. SPF 15 സൂര്യരശ്മികളെ 93 ശതമാനം തടയുമ്പോൾ, SPF 30 ഏകദേശം 97 ശതമാനവും SPF 50 ഏതാണ്ട് 98 ശതമാനവും സംരക്ഷണം നൽകുന്നു. 100 ശതമാനം സംരക്ഷണം നൽകുന്ന ഒരു സൺസ്ക്രീനും നിലവിലില്ല എന്ന കാര്യം ഓർക്കുക. വെയിലത്ത് അധിക സമയം ചിലവഴിക്കുന്നവരും സെൻസിറ്റീവ് ചർമ്മമുള്ളവരും കുറഞ്ഞത് SPF 30 എങ്കിലും ഉള്ള ‘ബ്രോഡ് സ്പെക്ട്രം’ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. യുവിഎ, യുവിബി എന്നീ രണ്ട് തരം രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ് ബ്രോഡ് സ്പെക്ട്രം സൺസ്ക്രീനുകൾ. സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ പലരും വരുത്തുന്ന തെറ്റാണ് വളരെ കുറഞ്ഞ അളവിൽ മാത്രം പുരട്ടുക എന്നത്. മുഖത്തിനും കഴുത്തിനുമായി ഏകദേശം രണ്ട് വിരൽ നീളത്തിൽ  സൺസ്ക്രീൻ എടുത്ത് പുരട്ടണം. വെയിലത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും ഇത് പുരട്ടിയിരിക്കണം. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും സൺസ്ക്രീൻ വീണ്ടും പുരട്ടുന്നത് കൂടുതൽ ഫലം നൽകും. വീടിനുള്ളിൽ ഇരിക്കുമ്പോഴും മേഘാവൃതമായ കാലാവസ്ഥയിലും സൂര്യരശ്മികൾ ചർമ്മത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സൺസ്ക്രീൻ ഒഴിവാക്കാതിരിക്കുന്നതാണ്...

Read More