Author: George Kakkanatt

ഇറാന് ആണവായുധമുണ്ടെന്നതിന് തെളിവില്ല; യുദ്ധം ന്യായീകരിക്കാനാവില്ലെന്ന് റഷ്യ

ഇറാനെതിരായ അമേരിക്കയുടെയും ഇസ്റാഈലിന്റെയും യുദ്ധത്തിന് ന്യായീകരണമില്ലെന്ന് റഷ്യ. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് (Sergey Lavrov) വ്യക്തമാക്കി. മോസ്കോയിൽ ബ്രൂണെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്നതിന് ഞങ്ങൾക്കിതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ യുദ്ധത്തിന് അമേരിക്കയും ഇസ്റാഈലും നൽകുന്ന പ്രധാനപ്പെട്ട, അല്ലെങ്കിൽ ഏക ന്യായീകരണം ഇതാണ്. എന്നാൽ അത് അടിസ്ഥാനരഹിതമാണ്’ ലാവ്റോവ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ഇറാനെ മാത്രമല്ല, പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ആക്രമണങ്ങളുടെ പ്രത്യാഘാതം മേഖലയിലുടനീളം അനുഭവപ്പെടുന്നു. അറബ് രാജ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യതയും നാശനഷ്ടങ്ങളും നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഘർഷം അയൽരാജ്യങ്ങളെയും സ്വന്തം സുരക്ഷയ്ക്കായി ആണവായുധം തേടാൻ പ്രേരിപ്പിക്കുമെന്നും, ഇത് മേഖലയെ വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നും ലാവ്റോവ് മുന്നറിയിപ്പ്...

Read More

ഇറാനിൽ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ ഷി ജിൻപിംഗിനെ സമ്മർദ്ദത്തിലാക്കുന്നു

ഇറാനിൽ അമേരിക്ക നടത്തുന്ന ശക്തമായ സൈനിക നീക്കങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ. ഈ മാസം അവസാനം ബെയ്ജിംഗിൽ നടക്കാനിരിക്കുന്ന ട്രംപ്-ഷി ജിൻപിംഗ് ഉച്ചകോടിയിൽ ഇറാൻ വിഷയം ട്രംപിന് വലിയ മേൽക്കൈ നൽകുമെന്നാണ് വിലയിരുത്തൽ. വെനസ്വേലയിലെ നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് പിന്നാലെ ഇറാനിലെ ഖമേനിയുടെ വധവും ചൈനയുടെ വിശ്വസ്ത പങ്കാളികൾക്ക് ഏറ്റ കനത്ത പ്രഹരമാണ്. ചൈനയുടെ പ്രധാന എണ്ണ വിതരണക്കാരായ ഇറാനെതിരെയുള്ള ഈ നീക്കം ബെയ്ജിംഗിനെ സാമ്പത്തികമായും ബാധിച്ചിട്ടുണ്ട്. തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന തോന്നൽ അന്താരാഷ്ട്ര തലത്തിൽ ഷി ജിൻപിംഗിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാം. ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അമേരിക്കൻ സൈനിക നീക്കമാണ് ഇപ്പോൾ ഇറാനിൽ നടക്കുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ ചില നികുതി പരിഷ്കാരങ്ങൾ റദ്ദാക്കിയതോടെ അദ്ദേഹം പ്രതിരോധത്തിലായിരുന്നു. എന്നാൽ ഇറാൻ്റെ തകർച്ചയോടെ ട്രംപ് വീണ്ടും കരുത്തനായി മാറിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള വ്യാപാര ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ ഇത് ട്രംപിനെ സഹായിക്കും. ചൈന ഇറാനുമായി ഒപ്പിട്ടിരുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്കും സൈനിക ആസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണത്തെ ചൈന അപലപിച്ചെങ്കിലും നേരിട്ട് ഇടപെടാൻ അവർ തയ്യാറായിട്ടില്ല. ഇത് ചൈനയുടെ പരിമിതമായ സൈനിക സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. ചൈനീസ് അതിർത്തിക്കപ്പുറമുള്ള മേഖലകളിൽ അമേരിക്കയ്ക്ക് ഇപ്പോഴും വലിയ ആധിപത്യമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഈ യുദ്ധം. തായ്‌വാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഈ സാഹചര്യം ഉപയോഗിച്ചേക്കാം. ഊർജ്ജ വിപണിയിലെ അമേരിക്കയുടെ നിയന്ത്രണം ചൈനയുടെ നിർമ്മാണ മേഖലയെയും ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ അത് അമേരിക്കയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും ചൈന കണക്കുകൂട്ടുന്നു. ഈ മാസം 31-ന് നടക്കുന്ന ചർച്ചയിൽ ഇറാൻ്റെ ഭാവി നിർണ്ണായക വിഷയമാകും. ട്രംപിനെ സ്വീകരിക്കാൻ ചൈന ഇതുവരെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെങ്കിലും ചർച്ചകൾ മുടങ്ങാൻ സാധ്യതയില്ല. ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നത് ചൈനയുടെ പശ്ചിമേഷ്യൻ താല്പര്യങ്ങൾക്ക് വലിയ തിരിച്ചടിയാകും. അമേരിക്കൻ അനുകൂല സർക്കാർ ഇറാനിൽ അധികാരത്തിൽ വന്നാൽ ചൈനയുടെ എണ്ണ ഇറക്കുമതി അവതാളത്തിലാകും. ലോകത്തെ രണ്ട് വൻശക്തികൾ തമ്മിലുള്ള ഈ പോരാട്ടം പുതിയൊരു ശീതയുദ്ധത്തിന് വഴിതെളിക്കുമോ എന്നാണ് ലോകം...

Read More

കുവൈത്തിൽ ഇറാന്റെ ഡ്രോണാക്രമണം; 27 സൈനികർക്ക് പരിക്ക്

കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ 27 സൈനികർക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ കുവൈത്ത് ആകാശപരിധിയിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികളും ആകാശപരിധിയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈന്യം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ്...

Read More

ഇറാനിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രം പങ്കുവെച്ച് വിദേശകാര്യമന്ത്രി

ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർത്ഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. ‘ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാർത്ഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു”, അബ്ബാസ് അരാഗ്ചി കുറിച്ചു. ഇറാനുനേരെ ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരെയും...

Read More

കശ്മീരിൽ പിഐഎ എന്നെഴുതിയ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി

കശ്മീരിലെ രജൗരിയിൽ പിഐഎ എന്നെഴുതിയ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചു.ബലൂൺ പാകിസ്താനിൽ നിന്നെത്തിയതെന്നാണ് പ്രാഥമിക...

Read More