Author: George Kakkanatt

യുക്രൈനിൽ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: അഞ്ചുപേർ കൊല്ലപ്പെട്ടു; അക്രമിയെ സുരക്ഷാസേന വധിച്ചു

യുക്രൈനിലെ കീവിനു സമീപമുള്ള ഹോളോസിവ്‌സ്‌കി ജില്ലയിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറി ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായും പരിക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൂപ്പർമാർക്കറ്റിനുള്ളിൽ അക്രമി ബന്ദികളാക്കിയ നാലുപേരെ പ്രത്യേക സുരക്ഷാസേന സാഹസികമായി മോചിപ്പിച്ചു. വിവരമറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ സേന പ്രദേശം വളയുകയും അക്രമിയെ വധിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പ്രസിഡന്റ് സെലെൻസ്‌കി, അക്രമകാരികൾക്ക് യുക്രൈൻ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി. സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ ആളുകൾ ബന്ദികളാക്കപ്പെടുന്നത് ഒഴിവാക്കാനായതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ പ്രസിഡന്റ് ഉത്തരവിട്ടു. യുദ്ധസാഹചര്യം നിലനിൽക്കുന്ന രാജ്യത്ത് സിവിലിയന്മാർക്ക് നേരെ ഉണ്ടായ ഈ ആക്രമണം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശം നിലവിൽ സുരക്ഷാസേനയുടെ പൂർണ്ണ...

Read More

കോടതി സംരക്ഷണം നിലനിൽക്കെ 15 അഭയാർഥികളെ കോംഗോയിലേക്ക് നാടുകടത്തി

അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ‘തേർഡ് കൺട്രി പ്രോഗ്രാമിന്’ കീഴിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് നാടുകടത്തി. ഏപ്രിൽ 17ന് 15 പേരടങ്ങുന്ന ആദ്യ സംഘം കോംഗോ തലസ്ഥാനമായ കിൻഷാസയിലെത്തി. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിയമപരമായ സംരക്ഷണംലഭിച്ച ലാറ്റിനമേരിക്കൻ വംശജരെയാണ് യുഎസ് കോംഗോയിലേക്ക് അയച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്ന കോംഗോയിലേക്ക് അഭയാർഥികളെ അയക്കുന്നതിനെതിരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലാണ്. ദക്ഷിണ സുഡാൻ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങി ഏഴ് ആഫ്രിക്കൻ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ അമേരിക്ക ഇതുവരെ ഏകദേശം 40 ദശലക്ഷം ഡോളർ ചിലവഴിച്ചതായാണ് റിപ്പോർട്ട്. അഭയാർഥികളെ താൽക്കാലികമായി ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.ഒ.എം സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക...

Read More

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കാം: ഹൈക്കോടതി

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക നടപടികള്‍ സ്വീകരിക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി. നഴ്‌സുമാര്‍ പണിമുടക്കരുതെന്ന് നേരത്തെ നല്‍കിയ ഉത്തരവ് കോടതി നീക്കി. നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ചില ആശുപത്രികളില്‍ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചതോടെ അടിയന്തിര ഇടപെടല്‍ നടത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്‌മെന്റുകള്‍ക്ക് നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. അതേസമയം ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ നിലവില്‍ കോടതിയുടെ...

Read More

ആഫ്രിക്കയെക്കാൾ ചൂട്! ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘പ്രഷർ കുക്കർ പ്രഭാവത്തിന്’ പിന്നിലെ കാരണങ്ങൾ

ഇന്ത്യയിലെ കഠിനമായ ഉഷ്ണതരംഗത്തെ ആഫ്രിക്കയിലെ താപനിലയുമായി താരതമ്യം ചെയ്യുന്ന ഹീറ്റ് മാപ്പ് (Heat Map) സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഫ്രിക്കയിലെ പല ഭാഗങ്ങളെക്കാളും ഉയർന്ന താപനിലയാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത് എന്ന് കാണിക്കുന്ന ചിത്രം ‘ഇന്ത്യ ഇപ്പോൾ ഇതാണ്’ എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്. കടും ചുവപ്പും ഓറഞ്ചും നിറങ്ങളിൽ ഇന്ത്യയുടെ ഭൂപടം ജ്വലിച്ചു നിൽക്കുമ്പോൾ, ആഫ്രിക്കയുടെ പല ഭാഗങ്ങളിലും താരതമ്യേന കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത് എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യ അനുഭവിക്കുന്ന ഈ ‘പ്രഷർ കുക്കർ പ്രഭാവത്തിന്റെ’ (Pressure Cooker Effect) കാരണങ്ങൾ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഹിമാൻഷു ത്യാഗി വിശദീകരിച്ചു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഈ താപനിലയ്ക്ക് പ്രധാന കാരണം. ആർട്ടിക്, സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള തണുത്ത കാറ്റിനെ ഹിമാലയ പർവ്വതനിരകൾ തടയുന്നു. അതേസമയം, പടിഞ്ഞാറ് താർ മരുഭൂമിയിൽ നിന്നുള്ള ഉഷ്ണക്കാറ്റ് മണ്ണിന്റെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്യുകയും വായുവിനെ ഉണക്കുകയും ചെയ്യുന്നു. വനവൽക്കരണത്തിലൂടെയും ഹരിതകവചം സംരക്ഷിക്കുന്നതിലൂടെയും മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും അദ്ദേഹം കുറിച്ചു. ഹിമാൻഷു ത്യാഗിയുടെ പോസ്റ്റ് വലിയ തോതിലുള്ള പ്രതികരണങ്ങൾക്കാണ് കാരണമായത്. മരം വെച്ചുപിടിപ്പിക്കുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. വികസന പദ്ധതികൾക്കായി വനങ്ങൾ വൻതോതിൽ വെട്ടിത്തെളിക്കുന്നത് ചൂട് വർദ്ധിപ്പിക്കാൻ കാരണമാകുന്നുവെന്ന് ചിലർ വിമർശിച്ചു. അതേസമയം, ഹിമാലയം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇത്രത്തോളം ഫലഭൂയിഷ്ഠമായ ഇടമാകില്ലായിരുന്നുവെന്നും കാലവർഷം ലഭിക്കില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഹിമാലയത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഏഷ്യയിലെ തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളിലൊന്നായ ഒഡീഷയിലെ ബലാംഗീർ പോലുള്ള സ്ഥലങ്ങളിൽ വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചിലർ പരിതപിച്ചു. ‘ഹർ ഘർ പേഡ്’ (ഓരോ വീട്ടിലും ഒരു മരം) പോലുള്ള പദ്ധതികൾ സർക്കാർ കൊണ്ടുവരണമെന്നും വൻതോതിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും ചില ഉപയോക്താക്കൾ നിർദ്ദേശിച്ചു. ജനസംഖ്യാ നിയന്ത്രണം, ഉപഭോഗം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി ചർച്ച...

Read More

അഫ്ഗാനിസ്ഥാനിൽ മാതൃമരണ നിരക്ക് ഉയരുന്നു; വന്ധ്യംകരണത്തിന് താലിബാൻ വിലക്കേർപ്പെടുത്തി

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ആരോഗ്യക്ഷേമത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ ഉത്തരവിറക്കി താലിബാൻ ഭരണകൂടം. രാജ്യത്ത് മാതൃമരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ തുടരുമ്പോഴും, സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത് താലിബാൻ നിരോധിച്ചു. ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ടും മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഈ പുതിയ നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാന്റെ തലസ്ഥാനമായ ഫൈസാബാദിലെ പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ചെയ്യരുതെന്ന്  ഇതിനകം തന്നെ ആരോഗ്യപ്രവർത്തകർക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. “മുസ്ലിം തലമുറ വളരാൻ അനുവദിക്കൂ” എന്നാണ് താലിബാൻ പ്രതിനിധികൾ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെടുന്നതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. വന്ധ്യംകരണം നടത്തുന്നത് ‘പാപമാണ്’ എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും കണക്കുകൾ പ്രകാരം, അഫ്ഗാനിസ്ഥാനിൽ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വീതം പ്രസവസംബന്ധമായ കാരണങ്ങളാൽ മരണപ്പെടുന്നുണ്ട്. താലിബാൻ അധികാരമേറ്റ ശേഷം അന്താരാഷ്ട്രസഹായം കുറഞ്ഞതും മരുന്നുകളുടെ ക്ഷാമവും ആരോഗ്യരംഗത്തെ തകർത്തിരിക്കുകയാണ്. ‘മഹ്റം’ (രക്തബന്ധമുള്ള പുരുഷൻ) കൂടെയില്ലാതെ സ്ത്രീകൾ ആശുപത്രിയിൽ പോകുന്നത് തടയുന്നതും പലപ്പോഴും സ്ത്രീകൾക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്തിയതിനു പിന്നാലെ, സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം കൂടി താലിബാൻ നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. വന്ധ്യംകരണത്തിന് വിലക്കേർപ്പെടുത്തുന്നത് അഫ്ഗാനിസ്ഥാനിലെ മാതൃ-ശിശു മരണനിരക്ക് ഇനിയും ഉയർത്താൻ മാത്രമേ ഉതകൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ്...

Read More