Author: George Kakkanatt

“കേ​ര​ള​ത്തി​ന്‍റെ ഫ്ലോറ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’; മന്ത്രി ഷൈലജയെ പു​ക​ഴ്ത്തി പ്രി​യ​ദ​ര്‍​ശ​ന്‍

കൊച്ചി: കോ​വി​ഡ് മ​ഹാ​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ വാ​നോ​ളം പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍. “കേ​ര​ള​ത്തി​ന്‍റെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’ എ​ന്നാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. “കേ​ര​ള​ത്തി​ലെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍! ശ്രീ​മ​തി. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, പ​ല​ര്‍​ക്കും പ്ര​ചോ​ദ​നം. ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്’. പ്രി​യ​ദ​ര്‍​ശ​ന്‍ കു​റി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഒ​ൻപത് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രി​ല്‍ മൂ​ന്നും കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​രോ​ന്നും എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്ത് 1,46,686 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 752 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More

മും​ബൈ​യി​ൽ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: കോ​വി​ഡ് വൈ​റ​സ് സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി ബൃ​ഹ​ൻ മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 1,018 കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള സം​സ്ഥാ​നം. ഇ​തി​ൽ 642 പേ​രും മും​ബൈ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 ക​ട​ന്ന​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. പ​ല​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​ത​യി​ല്ല. പൂ​ന​യി​ൽ 159 കേ​സു​ക​ളും, താ​നെ​യി​ൽ 87 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ധാ​രാ​വി​യി​ലെ ചേ​രി​യി​ലും കേ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 35 പേ​ര്‍ മ​രി​ക്കു​ക​യും 773 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 149 ആ​യി. രാ​ജ്യ​ത്ത് മൊ​ത്തം കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 5,194 ആ​യി...

Read More

ഒ​ടു​വി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ന്നു; രോ​ഗി​യു​മാ​യി ആ​ദ്യ ആം​ബു​ല​ൻ​സ് ത​ല​പ്പാ​ടി ക​ട​ന്നു

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ന്‍റെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്കും സു​പ്രീംകോ​ട​തി ഇ​ട​പെ​ട​ലു​ക​ളേ​യും തു​ട​ർ​ന്ന് ഒ​ടു​വി​ൽ കാ​സ​ർ​ഗോ​ഡു​ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കാ​യി ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ന്നു. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി കാ​സ​ർ​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നു. ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് ക​ർ​ണാ​ട​ക ക​ട​ത്തി​വി​ട്ട​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ത​സ്‌​ലി​മ​യെ​യാ​ണ് തു​ട​ർ ​ചി​കി​ത്സ​ക​ൾ​ക്കാ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ ത​സ്‌​ലി​മ​യും ഇ​വ​രു​ടെ മ​ക​ളും ഭ​ർ​ത്താ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഒ​രാ​ളെ ഇ​റ​ക്കി​വി​ട്ടു. മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ളാ​യി​രു​ന്നു ത​സ്‌​ലി​മ. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ 14 നി​ബ​ന്ധ​ന​ക​ളാ​ണ് ക​ർ​ണാ​ട​ക വ​ച്ചി​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം ക​ഴി​ഞ്ഞ ദി​വ​സം...

Read More

കാ​യം​കു​ള​ത്ത് 6,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

കാ​യം​കു​ളം: മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 6,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പി‌​ടി​കൂ​ടി​യ​ത്. കാ​യം​കു​ളം എ​രു​വ​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2,500 കി​ലോ പ​ഴ​കി​യ മ​ത്സ്യ​വും പിക്ക്അപ്പ് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 500 കി​ലോ മ​ത്സ്യ​വും ആ​രോ​ഗ്യവ​കു​പ്പ് ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്. ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ മ​ത്തി, ചൂ​ര തു​ട​ങ്ങി​യ മീ​നു​ക​ൾ​ക്ക് മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജീ​ഷ് എ​ല്‍.സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു. ​മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം കാ​യം​കു​ള​ത്തെ ഒ​രു ക​മ്മീ​ഷ​ന്‍ ഏ​ജ​ന്‍​സി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഡ്രൈ​വ​ര്‍ മൊ​ഴി ന​ല്‍​കി. കാ​യം​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ മ​ത്സ്യ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍...

Read More

വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

കാ​യം​കു​ളം: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം ചി​റ​ക്ക​ട​വം കൂ​ന്തോ​ളി​ൽ തെ​ക്കേ​ത്ത​റ​യി​ൽ വി​ശ്വം​ഭ​ര​ൻ ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​വി​ൽ ക​യ​റി ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷോ​ക്കേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന വി​ശ്വം​ഭ​ര​നെ കാ​യം​കു​ളം അ​ഗ്നി​ശ​മ​ന​സേ​ന​യി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് സി.​പി. ജോ​സ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എ​സ്.വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. വിശ്വംഭരനെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ...

Read More