Author: George Kakkanatt

കോവിഡ് 19: തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൂറത്തില്‍ നിന്നെത്തിയ ഇവരുടെ പിതാവിന് നേരത്തെ രോഗം...

Read More

പ്രവാസികള്‍ക്ക് ടെലി-ഓണ്‍ലൈന്‍ ഡോക്ടര്‍ സേവനം ഒരുക്കി നോര്‍ക്ക

ദുബൈ: ​പ്രവാസി മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്കുവെക്കാനും ഡോക്ടര്‍മാരുമായി വിഡിയോ, ടെലഫോണ്‍ വഴി ആശയ വിനിമയം നടത്തുന്നതിനും സംവിധാനം ഒരുങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക നടപടി സ്വീകരിച്ചത്. നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ സമയം ഉച്ച രണ്ട് മുതല്‍ ആറ് വരെയാണ് ടെലഫോണ്‍ സേവനം ലഭ്യമാകുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇ.എന്‍.ടി, ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്. www.norkaroots.org എന്ന നോര്‍ക്ക വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് രജിസ്ട്രേഷന്‍, ഡോക്ടര്‍ ഓണ്‍ലൈന്‍, ഹലോ ഡോക്ടര്‍ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടണ്‍ അമര്‍ത്തണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച്‌ സേവനങ്ങള്‍ തേടാം. ഐ.എം.എ, ക്വിക് ഡോക്ടര്‍ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് സേവനം ഒരുക്കുന്നത്. സേവനം തേടേണ്ടത്​ ഇങ്ങിനെ: 1. https://www.norkaroots.org/web/guest/covid-services ഡോക്ടര്‍ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളെ QuikDr.com ലേക് റീഡൈറക്‌ട് ചെയ്യും. 2. ക്വിക് ഡോക്ടര്‍ (QuikDr.com) https://quikdr.com/register എന്ന വിലാസത്തില്‍ ഇ-മെയില്‍ ​െഎ.ഡിയും മൊബൈല്‍ നമ്ബറും ഉപയോഗിച്ച്‌ രജിസ്​റ്റര്‍ ചെയ്യുക. 3. ഇമെയില്‍ ഐ.ഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച്‌ https://quikdr.com ലോഗിന്‍ ചെയ്യുക. 4. മെഡിക്കല്‍ കണ്‍സള്‍​േട്ടഷന് ഐ.എം.എ ഹോസ്പിറ്റല്‍ സെലക്‌ട് ചെയ്തു ഡോക്ടറെ സെര്‍ച്ച്‌ ചെയ്യുക. 5. മാനസികാരോഗ്യം സംബന്ധിച്ച സേവനങ്ങള്‍ക്ക്​ Mental Health Service സെലക്‌ട് ചെയ്യുക. 6. നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ സെലക്‌ട് ചെയ്തു കണ്‍സള്‍റ്റേഷന്‍ സമയം ഉറപ്പാക്കാവുന്നതാണ്. 7. മീറ്റിങ് ഐഡി എസ്​.എം.എസ്/ഇ-മെയില്‍ വഴി ലഭ്യമാകും. അത് ഉപയോഗിച്ച്‌ നിങ്ങള്‍ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വിഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന കണ്‍സള്‍ട്ട് ചെയ്യാം. വിഡിയോ കോണ്‍ഫറന്‍സ് ചെയുന്നതിനായ്‌ ക്വിക് ഡോക്ടര്‍ ലൈറ്റ് ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. (https://play.google.com/store/apps/details?id=com.quikdr.lite.app), അല്ലെങ്കില്‍, quikdr.com വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ച്‌ കണ്‍സള്‍​േട്ടഷന്‍ നടത്താവുന്നതാണ്. 8. ഡോക്ടര്‍ തരുന്ന കുറിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇ-മെയില്‍ വഴിയും ഇവ ലഭ്യമാകും. 9. കുറിപ്പുകള്‍ കാണിച്ച്‌​ മരുന്നുകള്‍ വാങ്ങി...

Read More

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മുംബൈ : വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കി. ഇത് ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷ നിയമം 188 പ്രകാരം ശിക്ഷ ലഭിക്കും. വീട്ടില്‍ നിര്‍മ്മിച്ചതോ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങുന്നതോ ആയ മാസ്‌ക് ധരിക്കാം. മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശിയാണ് ഉത്തരവിറക്കിയത്. വീട്ടില്‍ നിന്ന് പുറത്തുപോകുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തേ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക ധരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 1135 ആയിട്ടുണ്ട്. ഇന്ന് എട്ട് പേരാണ് രോഗബാധ മൂലം സംസ്ഥാനത്ത്...

Read More

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും സഫോക്ക് കൗണ്ടിയിലേക്ക്, കൊറോണ ദിശ മാറ്റുന്നു, മലയാളിസമൂഹം നടുക്കത്തില്‍

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹൂസ്റ്റണ്‍: ന്യൂജേഴ്‌സിയില്‍ ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചതെന്നു ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പറഞ്ഞു. ന്യൂയോര്‍ക്ക് മരണനിരക്കില്‍ ഓരോ ദിവസവും പുതിയ റെക്കോഡാണ് സൃഷ്ടിക്കുന്നത്. കണക്റ്റിക്കട്ടിലെ ഏറ്റവും വലിയ സംഖ്യയായ 71 പേരുടെ മരണവും നടുക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് പറഞ്ഞു. അതേസമയം, അമേരിക്കയിലാകെ രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇതില്‍ 21,711 പേര്‍ക്കു മാത്രമാണ് കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെടാനായത്. മരണം, 12857 കടന്നു. ഇറ്റലി (17127), സ്‌പെയ്ന്‍ (14555) എന്നിവ മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. ചൈനയിലെ മരണസംഖ്യ 3333 ആണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു ദിവസം 1,034 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗരൂകരാകാന്‍ വൈറ്റ്ഹൗസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കുന്നതില്‍ നിര്‍ദ്ദേശമുള്ളിടത്ത് ലംഘിച്ചാല്‍ ആയിരം ഡോളറാണ് പിഴയായി ഈടാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവുണ്ട്. പലരും സ്റ്റേ അറ്റ് ഹോം രീതി പിന്തുടരുന്നു, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും ഇരട്ടിയിലധികം വര്‍ദ്ധനവുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലും ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ കടുത്ത ആശങ്കയിലാണ് മലയാളി സമൂഹം. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏകദേശം അമ്പതോളം മലയാളികള്‍ വിവിധ ആശുപത്രികളിലായുണ്ടെന്നാണ് സൂചന. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ രോഗികളാണ് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും മരിച്ചത്. കാലിഫോര്‍ണിയ, വാഷിങ്ടണ്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വെന്റിലേറ്ററുകള്‍ ഇവിടേക്ക് എത്തിക്കും. അമേരിക്കയില്‍ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പകുതിയിലധികവും രണ്ട് സംസ്ഥാനങ്ങളിലും ചേര്‍ന്നാണ്. ചൊവ്വാഴ്ച വരെ ന്യൂയോര്‍ക്കിന്റെ എണ്ണം 5,489 ആയിരുന്നു; ന്യൂ ജേഴ്‌സി 1,232-ലും. വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് കരുതിയ കണക്റ്റിക്കട്ടില്‍ 277 പേരാണ് മരിച്ചത്. ന്യയോര്‍ക്കില്‍ ഇതുവരെ 5,489 പേര്‍ മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ച കേസുകള്‍ 138,836 ആണ്. ഇതില്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 76,876 കേസുകളാണുള്ളത്. ഇവിടെ തീവ്രപരിചരണത്തില്‍ കഴിയുന്നത് 4,593 പേരും. ന്യൂജേഴ്‌സിയിലാവട്ടെ ഇതുവരെ മരിച്ചത് 1232 പേരും, സ്ഥിരീകരിച്ച കേസുകള്‍ 44,416 പേരുടേതുമാണ്. വെന്റിലേറ്ററില്‍ കഴിയുന്നത്, 1,651 പേരും. കണക്റ്റിക്കട്ടില്‍ ഇതുവരെ 277 പേരിച്ചു. രോഗം ബാധിച്ചവര്‍ 7,781 പേരാണ്. വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ചു കഴിയുന്നത് 1,308 രോഗികളാണ്. വീട്ടില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനാല്‍ വൈറസ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകളില്‍ വീഴ്ച സംഭവിക്കാമെന്ന് അധികൃതര്‍ പറയുന്നു. രോഗബാധയില്ലെന്നു കരുതിയവര്‍ പോലും മരണമടയുന്നതാണ് അധികൃതരെയും ആശങ്കയിലാഴ്ത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍, സിറ്റി കൗണ്‍സിലിന്റെ ആരോഗ്യ സമിതി നേതാവ് മാര്‍ക്ക് ലെവിന്‍ ട്വിറ്ററില്‍ കുറിച്ചു, സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് വീട്ടില്‍ മരിക്കുന്നവരുടെ എണ്ണം. സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് വൈറസ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുന്നില്ല, പകരം ആശുപത്രി റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണ്. അത്രയ്ക്ക് ദയനീയമാണ് സ്ഥിതി. ആരോഗ്യവകുപ്പാവട്ടെ ഔദ്യോഗികമായി സ്ഥിരീകരിച്ച കേസുകള്‍ മാത്രമാണ് കണക്കാക്കുന്നത്. നിരവധി മരണങ്ങളുടെ കണക്ക് അതു കൊണ്ടു തന്നെ നഷ്ടപ്പെടുന്നതായി ‘ഗോതമിസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. അതിനേക്കാളുപരി കോവിഡ്-19 മരണനിരക്കില്‍ സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്മാരുടേതെന്ന പുതിയ ഡേറ്റയും പുറത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ പുരുഷന്‍മാര്‍ കൂടുതല്‍ രോഗബാധിതരാണെന്ന് മാത്രമല്ല, അവര്‍ സ്ത്രീകളുടെ ഇരട്ടിയിലധികം മരിക്കുന്നുവേ്രത. ഇന്നുവരെ, നഗരത്തിലെ ഓരോ 100,000 പുരുഷന്മാര്‍ക്കും 43 ഓളം കോവിഡ് 19 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, നഗരത്തിലെ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ഓരോ 100,000 സ്ത്രീകള്‍ക്കും 23 മരണങ്ങള്‍ മാത്രവും. കഠിനമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പുരുഷന്മാരുടെ എണ്ണവും വലുതാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കാണിക്കുന്ന വിമുഖതയാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പുരുഷന്മാരില്‍ അധികവും ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്തവരാണെന്നതും രോഗനിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ന്യൂയോര്‍ക്കിനെ സഹായിക്കാനെത്തിയ നേവി ഹോസ്പിറ്റല്‍ കപ്പലിലെ ഒരു ക്രൂ അംഗത്തിനു വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ മറ്റ് നിരവധി ജീവനക്കാര്‍ ക്വാറന്റൈനിലാണെന്ന് നാവികസേന അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തെ സഹായിക്കുന്നതിന് ന്യൂയോര്‍ക്കിലുള്ള കപ്പലിന്റെ ദൗത്യത്തിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്. കഴിഞ്ഞയാഴ്ച 1,000 കിടക്കകളുള്ള ഈ കപ്പല്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളിലെ സമ്മര്‍ദ്ദം...

Read More

കൊറോണ വൈറസിനെതിരെ പുതിയ ആയുധം അണിയറയില്‍ ഒരുങ്ങുന്നു

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിന് മുമ്ബ് രോഗികളെ രക്ഷിക്കാന്‍ പുതിയ വിദ്യ പരീക്ഷിക്കാനൊരുങ്ങി ആരോഗ്യ വിദഗ്ധര്‍. വയാഗ്ര മരുന്നിന്റെ വികാസത്തിലേക്ക് നയിച്ച നൈട്രിക് ഓക്‌സൈഡ് എന്ന വാതകമാണ് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കാനൊരുങ്ങുന്നത്. ഹൃദയ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചികിത്സയ്ക്കിടെ ഈ വാതകം ഉപയോഗിക്കാറുണ്ട്. രക്തക്കുഴലുകളെ സമ്മര്‍ദ്ദരഹിതമാക്കുകയും അതുവഴി രക്തചംക്രമണം വര്‍ധിപ്പിക്കാനും നൈട്രിക് ഓക്‌സൈഡിന്റെ നിയന്ത്രിത പ്രയോഗത്തിന് കഴിയും എന്ന് തെളിഞ്ഞിട്ടുള്ളതാണ്. നൈട്രിക് ഓക്‌സൈഡിന്റെ ഈ ഗുണം കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് ശ്രമം. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്‌ ഇതിന് പിന്നില്‍. ന്യുമോണിയ ബാധിച്ച്‌ ഗുരുതരമായി വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ നിന്ന് നിരവധി രോഗികളെ രക്ഷിക്കാന്‍ നൈട്രിക് ഓക്‌സൈഡിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഹൃദയ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ ഇസിഎംഒ (എക്‌സ്ട്രാ കോര്‍പ്പറല്‍ മെമ്ബ്രേന്‍ ഓക്‌സിജനേഷന്‍) മെഷിന്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ട സാഹചര്യത്തിലെത്തുന്നതിന് മുമ്ബ് അവസാനവട്ട ശ്രമമെന്ന നിലയില്‍ ഈ വാതകം ശ്വസിപ്പിക്കാറുണ്ട്. നൈട്രിക് ഓക്‌സൈഡിന് ചില കൊറോണ വൈറസുകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. 2003-ലെ സാര്‍സ് വൈറസ് ബാധയുടെ കാലത്ത് നൈട്രിക് ഓക്‌സൈഡ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാര്‍സ് വൈറസാണ് ഇപ്പോഴത്തെ കൊറോണ വൈറസിന്റെ മുന്‍ഗാമി. കോറോണ ഗുരുതരമായേക്കാവുന്ന രോഗികളില്‍ രോഗലക്ഷണങ്ങള്‍ ചെറിയ അളവിലുള്ളപ്പോള്‍ തന്നെ ഈ വാതകം 20 മുതല്‍ 30 മിനിറ്റു വരെ ചെറിയ അളവില്‍ ദിവസം രണ്ടു തവണ രണ്ടാഴ്ചയോളം സിപിഎപി മെഷീന്‍ മുഖേനെ ശ്വസിപ്പിക്കുന്നത് ശ്വാസകേശത്തിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി വെന്റിലേറ്റര്‍ ആവശ്യം വരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ലോകത്ത് മിക്ക രാജ്യങ്ങളിലും വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്. മാത്രമല്ല, കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്ക് ശേഷം 10 മുതല്‍ 15 മിനിറ്റുവരെ ഈ വാതകം ശ്വസിക്കുന്നത് രോഗം പകരുന്നത് ഒഴിവാക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേകര്‍ പറയുന്നത്. നിലവില്‍ നൈട്രിക് ഓക്‌സൈഡ് ചികിത്സക്കായി ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി ഉള്ളതാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വ്യാപകമായി ഉപയോഗിക്കാന്‍ വൈകരുതെന്ന്‌ ഗവേഷകര്‍...

Read More