Author: George Kakkanatt

അമിത മദ്യപാനവും ജോലിയിലെ അച്ചടക്കമില്ലായ്മയും; പദവി തെറിക്കുമെന്ന ഭീതിയില്‍ കാഷ് പട്ടേല്‍

എഫ്.ബി.ഐയുടെ തലപ്പത്തുനിന്ന് തന്നെ പുറത്താക്കിയേക്കുമെന്ന ഭീതിയില്‍ കാഷ് പട്ടേല്‍. പട്ടേലിന്റെ അമിത മദ്യപാനവും ജോലിയിലെ അച്ചടക്കമില്ലായ്മയും ഭരണകൂടത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏപ്രില്‍ 10 ന് എഫ്.ബി.ഐയുടെ ആഭ്യന്തര കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ തന്നെ വൈറ്റ് ഹൗസ് പുറത്താക്കിയെന്ന് പട്ടേല്‍ ഉറപ്പിച്ചിരുന്നു. ഉടന്‍ തന്നെ തന്റെ സഹായികളെയും സുഹൃത്തുക്കളെയും വിളിച്ച് താന്‍ പുറത്തായ വിവരം പട്ടേല്‍ അറിയിച്ചു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാകുകയായിരുന്നു. ഈ സംഭവം പട്ടേലിന്റെ പരിഭ്രാന്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പട്ടേലിന്റെ മദ്യപാന ശീലം ഗവണ്‍മെന്റിനുള്ളില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വാഷിംഗ്ടണിലെ സ്വകാര്യ ക്ലബ്ബുകളിലും ലാസ് വെഗാസിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പട്ടേലിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് പല പ്രധാന യോഗങ്ങളും മാറ്റിവെക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ പട്ടേലിനെ ഉണര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പലപ്പോഴും പാടുപെടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാഷ് പട്ടേലിന്റെ ഭരണകാലം ഒരു മാനേജ്മെന്റ് പരാജയം ആണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്. പട്ടേലിന് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ട്രംപ് ഭരണകൂടത്തിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, പട്ടേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സ്വീകരിച്ചത്. ട്രംപിന്റെയും പട്ടേലിന്റെയും നേതൃത്വത്തില്‍ അമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും പ്രമുഖ കുറ്റവാളികളെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞെന്നും വൈറ്റ് ഹൗസ്...

Read More

ഹോർമുസ് അടച്ച് ‘ബ്ലാക്ക്മെയിൽ’ ചെയ്യേണ്ട; ഇറാന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി തന്നെ ഭയപ്പെടുത്തില്ലെന്നും അത്തരം സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം അമേരിക്കയെ ‘ബ്ലാക്ക്മെയിൽ’ ചെയ്യാനുള്ള തന്ത്രമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരം ഭീഷണികൾക്ക് മുന്നിൽ തങ്ങൾ മുട്ടുമടക്കുമെന്ന് കരുതേണ്ടെന്നും ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നൂറു ശതമാനം പൂർണ്ണമായ ഒരു ഉടമ്പടി ഉണ്ടാകുന്നത് വരെ ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ലെബനനിലെ പത്തുദിന വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വെള്ളിയാഴ്ച തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റുമുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഇറാൻ കടലിടുക്ക് വീണ്ടും അടച്ചത്. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും ഇറാന്റെ കപ്പലുകൾക്ക് പൂർണ്ണ സഞ്ചാരസ്വാതന്ത്ര്യം നൽകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നുമാണ് ഇറാന്റെ നിലപാട്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താൻ സൈനിക മേധാവിയുടെ മധ്യസ്ഥതയിൽ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണ്. എന്നാൽ തങ്ങളുടെ ദേശീയ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ...

Read More

യുക്രൈനിൽ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: അഞ്ചുപേർ കൊല്ലപ്പെട്ടു; അക്രമിയെ സുരക്ഷാസേന വധിച്ചു

യുക്രൈനിലെ കീവിനു സമീപമുള്ള ഹോളോസിവ്‌സ്‌കി ജില്ലയിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ചു കയറി ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായും പരിക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൂപ്പർമാർക്കറ്റിനുള്ളിൽ അക്രമി ബന്ദികളാക്കിയ നാലുപേരെ പ്രത്യേക സുരക്ഷാസേന സാഹസികമായി മോചിപ്പിച്ചു. വിവരമറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ സേന പ്രദേശം വളയുകയും അക്രമിയെ വധിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പ്രസിഡന്റ് സെലെൻസ്‌കി, അക്രമകാരികൾക്ക് യുക്രൈൻ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി. സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ ആളുകൾ ബന്ദികളാക്കപ്പെടുന്നത് ഒഴിവാക്കാനായതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ പ്രസിഡന്റ് ഉത്തരവിട്ടു. യുദ്ധസാഹചര്യം നിലനിൽക്കുന്ന രാജ്യത്ത് സിവിലിയന്മാർക്ക് നേരെ ഉണ്ടായ ഈ ആക്രമണം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശം നിലവിൽ സുരക്ഷാസേനയുടെ പൂർണ്ണ...

Read More

കോടതി സംരക്ഷണം നിലനിൽക്കെ 15 അഭയാർഥികളെ കോംഗോയിലേക്ക് നാടുകടത്തി

അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ‘തേർഡ് കൺട്രി പ്രോഗ്രാമിന്’ കീഴിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് നാടുകടത്തി. ഏപ്രിൽ 17ന് 15 പേരടങ്ങുന്ന ആദ്യ സംഘം കോംഗോ തലസ്ഥാനമായ കിൻഷാസയിലെത്തി. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിയമപരമായ സംരക്ഷണംലഭിച്ച ലാറ്റിനമേരിക്കൻ വംശജരെയാണ് യുഎസ് കോംഗോയിലേക്ക് അയച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്ന കോംഗോയിലേക്ക് അഭയാർഥികളെ അയക്കുന്നതിനെതിരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലാണ്. ദക്ഷിണ സുഡാൻ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങി ഏഴ് ആഫ്രിക്കൻ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ അമേരിക്ക ഇതുവരെ ഏകദേശം 40 ദശലക്ഷം ഡോളർ ചിലവഴിച്ചതായാണ് റിപ്പോർട്ട്. അഭയാർഥികളെ താൽക്കാലികമായി ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.ഒ.എം സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക...

Read More

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കാം: ഹൈക്കോടതി

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക നടപടികള്‍ സ്വീകരിക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി. നഴ്‌സുമാര്‍ പണിമുടക്കരുതെന്ന് നേരത്തെ നല്‍കിയ ഉത്തരവ് കോടതി നീക്കി. നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ചില ആശുപത്രികളില്‍ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചതോടെ അടിയന്തിര ഇടപെടല്‍ നടത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്‌മെന്റുകള്‍ക്ക് നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. അതേസമയം ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ നിലവില്‍ കോടതിയുടെ...

Read More