Author: George Kakkanatt

കാനഡ സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ജിഡിപി നിരക്കിൽ അപ്രതീക്ഷിത ഇടിവ്

കാനഡയുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ അപ്രതീക്ഷിത ഇടിവ്. 2025-ന്റെ അവസാന പാദത്തിൽ (നാലാം പാദം) രാജ്യം 0.6 ശതമാനം സാമ്പത്തിക ചുരുക്കം രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഡിസംബറിൽ 0.2 ശതമാനത്തിന്റെ നേരിയ വളർച്ച ഉണ്ടായെങ്കിലും, മൊത്തത്തിലുള്ള കണക്കുകൾ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനേക്കാൾ താഴെയാണ്. ഇത് ബാങ്ക് ഓഫ് കാനഡയുടെ 2026-ലെ വളർച്ചാ ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2026-ന്റെ ആദ്യ പാദത്തിൽ 1.8 ശതമാനം വളർച്ചയാണ് ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പിലാകാൻ സാധ്യതയില്ലെന്ന് പ്രമുഖ ബാങ്കായ ബിഎംഒ (BMO) ചൂണ്ടിക്കാട്ടുന്നു. ജനുവരിയിലെ മന്ദഗതിയിലുള്ള വളർച്ചയും താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും തളർച്ച ദൃശ്യമാണ്. ഭവന നിർമ്മാണ മേഖല 4.4 ശതമാനത്തിന്റെ വലിയ ഇടിവ് രേഖപ്പെടുത്തി.  പല പ്രമുഖ സ്വകാര്യ മേഖലകളും ചുരുങ്ങുന്നതായാണ് റിപ്പോർട്ട്. ഗവൺമെന്റ് ചെലവിടലുകളാണ് നിലവിൽ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്.വിമാനയാത്ര, റെസ്റ്റോറന്റുകൾ, റീട്ടെയിൽ വ്യാപാരം തുടങ്ങിയ മേഖലകളിൽ കാര്യമായ ഉണർവ് പ്രകടമല്ല. തിരിച്ചടികൾക്കിടയിലും ചില മേഖലകളിൽ കരുത്ത് പ്രകടമാണ്. ഉപഭോക്തൃ ചെലവിടൽ 1.7 ശതമാനവും ബിസിനസ് നിക്ഷേപം 2 ശതമാനവും വർദ്ധിച്ചു. കയറ്റുമതിയിൽ 6 ശതമാനത്തിന്റെ മികച്ച വളർച്ചയുണ്ടായി. ഡിസംബറിലെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ അല്പം മെച്ചപ്പെട്ടത്...

Read More

കാഷ് പട്ടേലിന്റെ കാമുകിക്ക് എഫ്ബിഐ സുരക്ഷ: ദുരുപയോഗം ആരോപിച്ച് മുൻ ഉദ്യോഗസ്ഥർ

അമേരിക്കൻ എഫ്.ബി.ഐ  ഡയറക്ടർ കാഷ് പട്ടേൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാമുകിയും കൺട്രി മ്യൂസിക് ഗായികയുമായ അലക്‌സിസ് വിൽക്കിൻസിന് വൻ സുരക്ഷയൊരുക്കുന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ ചുമതലയുള്ള എഫ്.ബി.ഐ സ്വാറ്റ്  ടീമിനെയാണ് വിൽക്കിൻസിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി വിട്ടുനൽകിയിരിക്കുന്നത്. വിൽക്കിൻസ് പങ്കെടുക്കുന്ന സംഗീത പരിപാടികൾക്കും ഹെയർ സലൂൺ സന്ദർശനം പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കും എഫ്.ബി.ഐ ഏജന്റുമാർ അകമ്പടി സേവിക്കുന്നു. സാധാരണഗതിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രിമിനലുകളെ പിടികൂടാനും നിയോഗിക്കപ്പെടുന്ന സ്വാറ്റ് ടീമിനെ ഇതിനായി ഉപയോഗിക്കുന്നത് മുൻ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. കാഷ് പട്ടേൽ തന്റെ അധികാരമുപയോഗിച്ച് വിൽക്കിൻസ് താമസിക്കുന്ന നാഷ്‌വില്ലിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചതായും ആരോപണമുണ്ട്. നിയമപരമായ പരിശോധനകൾ നടത്തണമെന്ന എഫ്.ബി.ഐ നിർദ്ദേശം മറികടന്നാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയത്. വിൽക്കിൻസിനു നേരെ വധഭീഷണികൾ ഉള്ളതിനാലാണ് സുരക്ഷ നൽകുന്നതെന്നാണ് എഫ്.ബി.ഐ വക്താവിന്റെ വിശദീകരണം. എന്നാൽ, ഗവൺമെന്റ് വിമാനങ്ങളും ഏജന്റുമാരെയും വ്യക്തിപരമായ വിനോദങ്ങൾക്കായി പട്ടേൽ ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ ഉദ്യോഗസ്ഥർ...

Read More

ആന്ധ്രാപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: 18 മരണം

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു.ശനിയാഴ്ച വെറ്റ്‌ലപാലം ഗ്രാമത്തിന് സമീപമുള്ള ‘സൂര്യ ശ്രീ ഫയർ വർക്സ്’ ലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടി മണിയോടെയാണ് അപകടം നടന്നത്. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുകപടലങ്ങൾ പ്രദേശം മുഴുവൻ വ്യാപിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ സ്കൂൾ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചു. അഡപ്പ നാനി കുടുംബാംഗങ്ങളാണ് നിർമ്മാണശാല നടത്തിയിരുന്നതെന്നാണ് പ്രാഥമികവിവരം. കൂടുതൽ പടക്കങ്ങൾ നിർമ്മിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകുകയും സംഭവസ്ഥലം സന്ദർശിക്കാൻ ആഭ്യന്തര മന്ത്രി അനിതയോട് ആവശ്യപ്പെടുകയും...

Read More

പ്രതിരോധമന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരണം

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടുവെന്ന് ഇറാൻ. വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനികമേധാവി അബ്ദുൽ റഹീം മൗസവി, പ്രതിരോധമന്ത്രി അസീസ് നാസിർസാദെ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച നടന്ന യു.എസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇതിന് പുറമേ ആക്രമണങ്ങളിൽ മറ്റ് ചില പ്രമുഖരും കൊല്ല​പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ...

Read More

ഇതുവരെ പ്രയോഗിച്ചത് വെറും പാഴ് വസ്തുക്കൾ; യഥാർത്ഥ ആയുധങ്ങൾ ഉടനെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ഇതുവരെ നടത്തിയ ആക്രമണങ്ങൾ വെറും പരീക്ഷണം മാത്രമായിരുന്നുവെന്നും യഥാർത്ഥ ആയുധങ്ങൾ പുറത്തെടുക്കാൻ പോകുന്നതേയുള്ളൂവെന്നും ഇറാന്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ച മിസൈലുകൾ പാഴ്വസ്തുക്കൾക്ക് (scrap) തുല്യമാണെന്നും ശത്രുക്കൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത അത്യാധുനിക ആയുധങ്ങൾ ഉടൻ പുറത്തെടുക്കുമെന്നും ഇറാൻ സൈനിക വക്താക്കൾ വ്യക്തമാക്കി. ഇറാന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ലോകം ഇതുവരെ കാണാത്ത തരം വിനാശകാരികളായ മിസൈലുകളും ഡ്രോണുകളും വരും മണിക്കൂറുകളിൽ പ്രയോഗിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിലെ ഇസ്രായേൽ – അമേരിക്കൻ താവളങ്ങൾ അതീവ ജാഗ്രതയിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ഈ ഭീഷണിയെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇറാന്റെ ഏത് തരം ആയുധത്തെയും നേരിടാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേലിന്റെ സുരക്ഷയ്ക്കായി അത്യാധുനികമായ എല്ലാ സജ്ജീകരണങ്ങളും അമേരിക്ക ഒരുക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. ഇറാന്റെ പുതിയ വെളിപ്പെടുത്തൽ സൈനിക നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത അത്യാധുനിക ഹൈപ്പർസോണിക് മിസൈലുകളാണോ ഇറാൻ ഉദ്ദേശിക്കുന്നതെന്ന ചർച്ചകൾ സജീവമാണ്. നേരത്തെ നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പഴയ തലമുറയിലുള്ള മിസൈലുകളാണ് ഉപയോഗിച്ചിരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് യുദ്ധം പടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവന പ്രവാസി സമൂഹത്തിനിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. യുഎഇയും സൗദി അറേബ്യയും തങ്ങളുടെ പ്രതിരോധ കവചങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ പ്രയോഗിക്കാൻ പോകുന്ന രഹസ്യ ആയുധം എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകം ആശങ്കയിലാണ്. യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണ്ണമായും മങ്ങിയ നിലയിലാണ്. അമേരിക്കയും ഇസ്രായേലും ഇറാന്റെ ആയുധശേഖരത്തെ തകർക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകൾ ആഗോള സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ...

Read More