Author: George Kakkanatt

ലോകം മുള്‍മുനയില്‍; പക്ഷേ, ഈ 18 രാജ്യങ്ങളില്‍ കൊവിഡ് രോഗമില്ല

ന്യൂഡല്‍ഹി: ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ തുടങ്ങി ലോകത്തെ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡ് 19, പക്ഷേ ഈ 18 രാജ്യങ്ങളിലില്ല. ലോകത്ത് ഇതുവരെ 190 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതായാണു കണക്ക്. ഒരു മാസത്തിനുള്ളില്‍ മറ്റെല്ലാ രാജ്യങ്ങളിലും കൊറോണ വൈറസ് അണുബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ ആദ്യവാരം ഒരു ലക്ഷമുണ്ടായിരുന്നത് ഇപ്പോള്‍ പത്തിരട്ടിയിലേറെയായി വര്‍ധിച്ചു. ലോകാരോഗ്യ സംഘടന ബുധനാഴ്ച ആഗോളതലത്തില്‍ 10 ലക്ഷത്തോളം രോഗബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത്രയൊക്കെയായിട്ടും 18 രാജ്യങ്ങളില്‍ കൊവിഡ് 19 എത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച ബിബിസിയുടെ കണക്കനുസരിച്ചാണ് ഇത്രയും രാജ്യങ്ങള്‍ കൊവിഡ് 19 മുക്തമായി തുടരുന്നതെന്ന് ‘ദി സിയാസത്ത്’ ഡെയ് ലി റിപോര്‍ട്ട് ചെയ്തു. കൊവിഡ് 19 സ്ഥിരീകരിക്കാത്ത രാജ്യങ്ങള്‍: 1 യെമന്‍ 2 ഉത്തര കൊറിയ 3 ദക്ഷിണ സുദാന്‍ 4 താജിക്കിസ്താന്‍ 5 ടോംഗ 6 തുര്‍ക്ക്‌മെനിസ്താന്‍ 7 തുവാലു 8 വാനുവാടു 9 സോളമന്‍ ദ്വീപുകള്‍ 10 സാവോ ടോം ആന്റ് പ്രിന്‍സിപ്പി 11 സമോവ 12 പലാവു 13 നൗറു 14 മൈക്രോനേഷ്യ 15 മാര്‍ഷല്‍ ദ്വീപുകള്‍ 16 ലെസോത്തോ 17 കിരിബതി 18 കൊമോറോസ് അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ദരിദ്രരാജ്യവും യുദ്ധത്തില്‍ തകര്‍ന്നടിയുകയും ചെയ്ത യെമനില്‍ കൊറോണ വൈറസ് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പകര്‍ച്ചവ്യാധി യെമനെ ബാധിക്കുകയാണെങ്കില്‍, ദരിദ്രരായ അറബ് രാജ്യങ്ങളില്‍ ആഘാതം ഊഹിക്കാനാവുന്നതിനും അപ്പുറമായിരിക്കും. ഇവിടെ അഞ്ചുവര്‍ഷമായുണ്ടായ സംഘര്‍ഷത്തെ ഐക്യരാഷ്ട്രസഭ തന്നെ ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് വിശേഷിപ്പിച്ചത്. ആരോഗ്യ മേഖലയാകെ തകര്‍ന്ന, വെള്ളം അപൂര്‍വമായ, 24 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമുള്ള രാജ്യമാണിത്. ഏറ്റലും ദുര്‍ബലമായതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള രാജ്യവുമാണ് യെമന്‍. കൊവിഡ് ബാധിക്കാത്ത മറ്റൊ മറ്റൊരു അറബ് രാഷ്ട്രം കൊമോറോസാണ്. അറബ് ലീഗിനുള്ളില്‍ തനതായ സ്ഥാനം വഹിക്കുന്ന ചെറിയ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപാണിത്. പകര്‍ച്ചവ്യാധിക്കെതിരേ അതിവേഗം നടപടി സ്വീകരിച്ചെന്ന് അവകാശപ്പെട്ട ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ആണവ ശേഷിയുള്ള ഉത്തരകൊറിയയില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ലെന്നാണ് അവകാശവാദം. എന്നാല്‍, മറ്റു പല രാജ്യങ്ങളും ഉത്തര കൊറിയയുടെ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അയല്‍രാജ്യമായ ചൈനയില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരിയില്‍ അതിര്‍ത്തിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് സ്വദേശികളെയും നൂറുകണക്കിന് വിദേശികളെയും നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെയും ക്വാറന്റൈനിലാക്കുകയും അണുവിമുക്തമാക്കല്‍ ഡ്രൈവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മാധ്യമങ്ങള്‍ പൗരന്മാരെ നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു. ലോകവ്യാപകമായി കൊറോണ വൈറസ് കേസുകളുടെ എണ്ണം വ്യാഴാഴ്ച ഒരു മില്യണായി ഉയര്‍ന്നു. 73,000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലും മരണസംഖ്യ ഏറെയായിരുന്നു. ലോകത്തിന്റെ പകുതിയിലേറെ രാഷ്ട്രങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും വൈറസ് ആയിരക്കണക്കിന്...

Read More

ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: രാജ്യത്തെ മുന്‍നിര ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് ലോക്ക്ഡൗണ്‍ കാലത്ത്ബുദ്ധിമുട്ടനുഭവിക്കുന്ന 15,000-ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളുംസൗജന്യമായി എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പ്രാദേശിക എന്‍ജിഒകളുമായും സഹകരിച്ചാണ്ഈ സൗജന്യ സഹായം എത്തിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനി ഈ നീക്കം നടത്തിയത്. സൗജന്യ ഭക്ഷണത്തിനു പുറമെ സംസ്ഥാനസര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണ്‍ നടത്താനും പിന്തുണ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുംആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയും കമ്പനി നല്‍കി. മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ അവസരത്തിന് ഒത്ത്ഉയരണമെന്നും നമ്മുടെ സ്‌നേഹവും പിന്തുണയും ആവശ്യമായ രാജ്യങ്ങളെ സഹായിക്കണമെന്നും ഇതേക്കുറിച്ചുപ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വിവിധ മേഖലകളിലെപ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ്് ജീവനക്കാര്‍ സന്നദ്ധ പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം...

Read More

കോവിഡ്: അന്നമ്മ സാം (56) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂ ജേഴ്‌സി : കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന വെണ്മണി സ്വദേശി അന്നമ്മ സാം(52) നിര്യാതയായി. കരുവാറ്റ താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാം (56) ന്യൂജേഴ്‌സിയിലെ സ്‌പോട്ട്‌സ്‌വുഡില്‍ നിര്യാതയായി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം. ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. ഭര്‍ത്താവ് സാംകുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥനാണ്. ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഉടമയും വേള്‍ഡ് മലയളി കൗണ്‍സില്‍, ജസ്റ്റീസ് ഫോര്‍ ഓള്‍ എന്നിവയുടെ നേതാവുമായ തോമസ് മൊട്ടക്കലിന്റെ ഭാര്യ സൂസന്റെ സഹോദരനാണ് സാംകുട്ടി. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ...

Read More

കോവിഡ് കാലത്തെ കേരളം

യു.എ. നസീർ ന്യൂയോർക്ക് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരി കൊറോണ അഥവാ കോവിഡ് – 19 എന്ന മാരകമായ വൈറസുകൾ ലോകം മുഴുവൻ നിശ്ചലമാക്കി ഭീതി പരത്തി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ,യൂറോപ് വഴി അമേരിക്കയിൽ എത്തിയപ്പോൾ ലോകത്തിലെ എല്ലാ നിലക്കും ഒന്നാം നമ്പർ എന്ന് എല്ലാവരും അംഗീകരിക്കുന്ന അമേരിക്ക കോവിഡ് 19 നാശം വിതച്ചുു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലും ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ്. ഇത് വളരെയേറെ പ്രയാസവും ദുഃഖവുമേറിയതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകരാജ്യങ്ങളിൽ ശാസ്ത്രസാങ്കേതിക – ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറ്റവും മുന്നേറിക്കൊണ്ടിരിക്കുന്ന, ആധുനിക സൗകര്യങ്ങളിൽ ലോകത്ത് എല്ലാവർക്കും മാതൃകയായ ഒരു രാഷ്ട്രമെന്ന ഖ്യാതിയും മതിപ്പുമുള്ളതുകൊണ്ട് ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് ലോകം മുഴുവൻ വിശിഷ്യ ഇന്ത്യയിലും നമ്മുടെ കേരളത്തിലും എല്ലാവർക്കും വളരെയധികം ജിജ്ഞാസയായിരുന്നു കോവിഡ് വന്നപ്പോൾ അവിടെത്തെ ചികിത്സയെ കുറിച്ച് അറിയാൻ. എന്നാൽ അമേരിക്കയിലെ ആശുപത്രിയിൽ നിന്ന് കേട്ട ചില അപസ്വരങ്ങൾ സത്യം പറഞ്ഞാൽ ലോകത്ത് നിലനിൽക്കുന്ന പല മുൻ ധാരണകളെയും തകിടം മറിക്കുന്ന വാർത്തകളായിരുന്നു. യു.എസിലെ ചികിത്സാസമ്പ്രദായത്തെയും കോവിഡ് വ്യാപനത്തെയും പലരും പല രീതിയിലാണ് സമീപിച്ചത്. പ്രത്യേകിച്ചും ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക ഈ രോഗം കൊണ്ട് ബുദ്ധിമുട്ടി; ഹോസ്പിറ്റലുകളിൽ സൗകര്യം കുറവാണ്: ഇവിടത്തെ ഡോക്ടേഴ്സ്, നഴ്സസ്, പാരാമെഡിക്കൽ സ്റ്റാഫ് ആരുംതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയൊ, സൂരക്ഷ കവചങ്ങളാ മാസ്കോ പോലുമില്ലാതെയാണ് കോവിഡ് 19നെ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്നിങ്ങനെയുള്ള വാർത്തകളാണ് ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഷ്ടകാലത്തിനൊ നല്ലകാലത്തിനൊ ഈ മഹാമാരി വന്ന സമയത്ത് ഞാൻ നാട്ടിലാണ്. എന്റെ കുടുംബം നേരത്തെ ന്യൂയോർക്കിലേക്ക് മടങ്ങിയിരുന്നു. ഞാൻ തിരിച്ചുപോകേണ്ട സമയത്ത് ലോക്ക് ഡൗൺ വന്നത് കൊണ്ട് മടങ്ങാൻ കഴിഞ്ഞില്ല. അമേരിക്ക ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്തു എന്ന ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ജനുവരി അവസാനത്തിലാണ് വാഷിങ്ടണിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പക്ഷേ ഒരു മുൻകരുതൽ എടുക്കാനോ വേണ്ടത് ചെയ്യാനോ ഭരണ നേതൃത്വത്തിന് കഴിയാതെ പോയി എന്ന് പറയാതെ വയ്യ. അമേരിക്കയിൽ ഏറിയകൂറും സ്വകാര്യ ആശുപത്രികളാണ്. ഇൻഷുറൻസ് അടിസ്ഥാനത്തിൽ ചികിത്സ നടക്കുന്ന അവിടങ്ങളിൽ ഇത്രയേറെ രോഗികൾ ഒന്നിച്ചു വന്നപ്പോൾ അവിടുത്തെ അപര്യാപ്തതകൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യപ്പെട്ടുമെന്ന്നമുക്ക് പ്രതീക്ഷിക്കാം. അമേരിക്കയോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികളും ശക്തികളും പരിഹാസ്യമായ ആർട്ടിക്കിൾ കൊണ്ടും ട്രോളുകൾ കൊണ്ടും ഈ സമയത്തെ ഉപയോഗപ്പെടുത്താനും മറന്നില്ല. നിരപരാധികളെ കൊല്ലാനും ,ആയുധങ്ങൾ നിർമ്മിച്ചു ലോകത്ത്ന്റെ സമാധാനം നശിപ്പിക്കാനും ശ്രമിക്കുന്ന സമയത്ത് വേണ്ടത്ര ആരോഗ്യ പരിചരണ കാര്യത്തിൽ ശ്രദ്ധിധിക്കാക്കാമായിരുന്നു എന്നിങ്ങനെെയുള്ള കമന്റുകളാണ് ചിലവ. അതിൻറ പേരിൽ സോഷ്യൽ മീഡിയയിൽ ചില വിശദീകരണങ്ങൾ കൊടുക്കാനും ഞാൻ നിർബന്ധിതനായിരുന്നു. അതേ സമയം ഈ ദുരന്തത്തെ നമ്മുടെ കൊച്ചു കേരളം എങ്ങനെ കൈകാര്യം ചെയ്തു എന്ന് അമേരിക്കയിൽ നിന്ന് പലരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കേരളത്തിൽ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തു എന്ന ചിന്തയാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്ന് വന്നവരിലൂടെയാണ് കൊറോണ കേരളത്തിൽ എത്തിയത്. അമേരിക്കൻ മലയാളികൾ വച്ചുപുലർത്തുന്ന പൊതുബോധം കേരളം മൂന്നുപതിറ്റാണ്ട് മുമ്പത്തെ ചികിത്സ രീതികളും സാങ്കേതിക വിദ്യയും സൗകര്യങ്ങളും തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത് എന്നാണ്. എന്നാൽ കേരളം മറ്റു പല മേഖലയിലും പോലെ ചികിത്സാരംഗത്തും ധാരാളം മാറിയിട്ടുണ്ട്. അമേരിക്കയിൽ ഉള്ളതുപോലെ ഫൈവ് സ്റ്റാർ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ഇന്ന് കേരളത്തിലും ഉണ്ട്. വിദേശികളടക്കം കേരളത്തിലെ ചികിത്സ തേടിയെത്തുന്നു. ഒരുവേള പ്രസവശുശ്രൂഷക്ക് അമേരിക്കയെ വെല്ലുന്ന സൗകര്യങ്ങൾ ഇവിടെ ലഭിക്കും. കൂടാതെ ചില റിസോർട്ട് ടൈപ്പ് സ്ഥലങ്ങളിൽ പ്രസവാനന്തര ശുശ്രൂ്ഷഷയും നമ്മുടെ പണത്തിനനുസരിച്ചുു ലഭ്യം. സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും വലിയ സൗകര്യങ്ങളും അത്യാധുനിക ചികിത്സകളും ലഭ്യമാണ്. സാംക്രമിക രോഗികളെ പരിചരിക്കുന്നവർക്ക് എൻ 95 മാസ്ക് മുതൽ ആധുനിക സുരക്ഷാ കവചങ്ങളും ഉണ്ടെന്നനുള്ളത് എടുത്തു പറയേേണ്ട താണ്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി എന്റെ ഫിസിയോ തെറാപ്പിയും, ബാക്കിയുള്ള സമയങ്ങളിൽ വിവാഹാഘോഷങ്ങളും, സൽക്കാരങ്ങളും, പൊതു പരിപാടികളും ,സാമൂഹ്യ സേവനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും എല്ലാമായി വളരെ...

Read More

ഏലിയാമ്മ പോത്തൻ്റെ സംസ്കാരം മക്കളുടെ അഭാവത്തിൽ നടത്തി

കല്ലൂപ്പാറ പുതുശ്ശേരി മുവക്കോട് മഞ്ഞനാംകുഴിയിൽ പരേതനായ എം.ജെ.പോത്തൻ്റെ ഭാര്യ ഏലിയാമ്മ പോത്തൻ്റെ സംസ്കാരം മാർച്ച് 21, ശനിയാഴ്ച 9-30 ന് ഭവനത്തിലെ ശുശ്രൂ’ഷകൾക്ക് ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാർ ഐറേനിയോസ് തിരുമനസ്സിൻ്റെ നേത്രത്തിലും  ഇടവക വികാരി Rev. Fr. Bino John, അസിസ്റ്റന്റ് വികാരി Rev. Fr. Liji P. Cherian ന്റെയും സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു. COVID-9 നോടനുബന്ധിച്ച് നാട്ടിലുള്ള പ്രതിരോധ നടപടികളോട് പൂർണ്ണമായും സഹകരിച്ച് അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്സ്, എബ്രഹാം പോത്തൻ, അലക്സ് പോത്തൻ, അലക്സ് പോത്തൻ, സജി എം. പോത്തൻ (Northeast American Diocese Council Member, FOKANA NAtional Committee Member) എന്നിവർ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി. പ്രിയ മാതാവിനെ അവസാനവട്ടം ഒന്നുകൂടെ കാണുവാനുള്ള വ്യഥ മസ്സിൽ ഒതുക്കി, നാടിൻറെ ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിച്ചു അവരുടെ നല്ല മനസ്സിനെ അവരും പ്രശംസിച്ചു. നാട്ടിലുള്ള മൂത്ത മകൻ എം. പി. ജോൺ (സണ്ണി) (Malankara Orthodox Sabha Managing Committee Member) തന്റെ മറ്റു സഹോദരങ്ങളുടെ അഭാവത്തിൽ വേദനകൾ കടിച്ചമർത്തി എല്ലാവർക്കും വേണ്ടി പ്രിയ അമ്മയെ യാത്രയാക്കി. ശവസംസ്കാരത്തിലും ഭവനത്തിലെ ശുശ്രൂഷയിലും നാട്ടിൽ നിലവിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകളുമായി കിടപ്പിലായിരുന്ന അമ്മച്ചിയെ മലങ്കര ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ, ബോംബെ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് , നിരണം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ക്രിസോസ്തമോസ്, യു.കെ /യൂറോപ്പ് ഭദ്രാസനാധിപൻ അഭി . മാത്യൂസ് മാർ തീമോത്തിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സക്കറിയാ മാർ നിക്കോളവോസ്,  ബ്രംഹന്നവാർ  ഭദ്രാസനാധിപൻ അഭി. യാക്കോബ് മാർ ഏലിയാസ് , ബാംഗ്ഗുർ ഭദ്രാസനാധിപൻ അഭി. എബ്രാഹം മാർ സെറാഫീം തുടങ്ങിയവരും മറ്റ് അനേകം പ്രമുഖ വ്യക്തികളും ഭവനത്തിലും ആശുപത്രിയിലും സന്ദർശിച്ചിരുന്നു. ഒരു വർത്തോളമായി അമ്മയുടെ കൂടെ ആശുപത്രിയിലും വീട്ടിലും കൂടെ നിന്ന് അമ്മയുടെ പ്രാഥമിക ആവശ്യങ്ങൾ അടക്കം പരിചരിച്ചിരുന്ന അമേരിക്കയിൽ ഉള്ള മക്കൾ നമുക്കെല്ലാം ഒരു മാതൃകയാണ്, ശവസംസ്കാര ശുശ്രൂഷകൾക്ക് ഭവനത്തിലും പള്ളിയിലും അഭി. മാത്യൂസ് മാർ തിമോഥിയോസ്, യൂഹാനോൻ മാർ ക്രിസോസ്ത മോസ്, ഗീവർഗ്ഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ മുൻ മന്ത്രി  Mathew T. Thomas, കേരള കോൺഗ്രസ് നേതാവ്  Joseph M. Puthusseri തടങ്ങി സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ അനേകം പ്രമുഖർ  നേരിട്ടും അല്ലാതേയും അവരുടെ അനുശോചനം അറിയിച്ചു. അഭി. സഖറിയാ മാർ നിക്കോളവോസ്  തിരുമേനിയുടെ അനുശോചനം Rev. Fr. Juby John Kadavumanil വായിച്ചു.. പ്രിയപ്പെട്ട മാതാവിൻ്റെ രോഗാവസ്ഥയിലും വേർപാടിലും നേരിട്ടും അല്ലാതേയും ആശ്വസിപ്പിച്ച അഭിവന്ദ്യ മെത്രാപ്പോലിത്തമാർ, Rev. Fr. M. K. Kuriakose ( Vicar St. Thomas Orthodox Church Philadelphia) Rev. Fr. Dr Raju Varghese ( Vicar St. Mary’s Orthodox Church Suffern NY), Rev. Fr. Sujith Thomas ( Asst. Vicar At. Thomas Orthodox Church Philadelphia), Rev. Fr. Gheevarghese Chalisserry (Vicar St. Peter’s Jacobite Church Philadelphia)  എന്ന ബഹു. വൈദീകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടുമുള്ള നിസ്സീമമായ നന്ദിയും സ്നേഹവും കടുംബത്തിനു വേണ്ടി...

Read More