Author: George Kakkanatt

കൊറോണ; കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം, ഒരാള്‍ മാഹി സ്വദേശി

കണ്ണൂര്‍: കൊറോണ ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്ബ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍. മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്കകള്‍ തകരാറിലായതിനാല്‍ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടെന്ന് മെഡിക്കല്‍ബോര്‍ഡ് അറിയിച്ചു. ഇയാളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച്‌ 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്ബ് സ്വദേശിയായ 42കാരനും മാര്‍ച്ച്‌ 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍...

Read More

കൊവിഡ് 19: ലോകത്ത് ഒറ്റദിവസം പൊലിഞ്ഞത് 7,357 ജീവനുകള്‍; രോഗബാധിതര്‍ 14 ലക്ഷം കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്ത് പടര്‍ന്നുപിടിച്ച മഹാമാരിയായ കൊവിഡ് 19 ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഒറ്റദിവസം മാത്രം ലോകത്ത് കൊവിഡ് ബാധയില്‍ പൊലിഞ്ഞത് 7,351 ജീവനുകളാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 82,005 എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ 14,30,516 പേര്‍ക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84,480 പുതിയ കേസുകളാണ്. 3,01,828 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. 47,912 പേരാണ് കൊവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത്. അന്തിമകണക്കുകള്‍ പ്രകാരം ഫ്രാന്‍സിലും അമേരിക്കയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം മരണം സംഭവിച്ചത്. ഫ്രാന്‍സില്‍ 1,417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ 10,338 ആയി. പതിനൊന്നായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയുള്ളത്. അമേരിക്കയില്‍ 1,952 ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 12,823 ആണ്. 33,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിടുകയും ചെയ്തു. യുകെയിലാവട്ടെ 24 മണിക്കൂറിനിടെ 786 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 6,000 കടക്കുകയും ചെയ്തിട്ടുണ്ട്. 3,600 പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണമാവട്ടെ 55,000 കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം 604 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 17,127 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. 1.35 ലക്ഷം പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24,392 പേര്‍ക്ക് രോഗം ഭേദമായി. സ്‌പെയിനാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണങ്ങള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 14,000 പിന്നിട്ടിട്ടുണ്ട്. 5,267 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. 1.41 ലക്ഷമാണ് ആകെ...

Read More

ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി; “ലി​നി​യും രേ​ഷ്മ​യും മാ​തൃ​ക’

തിരുവനന്തപുരം: ലോകാരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയെ മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് രോഗികളെ ചികിത്സിച്ചതിലൂടെ രോഗബാധയേറ്റ നഴ്‌സ് രേഷ്‌മയേയും മുഖ്യമന്ത്രി പരാര്‍മശിച്ചു. കോ​ട്ട​യ​ത്തു കോ​വി​ഡ് ബാ​ധി​ച്ച്‌ രോ​ഗ​മു​ക്തി നേ​ടി​യ രേ​ഷ്മ മോ​ഹ​ന്‍​ദാ​സി​ന്‍റെ സേ​വ​നം മി​ക​ച്ച​താ​ണ്. ഇ​നി​യും കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന രേ​ഷ്മ​യു​ടെ വാ​ക്കു​ക​ള്‍ കേ​ര​ളം കേ​ട്ട​താ​ണ്. ന​ഴ്സു​മാ​ര്‍ ന​ല്‍​കു​ന്ന ക​രു​ത​ലി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​നു പു​റ​ത്തു മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഡ​ല്‍​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും ന​ഴ്സു​മാ​രു​ടെ വി​ഷ​യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ള്ള​ത്. അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​കാ​ര്യ​വും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ടു​ത്തു​പ​റ​ഞ്ഞു. നിരീക്ഷണകാലം കഴിഞ്ഞുവരുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള സന്നദ്ധത രേഷ്‌മ പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നതിനെല്ലാം നാട് തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നിയിലെ വൃദ്ധദമ്ബതിമാരെ ശുശ്രൂഷിക്കുമ്ബോഴാണ് രേഷ്‌മയ്ക്ക് രോഗം ബാധിച്ചത്. മാര്‍ച്ച്‌ 12 മുതല്‍ 22 വരെയായിരുന്നു കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. മാര്‍ച്ച്‌ 23 നാണ് രേഷ്‌മയില്‍ രോഗലക്ഷണം കണ്ടത്. മാര്‍ച്ച്‌ 24 നു രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഏപ്രില്‍ നാലിനാണ് രേഷ്‌മ ആശുപത്രി വിടുന്നത്. താന്‍ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് രേഷ്‌മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് നഴ്‌സ് ലിനിക്ക് ജീവന്‍ നഷ്‌ടമായത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി. 2018 മേയ് 21 നാണ് നിപ ബാധിച്ച്‌ ലിനി...

Read More

അ​മേ​രി​ക്ക​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ബ്രി​ട്ട​ന്‍: 200 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ആ​വ​ശ്യമെന്ന് ബ്രിട്ടന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​ര​വേ അ​മേ​രി​ക്ക​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ബ്രി​ട്ട​ന്‍. രോ​ഗം വ്യാ​പ​ന​തോ​ത് അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന ബ്രി​ട്ട​ന്‍ 200 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. അ​ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.ബ്രി​ട്ട​നു​മാ​യി ഉൗ​ഷ്മ​ള​മാ​യ ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഉ​ള്ള​തെ​ന്നു പ​റ​ഞ്ഞ ട്രം​പ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ പ​ര​സ്പ​രം ചെ​യ്തു ന​ല്‍​കു​മെ​ന്നും...

Read More

മറിയാമ്മ മാത്യുസ് (80) ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.  തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്. മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ നേതാവ് ഷാജു സാം, ഷിജി, സബ്ലിയ. 11 പേരക്കുട്ടികളും രണ്ട് കൊച്ചുമക്കളുമുണ്ട്. 12 സഹോദരരുണ്ട് സ്ംസ്‌കാരം...

Read More