Author: George Kakkanatt

ബേർണി സാൻഡേഴ്സ് പിന്മാറി; ജോ ബൈഡൻ തന്നെ പ്രസിഡന്‍റ് സ്ഥാനാർഥി ആയേക്കും

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ച് ന​ട​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ബേ​ർ​ണി സാ​ൻ​ഡേ​ഴ​സ് പിന്മാറി. ഇ​തോ​ടെ ജോ ​ബൈ​ഡ​ൻ ത​ന്നെ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് ജ​യി​ച്ചു ക​യ​റാ​ൻ വേ​ണ്ടു​ന്ന പി​ന്തു​ണ ത​നി​ക്കി​ല്ലെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ വോ​ട്ടു​ക​ൾ ല​ഭി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​യെ​ന്നും അ​തി​നാ​ലാ​ണ് പിന്മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. തു​ട​ക്കം മു​ത​ൽ ബൈ​ഡ​നോ​ട് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു സാ​ൻ​ഡേ​ഴ്സ​ണ്‍. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ കീ​ഴ്​മേ​ൽ മ​റി​ഞ്ഞെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2016ലും ​ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ചി​രു​ന്നു സാ​ൻ​ഡേ​ഴ്സ​ണ്‍. അ​ന്ന് പ​ക്ഷേ ഹി​ല​രി ക്ലി​ന്‍റ​ണെ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്...

Read More

കൊ​റോ​ണ: യു​എ​സി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,926 പേ​ർ മ​രി​ച്ചു; 31,000 പു​തി​യ കേ​സു​ക​ൾ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ശ​ര​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 31,070 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​യി​ൽ ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,34,062 ആ​യി. 1,926 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,774 ആ​യി. വൈറസ് ബാധ കണ്ടെത്തിയവരിൽ 3,96,708 പേ​രും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 9,279 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 22,580 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 6,268 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 1,51,171 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം...

Read More

പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥന: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍

സിഡ്നി: പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വെളിപ്പെടുത്തല്‍. ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ വാരത്തില്‍ മോചിതനാകുവാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. ഈ ഈസ്റ്റര്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെങ്കിലും അമിതമായി ശുഭാപ്തി പ്രകടിപ്പിച്ചില്ല. കുറ്റവിമുക്തനാക്കിയ കോടതി നടപടി തെക്ക്-പടിഞ്ഞാറന്‍ മെല്‍ബണിലെ ബാര്‍വോണിലെ എച്ച്.എം ജെയിലിലെ തന്റെ സെല്ലില്‍ ഇരുന്നുകൊണ്ട് താന്‍ കണ്ടു. മോചനത്തിന് ശേഷം മെല്‍ബണിലെ ശാന്തമായൊരു സ്ഥലത്ത് മനോഹരമായ സായാഹ്നം ചിലവഴിച്ചു. വളരെക്കാലമായി കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വകാര്യമായി ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം...

Read More

യേശുവിനെ ധരിപ്പിച്ച മുള്‍മുടി വീണ്ടും നോട്രഡാം കത്തീഡ്രലിലേക്ക്

പാരീസ്: യേശുവിനെ ധരിപ്പിച്ച മുള്‍മുടി ദുഃഖ വെള്ളിയാഴ്ച പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വണക്കത്തിനായിവെക്കും. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ചാനലുകളിലൂടെയും വിവിധ നവമാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഒരു വര്‍ഷം മുന്‍പ് നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരുന്നു. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും മുള്‍മുടിയുടെ വണക്കം നോട്രഡാം കത്തീഡ്രലില്‍ നടത്താറുണ്ടായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തിരുശേഷിപ്പ് ദുഃഖ വെള്ളിയാഴ്ച ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. തിരുശേഷിപ്പുമായി നേരത്തെ നഗരപ്രദക്ഷിണത്തിന് പദ്ധതി തയാറാക്കിയിരിരുന്നുവെങ്കിലും റദ്ദാക്കുകയായിരിന്നു. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്തു കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് പിന്നീട് നോട്രഡാം ദേവാലയത്തില്‍ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍മുടി...

Read More

ആതുര ശുശ്രൂഷകര്‍ക്കു കരുതലിന്റെ കരം നീട്ടി കാർമ്മൽ കോൺഗ്രിഗേഷൻ

ലോക്ക് ഡൌൺ കാലഘട്ടത്തിലും കര്‍മ്മ നിരതരായുള്ള അപ്പസ്തോലിക് കാർമ്മൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ സേവനം ആതുര ശുശ്രൂഷ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്നു. ബെംഗളൂരു സെന്‍റ് ജോൺസ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ പ്രൊട്ടക്റ്റീവ് ഗൗൺ തുന്നി കോവിഡിനെതിരെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയാണ് ഇപ്പോള്‍ സന്യാസി സമൂഹം. ഇതിനോടകം എഴുപതോളം പ്രൊട്ടക്റ്റീവ് ഗൗൺ തയാറാക്കിയ അവർ നൂറെണ്ണം കൂടെ ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ സന്യാസിനി സമൂഹത്തിന്റെ രാജ്യത്തെ വിവിധ മഠങ്ങൾ വഴിയായി തെരുവിൽ കഴിയുന്നവർക്കായി ഭക്ഷ്യ വസ്തുക്കള്‍, മാസ്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. മുംബൈയിലെ ബാന്ദ്ര, ഗുജറാത്തിലെ മെഹ്സാന, കോഴിക്കോട് എന്നിവിടങ്ങളിൽ മാസ്കുകൾ നിർമിച്ചു ഗ്രാമവാസികൾക്കും യാത്രക്കാർക്കും സൗജന്യമായി വിതരണം ചെയ്തിരിന്നു. പാറ്റ്നയിൽ രണ്ടുമാസത്തേയ്ക്കു ആവശ്യമായ റേഷനും സാനിറ്റിസറും നൽകി ട്രാൻസ്‍ജൻഡർ വിഭാഗത്തിനു നേരെയും സന്യാസ സമൂഹം സഹായ കരം...

Read More