Author: George Kakkanatt

ലോക്ക്ഡൗണ്‍ ; ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം താങ്ങാനായില്ല ; യുവാവ് ആത്മഹത്യ ചെയ്തു

ലഖ്‌നൗ : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്ന സാഹചര്യത്തില്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിരഹം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് തൂങ്ങി മരിച്ചത്. ഭാര്യയെ ഇത്രയും ദിവസം കാണാതിരുന്നതിന്റെ ദുഃഖത്തില്‍ രാകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ അലോക് റാവു പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശത്തിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലകള്‍ക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളില്‍ ഇപ്പോഴത്തെ സ്ഥിതി...

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ പുരോ​ഗതി: തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും എങ്കിലും അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. രണ്ടാഴ്ച മുമ്ബാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, ഞായറാഴ്ച് വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി. ഇതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹം മാറ്റിയത്. ഓക്‌സിജന്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ അല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച്‌ 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍...

Read More

ഇന്‍ഡോറില്‍ കോവിഡ്​ ബാധിച്ച്‌​ ഡോക്​ടര്‍ മരിച്ചു

ഇന്‍ഡോര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഡോക്​ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന്‍ ശത്രുഘ്​നന്‍ പഞ്ച്വാനിയാണ്​ മരിച്ചത്​. നാലുദിവസം മുമ്ബാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. അതേസമയം ഇന്‍ഡോറില്‍ ഇതുവരെ 213 പേര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരിച്ചിരുന്നു. 22 മരണമാണ്​ ഇവിടെ റിപ്പോര്‍ട്ട്​...

Read More

“ഈ സഹായം സര്‍ക്കാരിനോടുള്ള നന്ദി’; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി അതിഥി തൊഴിലാളി

നീലേശ്വരം : അതിഥി തൊഴിലാളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.കൂട്ടപ്പുനയില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാജസ്ഥാന്‍ തൊഴിലാളി വിനോദ് ജംഗിതാണ് 5000രൂപ സംഭാവന നല്‍കിയത്. നീലേശ്വരം ഇന്‍സ്പെക്ടര്‍ മാത്യുവിനെ സ്റ്ററ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി വാടക വീട്ടില്‍ ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പം താമസിക്കുകയാണ് ഈ മാര്‍ബിള്‍ തൊഴിലാളി മുഖ്യമന്ത്രി നമ്മളെ സഹായിക്കുമ്ബോള്‍ അത്യാവശ്യകാര്യങ്ങളില്‍ തിരിച്ചു സഹായിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഇവിടെ തൊഴില്‍ എടുക്കുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ...

Read More

എറണാകുളത്ത് ചികിത്സയിലിരുന്ന ആറ് പേരെകൂടി ഡിസ്‌ചാര്‍ജ് ചെയ്തു; എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു

കൊച്ചി : കോവിഡ് സ്ഥിരീകരിച്ച്‌ എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടര്ന്ന് ആശുപത്രികളില് നിന്നും ഡിസ്ചാര്ജ് ചെയ്തു. ഇതില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയും ഉള്പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കല് കോളേജില് നിന്നും ഡിസ്ചാര്ജ് ചെയ്തതില് കണ്ണൂര് സ്വദേശികള് ആയ 2 പേരും, എറണാകുളം സ്വദേശികള് ആയ 3 പേരും ഉള്പ്പെടുന്നു. മാര്ച്ച്‌ 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാര്ച്ച്‌ 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികള് ആയ വിദ്യാര്ഥികളും ഡിസ്ചാര്ജ് ചെയ്തവരില് ഉള്പ്പെടുന്നു. തുടര്ച്ചയായ രണ്ട് സാമ്ബിള് ഫലങ്ങള് നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരിച്ഛ് ചികിത്സയിലുള്ളവരെ ഡിസ്ചാര്ജ്...

Read More