Author: George Kakkanatt

കോ​വി​ഡ്: ത​മി​ഴ്നാ​ട്ടി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 800 ആ​യി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 800 ആ​യി. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 96 പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തി​ല്‍ 84 പേ​രും നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5,865 ആ​യി ഉ​യ​ര്‍​ന്നു. 169 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ രാജ്യത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 591 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും...

Read More

മേരിക്കുട്ടി തോമസ് (ലീലാമ്മ-67) നിര്യാതയായി

ന്യു യോര്‍ക്ക്: റോക്ക്‌ലാന്‍ഡില്‍ മുഖ്യധാരാ രാഷ്ട്രീയ രംഗത്തും സമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായ പി.ടി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ-67) നിര്യാതയായി. കാന്‍സറിനെതിരെ ആവര്‍ത്തിച്ചു വിജയം നേടിയ അപൂര്‍വ പോരാളിയാണ്. 2011-ല്‍ ആദ്യം കാന്‍സര്‍ ബാധിതയായി. സര്‍ജറിയെത്തുടര്‍ന്ന് അത് പൂര്‍ണമായും ഭേദമായി. 2014-ല്‍ കാന്‍സര്‍ തിരിച്ചു വന്നു. വീണ്ടും ചികില്‍സയില്‍ സുഖപ്പെട്ടു. എന്നാല്‍ 2018-ല്‍ വീണ്ടൂം എത്തിയ കാന്‍സറിനെതിരെ കീമോയും മറ്റുംനടത്തി. അടുത്തയിടക്ക് പ്രോട്ടോണ്‍ തെറപ്പി പരീക്ഷിച്ചു വരികയായിരുന്നു. ഈ ഞായറാഴ്ച ശ്വാസ തടസത്തെത്തുടര്‍ന്ന് കണക്ടിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ടിലുള്ള സെന്റ് വിന്‍സന്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരണപ്പെടുകയായിരുന്നു. കൊറ്റനാട് ചെരിവു കാലായില്‍ ജോര്‍ജ് ആന്‍ഡ്രൂസിന്റെയും അന്നമ്മ ജോജിന്റെയും പുതിയാണ്. ഡല്‍ ഹിയില്‍ കസ്തൂര്‍ബാ ഹോസ്പിറ്റലില്‍ നിന്നു നഴ്‌സിംഗ് പഠനത്തിനു ശേഷം ഡല്‍ ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തു. 1976-ല്‍ പി.ടി. തോമസിനെ വിവാഹം ചെയ്തു. യു.എസില്‍ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു. ഡൊമിനിക്കന്‍ കോളജില്‍ നിന്നു ബി.എസ്.എന്‍. പാസായി. ആത്മീയ കാര്യങ്ങളില്‍ സജീവമായിരുന്നു.സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ന്യുയോര്‍ക്കിന്റെ അസോസിയേറ്റ് സെക്രട്ടറിയും, സണ്ടേ സ്‌കൂള്‍ അധ്യാപികയുമായിരുന്നു. ചര്‍ച്ചിലെ സേവികാ സംഘം സെക്രട്ടറി, ഈസ്റ്റേണ്‍ സോണല്‍ സേവികാ സംഘം, ഡയോസിസന്‍ സേവികാ സംഘം എന്നിവയുടെയും സെക്രട്ടറി ആയിരുന്നു. ചര്‍ച്ച് കൊയറിലെ അംഗവുമായിരുന്നു. അമ്മ ജീവിച്ചിരിപ്പുണ്ട്. മക്കള്‍. ഡോ. ലിസ്റ്റി തോമസ്, ലിറ്റന്‍ തോമസ്, ലിന്‍സി ജേക്കബ്, ലെവന്‍ തോമസ്. മരുമക്കള്‍: ഷിനു സൈമണ്‍, ബറ്റ്‌സി തോമസ്, സോണി ജേക്കബ്, ഡോ. ടീന മാത്യു. 8 കൊച്ചുമക്കളുണ്ട്. സഹോദരര്‍: അന്നമ്മ തോമസ് (ഗുജറാത്ത്), സൂസന്‍ ജോര്‍ജ് (കേരളം) റേച്ചല്‍ മാത്യു (പെന്‍സിവേനിയ) മെഴ്‌സി ജോര്‍ജ് (കണക്ടിക്കട്ട്), മിനി ജേക്കബ് (പൊമോണ, ന്യു യോര്‍ക്ക്) സഹോദരന്‍ ജോര്‍ജ് ആന്‍ഡ്രൂസ് 2014-ല്‍ നിര്യാതനായി. സംസ്‌കാരം...

Read More

മൂന്നാം വര്‍ഷവും ഫോബ്‌സ് കോടീശ്വര പട്ടികയില്‍ ജെഫ് ബെസോസ് തന്നെ ഒന്നാമന്‍

കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ഫോബ്‌സിന്റെ 34-ാമത് വാര്‍ഷിക കോടീശ്വരന്‍ പട്ടികയില്‍ ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെ ഒന്നാമന്‍. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി നിലകൊള്ളുന്നത്. രണ്ടാം സ്ഥാനക്കാരനായ ബില്‍ ഗേറ്റ്സിന്റെ ആസ്തി 98 ബില്യണ്‍ ഡോളറാണ്. ആഡംബര മാഗ്നറ്റ് എല്‍‌വി‌എം‌എച്ച്‌ ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് 76 ബില്യണ്‍ ഡോളര്‍ സമ്ബാദിച്ച്‌ മൂന്നാമത്തെ സമ്ബന്ന വ്യക്തിയായി പട്ടികയില്‍ മുന്നേറി. 67.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി വാറന്‍ ബഫറ്റിനാണ് പട്ടികയില്‍ നാലാം സ്ഥാനം. 59 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒറാക്കിള്‍ സ്ഥാപകനും സിടിഒയുമായ ലാറി എലിസണാണ് ഫോബ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ശ്രദ്ധേയായ പുതുമുഖം ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസാണ്. 36 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 22-ാം സ്ഥാനത്താണ് മക്കെന്‍സി എത്തിയിരിക്കുന്നത്. കൊവിഡ് 19 വ്യാപനവും തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം ലോകത്തിലെ സമ്ബന്നരില്‍ ചില പ്രകടമായ മാറ്റങ്ങള്‍ ഇത്തവണ ദൃശ്യമാണ്. നിരവധി പേരുടെ സമ്ബത്തില്‍ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. കോവിഡ് -19 മഹാമാരിയും തുടര്‍ന്നുള്ള സാമ്ബത്തിക തകര്‍ച്ചയും കാരണം 267 പേര്‍ ഈ വര്‍ഷത്തെ പട്ടികയില്‍ നിന്ന് പുറത്തായി. 1,062 വ്യക്തികളുടെ സമ്ബാദ്യത്തില്‍ കുറവുണ്ടായി. ഈ വര്‍ഷത്തെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 8 ട്രില്യണ്‍ ഡോളറാണ്, ഇത് കഴിഞ്ഞ വര്‍ഷത്തെ 8.7 ട്രില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്. ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് ഗേറ്റ്സ്, സൂം സിഇഒ എറിക് യുവാന്‍, അര്‍നോള്‍ട്ട്, എയര്‍ബണ്‍ബി സിഇഒ ബ്രയാന്‍ ചെസ്കി തുടങ്ങിയ ശതകോടീശ്വരന്മാര്‍ വന്‍ തുക തന്നെ സംഭാവന നല്‍കുകയും ചെയ്തു. ഭര്‍ത്താവുമായോ മക്കളുമായ സഹോദരങ്ങളുമായോ തങ്ങളുടെ സമ്ബാദ്യം പങ്കിടുന്ന ഏഴ് പേര്‍ ഉള്‍പ്പെടെ 2020ലെ പട്ടികയില്‍ 241 സ്ത്രീകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൊത്തം ആസ്തി ഒരു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍...

Read More

നിലവാരമില്ല; ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച്‌ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ടവയാണ് മാസ്‌ക്കുകളും സുരക്ഷാ വസ്ത്രങ്ങളും. വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന മാസ്‌ക്കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ലെന്ന് ആരോപിച്ച്‌ പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുകയാണ്. 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയത്. ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ പറയുന്നത്. ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം റെസിഡന്‍ഷ്യല്‍ മേഖലകളിലും ഗൃഹസന്ദര്‍ശന വേളയിലും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫിന്‍ലാന്‍ഡ് ആരോഗ്യമന്ത്രി പറയുന്നു. അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആഭ്യന്തര കമ്ബനികള്‍ മുഖേന രണ്ട് ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് നിലവില്‍ ഫിന്‍ലാന്‍ഡില്‍ ഉത്പാദിപ്പിക്കാനാകുക. കഴിഞ്ഞ ആഴ്ചകളില്‍ സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ആഗോളതലത്തില്‍ ചൈനയ്ക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിമര്‍ശിച്ചു. കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് കാനഡ ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. സ്‌പെയിന്‍ 3,40,000 പരിശോധന കിറ്റുകളാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് അവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ കിറ്റുകള്‍ വാങ്ങിയ ചൈനീസ് കമ്ബനിക്ക് ഇതിനുള്ള ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സ്‌പെയിനിലെ ചൈനീസ് എംബസി വിശദീകരിക്കുന്നത്. ചൈനയില്‍ നിന്ന് തുര്‍ക്കി വാങ്ങിയ പരിശോധന കിറ്റുകള്‍ക്കും ഇതേഗതിയായിരുന്നു. ആറ് ലക്ഷം മാസ്‌ക്കുകളാണ് നെതര്‍ലാന്‍ഡ് ചൈനയിലേക്ക് തിരിച്ചയച്ചത്. നിലവാരമില്ലെന്നാണ് നെതര്‍ലാന്‍ഡ് ഇതിന് കാരണമായി...

Read More

കൊറോണ ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുമോ..? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ..

കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ടോ? ഏവരുടെയും സംശയമാണ് ഇത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്‌ . സാധാരണയായി വൈറസിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ശരീരം ലിംഫോസൈറ്റ്‌സ് എന്ന സെല്ലുകളെ സൂക്ഷിച്ചിരിക്കും. വീണ്ടും വൈറസ് സാന്നിധ്യമുണ്ടായാല്‍ മുമ്ബ് തങ്ങള്‍ ചെറുത്ത വൈറസിനെ ഈ സെല്ലുകള്‍ ഓര്‍ത്തെടുത്ത് പെട്ടെന്നു പ്രതികരിക്കും. തുടര്‍ന്നു രോഗലക്ഷണങ്ങള്‍ ആരംഭിക്കും മുമ്ബു തന്നെ വൈറസിനെ ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ ശരീരം ഈ വൈറസിന് എതിരായി പ്രതിരോധം നേടുകയാണു ചെയ്യുന്നത്. വാക്‌സിനുകളുടെ പ്രവര്‍ത്തനത്തിനു പിന്നിലും ഇതേ തത്വം തന്നെയാണുള്ളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ പ്രതിരോധസംവിധാനം തികവുറ്റതല്ലെങ്കില്‍ വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും ലിംഫോസൈറ്റ് സെല്ലുകളും ഉത്പാദിപ്പിക്കാന്‍ വീണ്ടും വാക്‌സിനേഷന്‍ (ബൂസ്റ്റര്‍ ഷോട്ട്‌സ്) അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്. കൊറോണ വൈറസ് പുതുതായതിനാല്‍ രോഗവിമുക്തിയുണ്ടായവര്‍ക്കു വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടോ എന്ന് ഗവേഷകര്‍ക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധയുള്ളവരിലും ഭേദമായവരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എത്രനാള്‍ ഈ പ്രതിരോധ ശേഷി നീണ്ടുനില്‍ക്കും എന്നതാണു ചോദ്യം. സാര്‍സ്, മെര്‍സ് വൈറസുകള്‍ക്കെതിരെ ശരീരം ആര്‍ജിക്കുന്ന പ്രതിരോധ ശേഷി കുറച്ചു നാള്‍ നീണ്ടു നില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യാറാണ്ട്. ഇതുതന്നെയാവും കൊറോണയുടെ കാര്യത്തിലും സംഭവിക്കുകയെന്നാണ് ഗവേഷകരുടെ വിശ്വാസം. എന്നാല്‍ കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിട്ടില്ല. രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗവ്യാപന സാധ്യതയും കുറയും. ഈ ഘട്ടത്തില്‍ ഐസലേഷന്‍ നിരക്ക് കുറയുകയും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും യുഎസിലെ ആരോഗ്യവിദഗ്ധര്‍...

Read More