Author: George Kakkanatt

ഓക്‌സിജന്‍ ലഭ്യതയിലും കേരളം തന്നെ നമ്പര്‍ വണ്‍; കോവിഡ് എത്ര കടുത്താലും രോഗികള്‍ക്ക് ഓക്സിജന്‍ മുട്ടില്ല

കൊച്ചി > കോവിഡ്–-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാകാതെ വികസിത രാജ്യങ്ങളില്‍ രോഗികള്‍ മരിച്ചുവീഴുമ്പോഴാണ് കൊച്ചുകേരളം സര്‍വസജ്ജമാകുന്നത്. കോവിഡ്–-19 പടര്‍ന്നുപിടിച്ച വികസിതരാജ്യങ്ങള്‍ ഓക്സിജന്‍ സിലിന്‍ഡര്‍ കിട്ടാതെ വലഞ്ഞിരുന്നു. ഇറ്റലിയില്‍ 70 കഴിഞ്ഞ രോഗികളെ മരണത്തിനു വിട്ടുകൊടുത്ത് വെന്റിലേറ്ററുകള്‍ ചെറുപ്പക്കാരിലേക്ക് മാറ്റുന്ന നിസ്സഹായാവസ്ഥയും ലോകം കണ്ടു. കേരളത്തിലെ 18 ആശുപത്രികളില്‍ ഓക്സിജന്‍ സൂക്ഷിക്കാനുള്ള വലിയ ടാങ്കുകള്‍ ഉണ്ട്. 5,940 ലിറ്റര്‍, 6,100 ലിറ്റര്‍, 10,430 ലിറ്റര്‍, 12,641 ലിറ്റര്‍ എന്നിങ്ങനെ വിവിധ സംഭരണശേഷിയുള്ളവയാണ് ടാങ്കുകള്‍. എറണാകുളം ജില്ലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ്, അമൃത, ആസ്റ്റര്‍, ലിസി എന്നിവിടങ്ങളില്‍ ഓക്സിജന്‍ ടാങ്ക് സംവിധാനം ഉണ്ട്. കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരിലും മലപ്പുറത്തും കോഴിക്കോട്ടും രണ്ടുവീതം ആശുപത്രികളിലും പത്തനംതിട്ട, കൊല്ലം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോന്നിലും ഈ സൗകര്യം ലഭ്യം. ഇവിടേക്ക് ഓക്സിജന്‍ എത്തിക്കാന്‍ പാലക്കാടും എറണാകുളത്തും രണ്ട് വലിയ ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. ഒരുദിവസം ഇരുന്നൂറും അമ്ബതും ടണ്‍വീതം ദ്രവ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇവ. ഇതിനെല്ലാം പുറമേ, വിവിധ ആശുപത്രികളിലായി അഞ്ചര അടിയുടെ 3814 ബള്‍ക്ക് സിലിന്‍ഡറുകളും ലഭ്യം. അതില്‍ ഓക്സിജന്‍ നിറയ്ക്കാന്‍ 19 പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് 2,212 സിലിന്‍ഡറുകള്‍ നിറച്ചതില്‍ 2,086 എണ്ണം ആശുപത്രികളില്‍ എത്തിച്ചു. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110.5 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. പെസോയും കൊച്ചി കപ്പല്‍ശാലയുമായി സഹകരിച്ച്‌ ഒരു ബള്‍ക്ക് സിലിന്‍ഡറില്‍നിന്ന് ഒരേസമയം ആറുപേര്‍ക്ക് ഓക്സിജന്‍ നല്‍കുന്ന സംവിധാനവും ആലോചിക്കുന്നു. കേരളത്തിനു മാത്രമല്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കും അത്യാവശ്യ ഘട്ടത്തില്‍ നല്‍കാനാകുന്നത്ര ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്നും കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു. ഉല്‍പ്പാദകരുടെയും വിതരണക്കാരുടെയും വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി ഓരോ ദിവസവും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം...

Read More

COVID-19: രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേസമയം കോവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്. എമിറേറ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, lock down നി ലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിരുന്നു. അതേസമയം, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎംസിസിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണം തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസയിടം പങ്കുവയ്ക്കുവയ്ക്കേണ്ടി വരുന്ന ദുരവസ്ഥയില്‍ ജീവിക്കുന്ന മലയാളികളടക്കമുള്ളവരുണ്ട് പ്രവാസലോകത്ത്. കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചു ജീവിക്കുന്ന തൊഴിലാളി ക്യാമ്ബുകളിലും ഇനിയും നിലച്ചിട്ടില്ലാത്ത നിര്‍മാണ മേഖലയിലുമുള്ളവര്‍ കടുത്ത...

Read More

941 ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍; ഭക്ഷണം നല്‍കിയത് 19,24,827 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍. ഇവയിലൂടെ ആകെ 19,24,827 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 17,38,192 പേരും സൗജന്യമായാണ് ഭക്ഷണം കഴിച്ചത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് പുറമേ ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിലും സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 15962 വാര്‍ഡ്തല ഹെല്‍ത്ത് കമ്മിറ്റികളും 15962 ആരോഗ്യ ജാഗ്രത സമിതികളും 48817 ദുരന്തനിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് 15825 വാര്‍ഡ് തല നിരീക്ഷണ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച്‌ വരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേ 183 പേരെ അധികമായി പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. ഇവ കൂടാതെ അവശ്യ ഘട്ടങ്ങളില്‍ പ്രയോജനപെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍, 5851 നഴ്സ്മാര്‍, 4086 പാരാ മെഡിക്കല്‍ ജീവനക്കാര്‍, 1280 ലാബ് ടെക്നീഷിയന്മാര്‍, 3410 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, 7730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് 19 ഹോട്ട്സ്പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള ലേബര്‍ ക്യാമ്ബുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിന് 20 താല്‍ക്കാലിക ലേബര്‍ക്യാമ്ബുകള്‍ സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെനേതൃത്ത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കുംപുറമേ കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ 2378 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും...

Read More

കേ​ര​ള​ത്തി​ല്‍ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; കണ്ണൂരില്‍ ചികിത്സയിലിരുന്ന മാഹി സ്വദേശി മരിച്ചു

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​യാ​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 26 ന് ​പ​നി​യും ജ​ല​ദോ​ഷ​വു​മാ​യി ത​ല​ശേ​രി​യി​ല്‍ ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ ​നി​ന്നും തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. വീ​ണ്ടും 29 നും 30 ​നും ത​ല​ശേ​രി​യി​ലെ​ത്തി അ​ദ്ദേ​ഹം ചി​കി​ത്സ​ തേ​ടി. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ 31 ന് ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഈ ​മാ​സം ആ​റി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച​ത്. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഏ​ഴാം തി​യ​തി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം...

Read More

ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആരോപണം, തടവുകാര്‍ ജയിലിന് തീയിട്ടു

മോസ്കോ: ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച്‌ നടത്തിയ കലഹത്തെ തുടര്‍ന്ന് തടവുകാര്‍ ജയിലിന് തീയിട്ടു. റഷ്യയിലെ സൈബീരിയയ്ക്കടുത്താണ് സംഭവം. അന്‍കാര്‍സ്‌കിലെ ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ജയിലിന്റെ മൂന്നിലൊരു ഭാഗത്ത് തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കലാപത്തിലും തീപിടിത്തത്തിലും മരണം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും എത്ര പേര്‍ക്ക് ആപത്ത് സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. തടവുകാരുടെ ആക്രമണത്തിനിരയായ ചില ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു തടവുകാരനെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതാണ് കലാപത്തിന് കാരണമായതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയ തടവുകാരന്റെ വീഡിയോ ഇവര്‍ പുറത്തുവിട്ടു. ജയിലില്‍ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. ജയിലില്‍ പ്രവര്‍ത്തിച്ച തടി ഫാക്‌ടറി ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ കത്തി നശിച്ചു. 1,200 തടവുകാരുള്ള ജയില്‍ മോസ്കോയില്‍ നിന്നും 4,000 കിലോമീറ്റര്‍...

Read More