Author: George Kakkanatt

ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ മാതാവ് നാളെ നൂറാം വയസ്സിലേക്ക്

ന്യുയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മാതാവ് മറിയാമ്മ ഐസക്ക് ഈസ്റ്റർ ദിനമായ നാളെ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നു. മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് പരേതനായ എ.എം.ഐസക്കിന്റെ സഹധർമ്മിണിയായ മറിയാമ്മ ഐസക്ക് കോഴഞ്ചേരി പ്ലാമ്മൂട്ടിൽ കാവിൽ കുടുംബാംഗമാണ്. മാവേലിക്കര ചെറുകോലിൽ ഉള്ള ആറ്റുപുറത്ത് ഭവനത്തിൽ ഇപ്പോൾ വിശ്രമജീവിതം നയിച്ചുവരുന്ന പ്രിയ മാതാവ് വിനയമുള്ള ജീവിതശൈലിയുടെയും, മറ്റുള്ളവരെ കരുതുന്നതിലും ഉത്തമ മാതൃകയാണ്. ഏറ്റവും ഇളയ മകനാണ് ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ്. ഐസക്ക് മാത്യു, ഐസക്ക് വർഗീസ് എന്നിവരാണ് മറ്റു മക്കൾ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ജന്മദിനാഘോഷങ്ങൾ ഒന്നും പ്രത്യേകം നടത്താതെ ദൈവ കൃപയുടെ തണലിൽ ഈസ്റ്റർ ഞായറാഴ്ച്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് മാവേലിക്കര ചെറുകോൽ മാർത്തോമ്മ ഇടവകാംഗം ആയ മറിയാമ്മ ഐസക്ക്. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ എല്ലാ ഇടവകളുടെയും സംഘടനകളുടെയും പേരിൽ നാളെ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഭദ്രാസനാധിപന്റെ മാതാവിന് ആയുസ്സ് ആരോഗ്യങ്ങളും, പ്രാർത്ഥനയും ജന്മദിനാശംസകളും നേരുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള...

Read More

ജോണ്‍ തച്ചില്‍ (72) ക്യാനഡയില്‍ നിര്യാതനായി

മിസ്സിസ്സാഗാ കേരളം അസോസിയേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയും വിവിധ സാമൂഹിക സാംസ്‌ക്കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന ജോണ്‍ തച്ചില്‍ (72) ക്യാനഡയില്‍ നിര്യാതനായി. ക്യാന്‍സറിനെത്തുടര്‍ന്ന് ഏറെ നാളുകളായി...

Read More

ലോക്ഡൗണിനുശേഷം കോവിഡ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ലോക്ഡൗണിനുശേഷം കോവിഡ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച്‌ ശുപാര്‍ശ മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് നല്‍കി. പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളില്‍ കയറ്റരുത്, പൊതുവാഹനങ്ങളില്‍ എ സി അനുവദിക്കരുത്, ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം. ബസുകളില്‍ കര്‍ട്ടന്‍, കിടക്കവിരികള്‍, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. അന്തര്‍സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാര്‍ ബസില്‍ കയറുമ്ബോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം. ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം. പിന്നില്‍ ആളെ കയറ്റരുത്.ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ക്കും പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ നല്‍കണമെന്നും ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശങ്ങളില്‍...

Read More

വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായമെത്തിക്കാന്‍ ഷീ ടാക്സിക്ക് പിന്തുണയുമായി ഹെല്‍പ്പേജ് ഇന്ത്യ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി രംഗത്തുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്സിക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഹെല്‍പ്പേജ് ഇന്ത്യ രംഗത്ത്. ആശുപത്രികളില്‍ പോകുന്നതിനായി ഷീ ടാക്സിയുടെ സേവനം ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ഹെല്‍പ്പേജ് ഇന്ത്യയുടെ പാനലിലുള്ള ഡോക്ടര്‍മാരുമായി വീട്ടിലിരുന്നുകൊണ്ടുതന്നെ സൗജന്യമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താവുന്നതാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ നടത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഹെല്‍പ്പേജ് ഇന്ത്യയുടെ സ്റ്റോറുകളില്‍ ലഭ്യമാണെങ്കില്‍ അവയും സൗജന്യമായി ഷീ ടാക്സി മുഖാന്തിരം രോഗികള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് ഹെല്‍പ്പേജ് ഇന്ത്യ ഡയറക്ടര്‍ & സ്റ്റേറ്റ് ഹെഡ് ബിജു മാത്യു അറിയിച്ചു. നിലവില്‍ ഷീ ടാക്സി നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഹെല്‍പ്പേജ് ഇന്ത്യയുടെ പിന്തുണ കൂടുതല്‍ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ലോക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതലാണ് ഷീ ടാക്സി നിരത്തുകളിലിറങ്ങിയത്. ഇതുവരെ 260 ഓളം പേര്‍ക്കാണ് ഷീ ടാക്സിയിലൂടെ...

Read More

ഇനി റിവേഴ്സ് ക്വാറന്റീന്‍, അടുത്ത ഘട്ടം 14 ദിവസത്തേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഈ മാസം 14 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ പിന്‍വലിക്കുകയോ നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാന്‍ ജനങ്ങളെ അനുവദിക്കുകയോ ചെയ്താല്‍ റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 60 വയസ്സ് കഴിഞ്ഞവരും അര്‍ബുദം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകള്‍ക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കും. 14 ദിവസത്തേക്കാണ് റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കുക. റിവേഴ്സ് ക്വാറന്റീനിലുള്ളവര്‍ക്ക് വീട്ടിലുള്ളവരുമായും ഇടപഴകാന്‍ അനുവാദമുണ്ടാകില്ല. ഇവര്‍ മുറികളില്‍ കഴിയണം. വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം റിവേഴ്സ് ക്വാറന്റീനിലുള്ളവര്‍ക്കു നല്‍കുന്നതിനടക്കം ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വീട്ടില്‍ സൗകര്യങ്ങള്‍ ഇല്ലാത്തവരെ മാറ്റിത്താമസിപ്പിക്കാനും നടപടിയെടുക്കുമെന്നാണ് വിവരം. ഈ വിഭാഗത്തില്‍പ്പെട്ട നി‍ര്‍ധനര്‍ക്ക് ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നു സൗജന്യമരുന്ന് നല്‍കുന്നുണ്ട്. ആ പട്ടിക ഉപയോഗിച്ച്‌ ഇവരെ കണ്ടെത്താനാകും. സംസ്ഥാന‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ ഏഴ് ജില്ലകളില്‍ മാത്രം റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കിയാല്‍ മതിയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി...

Read More