Author: George Kakkanatt

ബഹ്റൈനില്‍ 72 പ്രവാസി തൊഴിലാളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ബഹ്റൈനില്‍ 72 പ്രവാസി തൊഴിലാളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇവരുള്‍പ്പെടെ 73 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 441 ആയി. 12 പേര്‍ പുതുതായി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 551 പേരാണ് ഇതുവരെ രോഗമുക്തി...

Read More

ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ലോക്ക്ഡൗണില്‍നിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ആവശ്യപ്പെട്ടു. കെജരിവാളും പറഞ്ഞു. ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏപ്രില്‍ 30വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്...

Read More

ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി; സ്ഥിരീകരിച്ച്‌ കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ തീരുമാനമെടുത്തു. ഇന്ന് രാജ്യം മറ്റുവികസിത രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ് രാജ്യം സുരക്ഷിതമായ സ്ഥാനത്ത് നില്‍ക്കാന്‍ സഹായകമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകും. ഈ നിലപാടിന്റെ ലോക്ക്്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലേക്കേ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാകും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന. Arvind Kejriwal ✔@ArvindKejriwal PM has taken correct decision to extend lockdown. Today, India’s position is better than many developed countries because we started lockdown early. If it is stopped now, all gains would be lost. To consolidate, it is imp to extend it 21.8K 3:26 PM – Apr 11, 2020 Twitter Ads info and privacy 6,857 people are talking about...

Read More

വൈകി വന്ന വിവേകം ; മരണസംഖ്യ അനിയന്ത്രിതമായതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ണ് തുറക്കുന്നു ; 3 മെഗ ലാബുകളും മരുന്നുകള്‍ ലഭ്യമാക്കുവാനുള്ള ഫര്‍മസികളും ആരംഭിക്കും

ലണ്ടന്‍ : മരണസംഖ്യ അനിയത്രിതമായതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ണ് തുറക്കുന്നു. കോവിഡ് 19 ലോകമെങ്ങും പടര്‍ന്നു പിടിക്കുകയും ലോകത്തെ വികസിത രാജ്യങ്ങളില്‍ ഒന്നുമായ ബ്രിട്ടനിലെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച അലംഭാവം ലോകമെങ്ങും ചര്‍ച്ച ആയിരുന്നു. വിദേശികള്‍ക്ക് യഥേഷ്ഠം വന്നു പോകുവാന്‍ വിമാന സര്‍വീസ്, പൊതുഗതാഗതവും ആളുകള്‍ കൂടുന്ന സ്‌ഥലങ്ങളും നിയന്ത്രിക്കാതിരുന്നത് തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റുവാങ്ങി. ഇവയിലെല്ലാം ഉപരി രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കേവലം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ജോലി ചെയ്യേണ്ടി വന്ന അവസ്‌ഥ ബ്രിട്ടന്‍ പോലൊരു രാജ്യത്ത് നിന്നും വന്നത് തല കുനിച്ചു നിന്നാണ് ബ്രിട്ടനിലെ ജനങ്ങള്‍ കേട്ടത്. ഈ അലംഭാവത്തിന്റെ ബലമായി ഒരു ദിവസം ആയിരത്തിനടുത്ത് ആളുകള്‍ മരിച്ചുവെന്ന ലോക റെക്കോര്‍ഡും ബ്രിട്ടന് കിട്ടി. കൊട്ടാരത്തിലും സര്‍ക്കാരിലും കൊറോണ കടന്നു ചെന്നു. പ്രധാനമന്ത്രിയും ആശുപത്രിയില്‍ ആയതോടെ അരക്ഷിതാവസ്‌ഥയിലേയ്ക്ക് കൂപ്പു കുത്തിയതോടെ അവസാന വട്ട ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട ടെസ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ്ഗോ, നോട്ടിങ്ഹാം, ലണ്ടന്‍ തുടങ്ങിയ 15 സ്‌ഥലങ്ങളില്‍ ഇത്തരം ടെസ്റ്റിംഗ് സെന്ററുകള്‍ സ്‌ഥാപിക്കും. ലൈഫ് സയന്‍സ് ഡിപ്പാര്‍ട്മെന്റ്‌ഉം സഹായത്തിനായി എത്തും. 3 മെഗ ലാബുകളും മരുന്നുകള്‍ ലഭ്യമാക്കുവാനുള്ള ഫര്‍മസികളും ആരംഭിക്കും. വൈകിവന്ന വിവേകമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആശ്വാസമാകും എന്ന പ്രതീക്ഷയാണ്...

Read More

കൊവിഡ് പോസിറ്റീവായാല്‍ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴില്‍ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികള്‍ ഇങ്ങനെ

കൊവിഡ്- 19 രോഗം പടര്‍ന്നുപിടിക്കുന്നതിനിടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. കൊവിഡ് ബാധിച്ചാല്‍ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴില്‍ നഷ്ടമായാലും കവറേജ് ലഭ്യമാകും. കൊവിഡ് പോസിറ്റീവ് ആയാല്‍ 100ശതമാനം പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പോളിസിയെന്ന് കമ്ബനി അവകാശപ്പെടുന്നു. സമ്ബര്‍ക്ക വിലക്കില്‍ പോകേണ്ടിവന്നാല്‍ ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 50ശതമാനവും ലഭിക്കും. മൂന്നുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരം. 25,000 രൂപ മുതല്‍ രണ്ടുലക്ഷംരൂപവരെയാണ് പരിരക്ഷ ലഭിക്കുക. ഒരുവര്‍ഷത്തേയ്ക്കാണ് പരിരക്ഷ. 15 ദിവസം കാത്തിരിപ്പ് കാലാവധിയുണ്ടാകും. അതായത് പോളിസിയെടുത്ത് 15 ദിവസം കഴിഞ്ഞ് കൊവിഡ് ബാധിച്ചാല്‍ മാത്രമെ കവറേജ് പരിധിയില്‍ വരികയുള്ളൂ. ജോലി പോകുകയോ തൊഴില്‍ നഷ്ടമുണ്ടാകുകയോ ചെയ്താലും അധിക ആനുകൂല്യം ലഭിക്കുകയും ചെയ്യും. ബജാജ് അലയന്‍സുമായി ചേര്‍ന്ന് ഫോണ്‍പേയും കൊറോണ കെയര്‍പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 156 രൂപ നല്‍കി പോളിസിയെടുത്താല്‍ 50,000 രൂപവരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 55 വയസ്സുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം. കോവിഡിന് ചികിത്സയുള്ള ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ...

Read More