Author: George Kakkanatt

കൊവിഡ്; പതിനഞ്ച് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചു

ന്യൂഡല്‍ഹി; കൊവിഡ് ചികിത്സയില്‍ പ്രാവീണ്യമുള്ള 15 ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഇന്ന് കുവൈറ്റിലെത്തി. ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ രണ്ടാഴ്ചക്കാലത്തേക്കാണ് വിദഗ്ധ സംഘം കുവൈറ്റിലെത്തിയത്. മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയ കാര്യം കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്: കൊവിഡ് ചികിത്സയില്‍ പ്രാവീണ്യമുള്ള 15 ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഇന്ന് കുവൈറ്റിലെത്തി. ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ രണ്ടാഴ്ചക്കാലത്തേക്കാണ് വിദഗ്ധ സംഘം കുവൈറ്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ക്ക് സാബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സാബാ നടത്തിയ ചര്‍ച്ചയിലാണ് വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ തീരുമാനമായത്. ഇതിനു പിന്നാലെ നടന്ന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ചികിത്സാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി. ചരിത്രപരമായും സാംസ്‌കാരികമായും സാമ്ബത്തികമായും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 10 ലക്ഷത്തോളം പ്രവാസികള്‍ കുവൈറ്റിലുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണ പിന്തുണയും സഹായവും കുവൈറ്റിന് നല്‍കാന്‍ ഇന്ത്യ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദഗ്ധ സംഘത്തെ...

Read More

‘ഓപ്പറേഷന്‍ സാഗര്‍ റാണി’; ഇന്ന് 35,786 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മീന്‍ പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 291 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 22 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ ഏറ്റവുമധികം കേടായ മത്സ്യം പിടികൂടിയത് ഇന്നാണ്. ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം മത്സ്യവും ബുധനാഴ്ച 7558 കിലോഗ്രാം മത്സ്യവും വ്യാഴാഴ്ച 7755 കിലോഗ്രാം മത്സ്യവും വെള്ളിയാഴ്ച 11756 മത്സ്യവും ഇന്ന് 35,785.5 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 98379.5 കിലോഗ്രാം മത്സ്യമാണ്...

Read More

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്- കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ആവശ്യങ്ങള്‍ളും..

കോവിഡ്-19 ഭീഷണി തുടരുന്ന സഹാചര്യത്തില്‍ ലോക്ഡൗണിന് മുമ്ബത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല എന്ന കേരളത്തിന്റെത അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതിഗതി സസൂക്ഷമം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളൂ. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും ഇടയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും. രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്സ്പോട്ടായി ആയി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്ക്കാ ര്‍ അനുമതി നല്കുിന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്ക്ക് അധികാരം നല്ക്ണം. സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്പ്പെ ടുത്തേണ്ടതാണ്. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം. വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്ക്ക്ത അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്‌ട് ബെനിഫിറ്റ് ട്രാന്സ്ഫ ര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം. പ്രവാസികള്‍ കേരളത്തിന്റെ സാമ്ബത്തിക വളര്ച്ചകയ്ക്ക് വലിയ സംഭാവനയാണ് നല്കു‍ന്നത്. മഹാമാരി കാരണം വിവിധ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്ന അവര്ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്കാനന്‍ ബന്ധപ്പെട്ട എംബസികള്ക്ക് നിര്ദേനശം നല്ക്ണം. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്ക്കാധരുകളെയും കമ്യൂണിറ്റി അഡ്വൈസറി കമ്മിറ്റികളെയും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതുമൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്. ഹ്രസ്വകാല പരിപാടികള്ക്ക് പോയവരും വിസിറ്റിങ് വിസയില്‍ പോയവരും ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാര്ഗരനിര്ദേങശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്പ്പാവടാക്കണം. അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുടെ കാര്യം പ്രത്യേകം കണക്കിലെടുക്കണം. മൂന്നുമാസത്തേക്കെങ്കിലും അവര്ക്ക് സാമ്ബത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണം. ഇവരുടെ കൈകളില്‍ പണമെത്തുമ്ബോള്‍ അത് സമ്ബദ്ഘടനയിലേക്ക് പ്രവഹിക്കും. ഇഎസ്‌ഐ/പ്രോവിഡന്റ്െ ഫണ്ട് സര്ക്കാ ര്‍ വിഹിതത്തിനുള്ള വരുമാന പരിധി 15,000 രൂപയില്നിസന്ന് 20,000 രൂപയായി ഉയര്ത്തരണം. പൊതുവിതരണ സമ്ബ്രദായം ഇന്ത്യയിലാകെ സാര്വ്ത്രികമാക്കണം. ഇപ്പോള്‍ അവശ്യം വേണ്ടതിലധികം ഭക്ഷ്യധാന്യം ബഫര്‍ സ്റ്റോക്കായുണ്ട്. അടുത്ത മൂന്നുമാസത്തേക്ക് കേരളത്തിന് 6.45 ലക്ഷം ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്ബും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇത്രയും ധാന്യം ലഭ്യമാക്കണം. ഉല്പാാദന കേന്ദ്രങ്ങളില്നി്ന്ന് ധാന്യങ്ങളും പഴവര്ഗാങ്ങളും വിപണിയില്‍ എത്തിക്കുന്നതിന് റെയില്വെ് കൂടുതല്‍ ചരക്ക് വണ്ടികള്‍ ഓടിക്കണം. ഉപഭോക്താക്കള്ക്ക് മുടങ്ങാതെ ഭക്ഷ്യവസ്തുക്കള്‍ കിട്ടാനും ഉല്പാ ദകര്ക്ക്ഭ വിപണി കിട്ടാനും ഇത് ആവശ്യമാണ്. ഇതിനുപുറമെ നേരത്തേ കത്തുകളിലൂടെ ഉന്നയിച്ച വായ്പാ പരിധി ഉയര്ത്തു ന്നതും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതിന്റെര ആവശ്യകതയും ഉള്പ്പെ ടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ...

Read More

രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു; ആകെ മരിച്ചത് 242 പേര്‍

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8063 കടന്നു. ഇതുവരെ 242 പേര്‍ രോഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് രോഗവ്യാപനം തുടരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഡല്‍ഹി. ഇന്ന് 166 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് കേസുകള്‍ 1069 ആയി. ഇന്ന് മാത്രം അഞ്ച് കൊവിഡ് രോഗികളാണ് ഡല്‍ഹിയില്‍ മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 19 ആയി. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചത്. ഇതില്‍ 138 കേസുകളും മുംബൈയിലാണ്. തെലങ്കാനയില്‍ ഇന്ന് രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 16 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് മരണങ്ങള്‍ 14 ആയി. അതിനിടെ ഒഡീഷയ്ക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗണ്‍ ഏപ്രില്‍ മുപ്പത് വരെ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നിലവിലുള്ളതിലും നാല്‍പത്തിയൊന്ന് ശതമാനം കൂടുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അറുപത് ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ് നാട്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ പട്ടികയിലും മഹാരാഷ്ട്രയാണ് മുന്നില്‍. രോഗമുക്തിയില്‍ കേരളം രണ്ടാം...

Read More

കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമം: 13 അംഗ സംഘത്തെ പോലീസ് തിരിച്ചയച്ചു

മലപ്പുറം: കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ 13 അംഗ സംഘത്തെ തിരിച്ചയച്ചു. രാത്രി 12 ഓടെ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ഇവരെ പോലീസ് തടഞ്ഞു. മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ കൊടുമുടിയില്‍ വെച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. സേലം സ്വദേശികളാണ് ഇവര്‍. തിരൂരിനടുത്തെ വൈലത്തൂരില്‍ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോയമ്ബത്തൂരിലെത്തിയാല്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കാല്‍നട യാത്ര ആരംഭിച്ചത്. എന്നാല്‍ പോലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. നടന്ന് ക്ഷീണിച്ച ഇവര്‍ക്ക് പോലീസ് വെള്ളവും ഭക്ഷണവും നല്‍കി. മൂന്ന് പോലീസ് വാഹനങ്ങളിലായി ഇവരെ വൈലത്തൂരിലെ താമസസ്ഥലത്ത്...

Read More