Author: George Kakkanatt

കോ​വി​ഡ്; ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സം​ബ​ന്ധി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ‌​സ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​ക. ഇ​തി​നു ശേ​ഷം ലോ​ക്ഡൗ​ൺ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ര​ളം. ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു ഇ​ട​ങ്ങ​ൾ മേ​യ്15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത മ​ന്ത്രി​സ​ഭാ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള മ​ത​കേ​ന്ദ്ര​ങ്ങ​ൾ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ൾ സൂ​ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ഡ്രോ​ണു​ക​ളി​ലൂ​ടെ​യു​ള്ള നി​രീ​ക്ഷ​ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ക്കു​ന്നു. ഏ​പ്രി​ൽ 14 മു​ത​ൽ നാ​ല് ആ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് സ​മി​തി നി​ർ​ദ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ മ​ത​കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മാ​ർ‌​ച്ച് 24ന് ​ശേ​ഷം ചേ​ർ​ന്ന നാ​ലാ​മ​ത്തെ മ​ന്ത്രി​സ​ഭാ​സ​മി​തി യോ​ഗ​മാ​യി​രു​ന്നു ഇ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ ഏ​പ്രി​ൽ 14ന് ​അ​വ​സാ​നി​ക്കും. ഇ​തി​നു ശേ​ഷ​വും മാ​ളു​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ അ​ട​ച്ചി​ടാ​നാ​ണ് സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ക​ക്ഷി​നേ​താ​ക്ക​ളു​ടെ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ച​ർ​ച്ച...

Read More

സുപ്രിംകോടതിയേയും കേന്ദ്രത്തേയും കബളിപ്പിക്കുന്നു: കര്‍ണാടക ഇന്നലെയും രോഗികളെ തടഞ്ഞു

കാസര്‍കോട്: കൊവിഡ് 19 ബാധിച്ചവരെ ഒഴികെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാമെന്ന ചീഫ് സെക്രട്ടറിതല ധാരണ പാലിക്കാതെ കര്‍ണാടക വീണ്ടും കാലുമാറി. കേരള -കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഇപ്പോള്‍ ആരെയും തടയുന്നില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ച ഇന്നലെത്തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയുള്ള രോഗികളുമായി പോയ ആംബുലന്‍സുകളെ പൊലീസ് തടഞ്ഞു. തളിപ്പറമ്ബ് നിന്നെത്തിയ പതിനഞ്ച് വയസുകാരനും, പയ്യന്നൂര്‍ സ്വദേശിയായ പ്രായമായ സ്ത്രീക്കും അതിര്‍ത്തിയില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം തിരിച്ച്‌ പോകേണ്ടി വന്നു. ഉത്തരവിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചില്ലെന്നും അതിനാല്‍ യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരെ തടഞ്ഞ കര്‍ണാടക പൊലീസ് അറിയിച്ചത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ചരക്കുവാഹനങ്ങളെ പൊലീസ് കടത്തിവിടുന്നുമുണ്ട്. രോഗികളെ കടത്തിവിടാന്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍മേത്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗരേഖ അദ്ദേഹം വിശദീകരിച്ചില്ല. സോളിസിറ്റര്‍ ജനറലിന്റെ വാദം മുന്‍നിറുത്തി കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് കേരളത്തിന്റെ വാദം കേട്ടതുമില്ല. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം മംഗലാപുരത്തേക്ക് അനുവദിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പായി കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്. രോഗികളുമായി എത്തുന്നവരോട് കാര്യങ്ങള്‍ തിരക്കാന്‍ പോലും കര്‍ണാടക പൊലീസ് തയ്യാറാവുന്നില്ല. രോഗികളെ കയറ്റിവിടാമെന്ന ഉറപ്പ് പാലിക്കാത്ത കര്‍ണാടക നിലപാടിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ ഉണ്ണിത്താന്‍ അടക്കമുള്ളവരുടെ ഹര്‍ജികള്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍...

Read More

പല്ലില്ലാത്ത ചിരിയുമായി ലോകസിനിമയില്‍

പല്ലില്ലാത്ത ചിരിയും വേറിട്ട ശബ്ദവുമായി ലോകസിനിമയില്‍ ഇടംപിടിച്ച നടനായിരുന്നു ശശി കലിംഗ. മലയാള സിനിമക്ക് നിരവധി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണില്‍നിന്ന് തുടങ്ങി ലോകപ്രശസ്ത സംവിധായകന്‍ സ്പീല്‍ബര്‍ഗിന്റെ സിനിമയില്‍ വരെയെത്തി ശശിയുടെ അഭിനയ ജീവിതം. സ്പീല്‍ബര്‍ഗിന്റെ ടോം ക്രൂസ് നായകനാവുന്ന ചിത്രത്തില്‍ ബൈബിളിലെ യൂദാസ് ആയിട്ടായിരുന്നു വേഷം. മലയാളത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരമാണ് ശശിയെ തേടിയെത്തിയത്. ഈ സിനിമയില്‍ തന്റെ വേഷം കാണാതെയാണ് ഇദ്ദേഹം മരണത്തിലേക്ക് യാത്രയാവുന്നത്. ഉറച്ച ശബ്ദഗാംഭീരമോ ആകാരഭംഗിയോ ഇല്ലാതെ രണ്ടര പതിറ്റാണ്ട് ഈ നടന്‍ അരങ്ങിലും വെള്ളിത്തിരയിലും വിലസി. ഹാസ്യവേഷങ്ങളായിരുന്നു മിക്കതും. സീരിയസ് വേഷങ്ങളിലും തിളങ്ങി. 25 വര്‍ഷം അരങ്ങ് നല്‍കിയ കരുത്തുമായാണ് ശശി വെള്ളിത്തിരയിലെത്തിയത്. 1998 ല്‍ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ പളനിച്ചാമിയെന്ന ആക്രി കച്ചവടക്കാരന്റെ വേഷവുമായാണ് അരങ്ങേറ്റം. രഞ്ജിത്ത് സംവിധാനംചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ പൊലീസ് ഓഫീസറായി വന്ന ശശിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. എന്നാല്‍ ശബ്ദംനല്‍കിയത് മറ്റൊരാളായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം ശശിയുടെ ശബ്ദം കേട്ടു. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും ഇടുക്കി ഗോള്‍ഡിലെ ശവവും പുലിമുരുകനിലെ കച്ചവടക്കാരനും അദ്ദേഹം ഭദ്രമാക്കി. കലിംഗ തിയേറ്റേഴ്സിന്റെ ഭാഗമല്ലായിരുന്നു ശശി. പാലേരി മാണിക്യത്തില്‍ സംഭവിച്ച ഒരു ചെറിയ പിശകാണ് ശശി കലിംഗ എന്ന പേരായി മാറിയത്. പേര് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും രാശിയുള്ള പേര് മാറ്റേണ്ട എന്ന് സംവിധായകന്‍ രഞ്ജിത്താണ് നിര്‍ദേശിച്ചത്. അങ്ങനെയാണ് കലിംഗയുടെ നാടകത്തില്‍ അഭിനയിക്കാതെ ആ നാടക തിയേറ്ററിന്റെ പേര് ഒപ്പം...

Read More

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്, ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഞായറാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ മോട്ടോര്‍വാഹന വര്‍ക്ക്ഷോപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇൗ ആഴ്ച മുതല്‍ ഇത് നിലവില്‍ വരും. വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്ന ദിവസങ്ങളില്‍ ആട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് ഷോപ്പുകള്‍ക്കും തുറക്കാം. കൂടാതെ ഫാന്‍, എ.സി. വില്‍പന,റിപ്പയര്‍ ഷോപ്പുകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ബര്‍ഷോപ്പുകള്‍ക്കും ഒരുദിവസം അനുമതി നല്‍കുന്നത് പരിഗണനയിലുണ്ട്. ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് ജോലിക്ക് പോകാനും ഫ്ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും അനുമതിയുണ്ട്. വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കാന്‍ ലൈബ്രറികള്‍ക്കും അനുമതി...

Read More

ലോക്ക് ഡൗണ്‍ 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗവ്യാപനം വിലയിരുത്തിയശേഷമേ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കൂ. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, കര്‍ണാടക, അസാം, പഞ്ചാബ്, യു.പി, ജാര്‍ഖണ്ഡ്, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, മൂന്നു ഘട്ടമായി പിന്‍വലിക്കാമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മസമിതിയുടെ ഈ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ശേഷിക്കുന്ന ഒരാഴ്ച നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു. സാമ്ബത്തിക മേഖലയെക്കുറിച്ച്‌ പിന്നീട് ചിന്തിക്കാം, ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ അതുപറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്‌തെങ്കിലും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ താമസിയാതെ ചേരുന്ന യോഗത്തിലാകും അന്തിമ...

Read More