Author: George Kakkanatt

വിവാഹം കഴിഞ്ഞു മൂന്നു മാസത്തില്‍ പ്രിയതമനെ അവിനാശി അപകടത്തില്‍ നഷ്ടപ്പെട്ടു, ഹനീഷിന്‍റ ഭാര്യ ശ്രീലക്ഷ്മി ജീവനൊടുക്കിയ നിലയില്‍

തൃശൂര്‍: കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷി​െന്‍റ ഭാര്യ ശ്രീപാര്‍വതിയെ (24) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടി​െന്‍റ രണ്ടാംനിലയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു കോയമ്പത്തൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്.പ്രതീക്ഷയോടെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള ഹനീഷിന്റെ മടക്കയാത്ര തുടങ്ങിയത്. ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാന്‍ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവില്‍നിന്നു തിരിച്ചത്. കൂടാതെ, വെള്ളിയാഴ്ച നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഹനീഷിന്റെയും ശ്രീപാര്‍വ്വതിയുടെയും വിവാഹം. ഇതോടെ പ്രണയ സാഫല്യം. അങ്ങനെ സന്തോഷത്തിന്റെ ജീവിതം നയിക്കുമ്പോഴാണ് അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുത്തത്. ഇതോടെ ശ്രീപാര്‍വ്വതി തനിച്ചായി. ഒടുവില്‍ പ്രിയതമന്റെ അടുത്തേക്ക് ഇപ്പോള്‍ മടക്കവും.ഇരുവരുടെയും കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്. വീട്ടിലെത്തി ഭാര്യ ശ്രീപാര്‍വതിയെയും അച്ഛന്റെ സഹോദരിയുടെ മകന്‍ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്. ഇതാണ് മരണത്തിലേക്കുള്ള യാത്രയായത്.ഇതിന് ശേഷം ശ്രീപാര്‍വതി ദുഖിതയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം...

Read More

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പഠനങ്ങളില്‍ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ഉപയോഗത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കര്‍ശനമായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ കോവിഡ്-19 നുള്ള പ്രതിരോധ ചികിത്സയില്‍ ഇതിന്റെ ഉപയോഗം തുടരാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ചൊവ്വാഴ്ച പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. “കോവിഡ് വ്യാപനം അനുദിനം വര്‍ധിക്കുകയാണ്. ഏതുമരുന്നാണ് ഫലപ്രദമെന്നും അല്ലാത്തതെന്നും ഇപ്പോള്‍ നമുക്ക് അറിയില്ല. രോഗനിര്‍ണയത്തിനായും ചിക്തിസയ്ക്കായും നിരവധി മരുന്നുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്,” ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധനാലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 430 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിരീക്ഷിച്ചതില്‍ ചെറിയതോതില്‍ ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ് കൂടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അല്ലാതെ വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഫലം ലഭിക്കുന്നതിനാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് തുടരാനാണ് ഐസിഎംആര്‍ നല്‍കിയ നിര്‍ദേശം. വെറും വയറ്റില്‍ മരുന്ന് കഴിക്കരുതെന്നും ഭക്ഷണത്തോടൊപ്പമേ ഉപയോഗിക്കാവൂ എന്നും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. എയിംസ്, ഐസിഎംആര്‍ കഴിഞ്ഞ ആറാഴ്ച നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മലേറിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്. അതില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍ ഘടകങ്ങള്‍ കോവിഡിന് ഫലപ്രദമാണെന്നതിനാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്. കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യുഎച്ച്‌ഒ താത്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്. മരുന്നിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യുഎച്ച്‌ഒ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടിയെന്നോണം കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് അറിയിച്ചിരുന്നു. മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ...

Read More

കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 6 മാസം പ്രായമുള്ള കുഞ്ഞും

കൊല്ലത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറ് മാസം പ്രായമായ കുഞ്ഞും നാലു വയസ്സായ കുട്ടിയും. രോഗം ബാധിച്ച നാലു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. ആലപ്പുഴയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിയുടെ ഫലം നെഗറ്റീവായി. അബുദാബിയില്‍ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവര്‍. അമ്മയും മകളും മകളുടെ നാലു വയസും 6 മാസം പ്രായമുള്ള കുഞ്ഞും. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 15 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളളത്. ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശിയായ യുവാവാണ് ഒരാള്‍. മറ്റു രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവരാണ്. മാവേലിക്കര സ്വദേശിയായ യുവാവും പിന്നെ തകഴി സ്വദേശിയും. ജില്ലയില്‍ ഒരാളുടെ ഫലം നെഗറ്റീവായി. വിദേശത്തുനിന്നും എത്തി ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിയുടെ ഫലമാണ് നെഗറ്റീവ്...

Read More

നാടിനെ നടുക്കിയ ഉത്ര കൊലക്കേസ്; ദൃ​ക്സാ​ക്ഷി​ക​ളി​ല്ല; പൊ​ലീ​സി​ന് തലവേദന

കൊല്ലം; അഞ്ചല്‍ ഉത്ര കൊ​ല​ക്കേ​സി​ല്‍ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന് വെ​ല്ലു​വി​ളി​ക​ളേ​റെ. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​യ​തി​നാ​ലും കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത രീ​തി​യാ​യ​തി​നാ​ലും തെ​ളി​വു​ശേ​ഖ​ര​ണം കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം,, ഇ​തിന്റെ ഭാ​ഗ​മാ​യാ​ണ് പാമ്പിന്റെ പോ​സ്​​റ്റ്മോ​ര്‍​ട്ടം ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. പാമ്ബിനെ കൊ​ണ്ടു​വ​ന്ന കു​പ്പി തൊ​ട്ട​ടു​ത്ത പ​റ​മ്പില്‍​നി​ന്നു​ത​ന്നെ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്,, ഇ​തി​ലെ സൂ​ര​ജി​ന്റെ വി​ര​ല​ട​യാ​ള​വും പാമ്പി​നെ ഇ​തി​ല്‍​ത​ന്നെ​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ഉ​റ​പ്പി​ക്കാ​നും പൊ​ലീ​സ് തെ​ളി​വ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്, ഉ​ത്ര​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രി​ല്‍​നി​ന്നും പൊ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കും. കൂടാതെ പാമ്പിനെ സൂ​ര​ജി​ന് കൈ​മാ​റി​യ​തി​ന്​ സാ​ക്ഷി​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി,, ഉ​ത്ര​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​വി​ല​വ​രു​ന്ന സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നാ​ണ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്,, കൊ​ല​പാ​ത​ക​ത്തി​ല്‍ ര​ണ്ടാം​പ്ര​തി​യാ​യ പാമ്ബു​പി​ടി​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നും പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മായി...

Read More

കൊവിഡില്‍ വിറച്ച്‌ അമേരിക്ക, മരണ സംഖ്യ ഒരു ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍: 2019 ന്റെ അവസാനത്തോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇന്ന് 200ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഒറിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു അമേരിക്കയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചത്. ഇന്ന് പുറത്തുവരുന്ന കണക്ക് പ്രകാരം അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 1,725,275 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചി. ഇതുവരെ 100,572 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. 479,969 ഇവിടെ നിന്ന് രോഗമുക്തി നേടിയെങ്കിലും 1,144,734 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 17158 പേരാണ് ഇവിടെ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. രോഗബാധ നിയന്ത്രിക്കാനാവാതെ പാടുപെടുകയാണ് അമേരിക്കന്‍ ഭരണകൂടം. ആഗോളതലത്തില്‍ 5,684,208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 352,210 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 2,430,563 രോഗമുക്തി നേടി വിവിധ രാജ്യങ്ങളില്‍ നിന്നും ആശുപത്രിവിട്ടു. അതേസമയം, രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. വളരെ പെട്ടെന്നാണ് ബ്രസീലില്‍ രോഗബാധ ഉയര്‍ന്നത്. ഇതുവരെ രാജ്യത്ത് 394,507 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇവിടെ 2147 ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 24593 പേരാണ് ബ്രസീലില്‍ നിന്നും രോഗം ബാധിച്ച്‌ മരിച്ചത്. 158593 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്ബോഴും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഇത് വലിയ ആശങ്കക്കിടയാക്കുകയാണ്. പുതിയ രോഗം സ്ഥിരീകരിക്കുന്നതിനോടൊപ്പം മരണ നിരക്കും ഉയരുകയാണ്.നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ രോഗികകളുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കഴിഞ്ഞ 24 മണിക്കൂറില്‍ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗികകളുടെ എണ്ണം 1,45,380 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ രോഗ ബാധയെ തുടര്‍ന്ന മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. 4167 പേരാണ് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്.മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും രോഗബാധയുള്ള സംസ്ഥാനം. ഇതിനിടെ കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക് ഡൗണ്‍ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും സജീവമാകും. ലോകത്തെ നാലാമത്തെ സാമ്ബത്തിക ശക്തിയുടെ തിരിച്ചുവരവ് അതിഗംഭീരമാകുമെന്നാണ്...

Read More