Author: George Kakkanatt

ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍

തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിക്കുന്നത് എന്നിരിക്കെ ഇവരില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് കൂടി ഈടാക്കുകയെന്നത് വഞ്ചനയാണെന്ന് പ്രവാസികള്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്ബത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട രോഗികള്‍, ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണികള്‍, ഇങ്ങനെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി ഈ ഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ടിക്കറ്റിനുള്ള പണമൊപ്പിച്ചാണ് ഇവരില്‍ പലരും വരുന്നതും. ഇത്തരക്കാരോട് ക്വാറന്‍റൈന്‍ ഫീസും വാങ്ങിക്കുകയെന്നെത് ക്രൂരതയാണെന്നാണ് പ്രവാസ ലോകത്തെ പൊതുവെയുള്ള വികാരം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ പ്രവാസി ക്ഷേമ വിഭാഗങ്ങള്‍ വഴി പ്രശ്നത്തിന് പര‌ിഹാരം കാണാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് തീരുമാനമെടുത്തത് വഞ്ചനയാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികള്‍ പറയുന്നു. ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി ഇന്നലെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ക്വാറന്‍റൈന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിന് ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിച്ച്‌ വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണം. നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും മുഖ്യമന്ത്രി...

Read More

കൊറോണ മുക്തമായി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 82 കേസുകള്‍; സമൂഹവ്യാപന ഭീതിയില്‍ പാലക്കാട്

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകളുള്ള ജില്ലകളിലൊന്നായി പാലക്കാട് മാറി. ഇതോടെ അതിര്‍ത്തി ജില്ല ആശങ്കയിലായി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 30ല്‍ 28 ഉം അതിര്‍ത്തി കടന്നുവന്നവരെന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. രണ്ടാഴ്ച മുമ്ബ് കൊറോണ മുക്തമായ ജില്ലയാണ് പാലക്കാട്. പിന്നീട് വളരെ പെട്ടന്നാണ് 82 കൊറോണ കേസുകളിലേക്ക് എത്തുന്നത്. ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോടിനും കണ്ണൂരിനും ഒപ്പം പാലക്കാടും വൈറസ് രോഗികള്‍ വര്‍ധിക്കുമ്ബോള്‍ സമൂഹവ്യാപനമെന്ന ഭിതിയുമുണ്ട്. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 3 പേര്‍ക്ക് രോഗം രോഗവ്യാപനം ഉണ്ടായതും കഴിഞ്ഞ ദിവസത്തെ രണ്ടുപേരുടെ സമ്ബര്‍ക്കത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നതും കണക്കിലെടുത്താണ് സമൂഹ്യവ്യാപനമെന്ന ഭീതിയിലേക്ക് ജില്ല കടക്കുന്നത്. ഇത് തടയാന്‍ നിലവില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. 18 ഹോട്ട്‌സ്‌പോട്ടുകളാണ് പാലക്കാട് ഉള്ളത്. രോഗബാധിതരുടെ എണ്ണം കൂടുന്നത് അനുസരിച്ച്‌ കൂടുതല്‍ പ്രദേശങ്ങള്‍ കരുതല്‍ മേഖലയ്ക്ക് കീഴില്‍...

Read More

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 56.81 ലക്ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 56,81,655 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 3,52,156 പേ​ര്‍​ക്കാ​ണ്് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 24,30,517 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,160,774, ബ്ര​സീ​ല്‍- 3,92,360, റ​ഷ്യ- 3,62,342, സ്പെ​യി​ന്‍- 2,83,339, ബ്രി​ട്ട​ന്‍- 2,65,227, ഇ​റ്റ​ലി- 2,30,555, ഫ്രാ​ന്‍​സ്- 1,82,722, ജ​ര്‍​മ​നി- 1,81,288, തു​ര്‍​ക്കി- 1,58,762, ഇ​ന്ത്യ- 1,50,793. മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,00,572 , ബ്ര​സീ​ല്‍- 24,549, റ​ഷ്യ- 3,807, സ്പെ​യി​ന്‍- 27,117, ബ്രി​ട്ട​ന്‍- 37,048, ഇ​റ്റ​ലി- 32,955, ഫ്രാ​ന്‍​സ്- 28,530, ജ​ര്‍​മ​നി- 8,498, തു​ര്‍​ക്കി- 4,397, ഇ​ന്ത്യ-...

Read More

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്ന് സൂരജ്. ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ്. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നു. അതിനിടെ ഇന്ന് സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച്‌ തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്ബുകടിയേറ്റ ഈ വീട്ടിലും പാമ്ബിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാര്‍ച്ച്‌ രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച്‌ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്ബിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കല്‍ നിന്നും വാങ്ങിയ പാമ്ബിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്ബിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും. ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങള്‍ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂര്‍ഖന്‍ പാമ്ബിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്ബിളുകള്‍ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമാക്കാനാവുക. ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. പാമ്ബിന്റെ ഡിഎന്‍എ പരിശോധനയും നിര്‍ണായകമാണ്. കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം സൂരജ് തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണ്‍രേഖകളുടെയടക്കം വിശദമായ പരിശോധനയും...

Read More

ക്വാറന്റീന്‍ ചെലവ് പ്രവാസികളില്‍ നിന്ന് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ ചെലവ് പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കോറോണ വ്യാപനം മൂലം ലോക്ക് ഡൗണിലാകുകയും ജോലിയും ശമ്ബളവുമില്ലാതെ നിരാലംബരാവുകയും ചെയ്തതോടെയാണ് പലരും നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരായത്. ഇങ്ങനെ മടങ്ങിവരുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ക്വാറന്റീന്‍ അടക്കമുള്ള ചികില്‍സാ ചെലവുകള്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പുനല്‍കിയതുമാണ്. എന്നാല്‍ അതില്‍നിന്നെല്ലാം സര്‍ക്കാര്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ ഒരു മനസാക്ഷിയുമില്ലാതെ ഇങ്ങനെ ചൂഷണം ചെയ്യാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. കൊവിഡ് 19 മൂലം മൂന്നര മാസത്തോളം ജോലി നഷ്ടപ്പെട്ട് റൂമിലിരിന്ന് സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ കൊള്ളവിലക്ക് ടിക്കറ്റെടുത്താണ് പലരും നാട്ടിലെത്തുന്നത്. അത്തരക്കാരില്‍ നിന്ന് ക്വാറന്റീന്‍ സേവനത്തിന് പണം ഈടാക്കി അവരെ പിഴിയുന്നത് പ്രവാസികളുടെ മുഖത്തടിയാണെന്നും സൗജന്യ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്, അന്‍സാര്‍ കോട്ടയം, മന്‍സൂര്‍ എടക്കാട് എന്നിവര്‍ പ്രസ്താവനയില്‍...

Read More