Author: George Kakkanatt

അഞ്ജനയുടെ ദുരൂഹമരണം; കുറ്റമറ്റ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് പരാതി നല്‍കി അമ്മ മിനി

തിരുവനന്തപുരം: ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അഞ്ജനയുടെ മരണം സംബന്ധിച്ച്‌ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കി. ഗോവ,കേരള മുഖ്യമന്ത്രിമാര്‍ ദേശീയ, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗോവ കലങ്കൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബര്‍ഡോസ് റിസോര്‍ട്ടിലാണ് മേയ് 13 ന് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ മകളോട് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മരണത്തിനു പിന്നില്‍ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകള്‍ ഉണ്ടെന്നും സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. മുന്‍ നക്സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗി, അഞ്ജനയക്ക് ഒപ്പം ഗോവയില്‍ എത്തിയ നസീമ, ആതിര, ശബരി എന്നിവരുള്‍പ്പെടെ 13 പേരുടെ പേരുവിവരങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ അമ്മമാരുടെ കണ്ണീരിന് ശമനമുണ്ടാകണമെന്നും രാജ്യവിരുദ്ധരുടെ വലയില്‍ ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവിതം ഹോമിക്കപ്പെടാതെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അഞജനയുടെ അമ്മ പരാതിയില്‍...

Read More

ജോണ്‍ പോള്‍ രണ്ടാമന്‍: സഭയ്ക്കു ലഭിച്ച അപൂര്‍വസമ്മാനം -ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയ്ക്കും ലോകത്തിനും ലഭിച്ച അപൂര്‍വ സമ്മാനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ഭൗമിക തീര്‍ത്ഥാടനം ജീവനോടുള്ള തീക്ഷ്ണതയും ദൈവികരഹസ്യത്തോടും ലോകത്തോടും മനുഷ്യനോടുമുള്ള അഭിനിവേശവും കൊണ്ടു മുദ്രിതമായിരുന്നു. കാരുണ്യത്തിനു വലിയ ഊന്നലേകിയ പാപ്പായായിരുന്നു അദ്ദേഹം. വി. ഫൗസ്തീനയെ വിശുദ്ധയാക്കിയതും ദൈവികകരുണയുടെ ഞായറാചരണം 2000 ല്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍റെ മാതൃരൂപതയായ ക്രാക്കോവിലെ യുവജനങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍. ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതത്തെ പഠിക്കാനും മാതൃകയാക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. കുടുംബത്തോടുള്ള സ്നേഹവും കരുതലുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍റെ സ്വഭാവസവിശേഷത. കുടുംബങ്ങള്‍ ഇന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കുമുള്ള മൂര്‍ത്തമായ പരിഹാരങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളിലുണ്ട്. കുടുംബത്തിലെ പ്രതിസന്ധികള്‍ വിശുദ്ധിക്കോ സന്തോഷത്തിനോ തടസ്സങ്ങളാകേണ്ടതില്ല. 20 വയസ്സായപ്പോഴേയ്ക്കും അമ്മയേയും പിതാവിനേയും സഹോദരനേയും നഷ്ടപ്പെടുകയും നാസി ക്രൂരതകള്‍ അനുഭവിക്കുകയും ചെയ്തയാളാണ് അദ്ദേഹം. എന്നാല്‍ പിന്നീടദ്ദേഹം പുരോഹിതനും മെത്രാനുമാകുകയും നിരീശ്വരവാദ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ അഭിമുഖീകരിക്കുകയും ചെയ്തു. പ്രതിസന്ധികള്‍ നമ്മുടെ പക്വതയുടെയും വിശ്വാസത്തിന്‍റെയും പരീക്ഷണങ്ങളാണ്. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു മാത്രമേ ഈ പരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുകയുള്ളൂ – ഫ്രാന്‍സിസ് മാര്‍പാപ്പ...

Read More

ആ​ര്‍. ശ്രീ​ലേ​ഖ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി; എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍. ശ്രീ​ലേ​ഖ​യെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ. ​ഹേ​മ​ച​ന്ദ്ര​ന്‍ ഈ ​മാ​സം വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ശ്രീ​ലേ​ഖ​യു​ടെ നി​യ​മ​നം. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ല്‍ ഡി​ജി​പി റാ​ങ്കി​ലു​ള്ള ജേ​ക്ക​ബ് തോ​മ​സും ഹേ​മ​ച​ന്ദ്ര​നും വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ ആ​ര്‍. ശ്രീ​ലേ​ഖ, എ​ന്‍ ശ​ങ്ക​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍​ക്ക് ഡി​ജി​പി പ​ദ​വി ന​ല്‍​കും. ശ​ങ്ക​ര്‍ റെ​ഡ്ഡി റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യി തു​ട​രും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി. വി. ​വേ​ണു​വി​നെ റ​വ​ന്യൂ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. ആ​സൂ​ത്ര​ണ​ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണു പു​തി​യ നി​യ​മ​നം. ജ​യ​തി​ല​കാ​ണ് പു​തി​യ റ​വ​ന്യൂ സെ​ക്ര​ട്ട​റി. പി​ഡ​ബ്ള്യു​ഡി സെ​ക്ര​ട്ട​റി​യാ​യ ടി.​കെ. ജോ​സ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​കും. ഇ​ഷി​താ റോ​യ് കാ​ര്‍​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​റാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റെ മാ​റ്റി. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ മ​ല​പ്പു​റ​ത്തേ​ക്കാ​ണു നി​യ​മി​ച്ച​ത്. ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ​യാ​ണു പു​തി​യ തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​അ​ഞ്ജ​ന​യെ കോ​ട്ട​യ​ത്തേ​ക്കു മാ​റ്റി...

Read More

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ നിര്‍ത്തലാക്കി; കടുത്ത വിമര്‍ശനവുമായി തരൂര്‍

ജോലിയും കൂലിയുമില്ലാതെ ജീവനും കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ ശശി തരൂരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കോറോണ പ്രതിരോധത്തില്‍ സര്‍ക്കാരിനെ ഇത്രയും നാള്‍ പിന്തുണച്ച നേതാവാണ് ശശി തരൂര്‍ എം. പി. അദ്ദേഹവും സര്‍ക്കാരിന്റെ ഈ നടപടിയെ വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ quarantine നിര്‍ത്തലാക്കിയത് വഞ്ചനാപരമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഇത് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. Shashi Tharoor ✔@ShashiTharoor Expecting our returning pravasis, many of whom have lost their jobs, to pay for their quarantine is not only sad but a betrayal of the Kerala healthcare model whose success the govt has been basking in. https://twitter.com/ani/status/1265287370061918209 … ANI ✔@ANI Lakhs of people will be coming to Kerala and government won’t be able to bear the expenses of all. All people in institutional quarantine should pay: Kerala Chief Minister Pinarayi Vijayan https://twitter.com/ANI/status/1265287163941277696 … 1,013 12:17 AM – May 27, 2020 Twitter Ads info and privacy 254 people are talking about this ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്നവരാണ് മിക്ക പ്രവാസികളും അത്തരത്തില്‍ വരുന്നവരോട് quarantine ചെലവുകള്‍ വഹിക്കണം എന്നു പറയുന്നത് ദുഖകരമാണെന്നും അത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്തതാണ് എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ശബരിനാഥ് എംഎല്‍എയും വി. ടി. ബല്‍റാമും നേരത്തെ രംഗത്തെത്തിയിരുന്നു. ലോകം മുഴുവനും കോറോണയുടെ പിടിയില്‍ അമരുമ്ബോളും മടങ്ങിയെത്തുന്ന പ്രവാസികളെ വീണ്ടും പരീക്ഷീക്കുകയാണ് നമ്മുടെ സര്‍ക്കാരും. Quarantine ചെലവുകള്‍ സ്വന്തമായി വഹിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് എടുത്ത് വരുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയാണ് quarantine ചെലവായി നല്‍കേണ്ടത്. വിദേശത്തുനിന്നും നിരവധി പേര്‍ വരുന്ന ഈ സാഹചര്യത്തില്‍ ഈ ചെലവ് സര്‍ക്കാരിന് താങ്ങില്ലയെന്നാണ് വിശദീകരണം. വിമാന ടിക്കറ്റിന് പോലും പണം പിരിച്ചുവരുന്നവര്‍ എങ്ങനെ quarantine പണം നല്‍കുമെന്ന് ചോദിച്ച്‌ പി. കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഈ തീരുമാനത്തെ മാറ്റി...

Read More

അമേരിക്കയ്ക്ക് പുതിയ രഹസ്യാന്വേഷണ മേധാവി

വാഷിംഗ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റ തലവനായി ജോണ്‍ റാറ്റ്ക്ലിഫിനെ ട്രംപ് ഭരണകൂടം നിയമിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗമായ റാറ്റ്ക്ലിഫിന് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് എന്ന പദവിയാണ് നല്‍കിയിരിക്കുന്നത്. റാറ്റ്ക്ലിഫിന്റെ നാമനിര്‍ദ്ദേശം 44 ന് എതിരെ 49 വോട്ടുകള്‍ക്കാണ് സെനറ്റര്‍മാര്‍ അംഗീകരിച്ചത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് ആകെ 53 അംഗങ്ങളാണുള്ളത്. ട്രംപിന്റെ കീഴില്‍ ദേശിയ രഹസ്യാന്വേഷണ വിഭാഗം റാറ്റ്ക്ലിഫ് രാഷ്ട്രീയവത്ക്കരിക്കുമെന്ന ആരോപണം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചു കഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ രാഷ്ട്രീയ തീരുമാനത്തിലൂടെ ആദ്യമായാണ് രഹസ്യാ ന്വേഷണ വിഭാഗത്തിന്റ തലവനെ തീരുമാനിക്കുന്നതെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ഇതിന് മുമ്ബ് 54കാരനായ റാറ്റ്ക്ലിഫിന് യോഗ്യതപോര എന്ന പേരില്‍ സെനറ്റ് അംഗീകരി ച്ചിരുന്നില്ല. 2019ല്‍ വൈറ്റ്ഹൗസുമായി തര്‍ക്കിച്ച്‌ പടിയിറങ്ങിയ മുന്‍ മേധാവി ഡാന്‍ കോട്‌സിന് ശേഷം ആരേയും നിയമിച്ചിരുന്നില്ല. 17 പേരടങ്ങുന്ന ശക്തമായ സമിതിയാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം കൈകാര്യം ചെയ്യുന്നത്. 2001 സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന് ശേഷമാണ് ഈ സമിതി...

Read More