Author: George Kakkanatt

കേരളം കൊവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു : ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. സംസ്ഥാനം കൊവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണെന്നും തങ്ങളുടെ വീഴ്ചമറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി മന്ത്രിമാര്‍ ചിത്രീകരിക്കുന്നു.എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലില്‍ തന്നെ മുപ്പതോളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. കേസുകള്‍ കുറച്ച്‌ കാണിക്കാന്‍ പരിശോധനകള്‍ കുറച്ച്‌ നടത്തുന്നു.പരിശോധനയുടെ കാര്യത്തില്‍ കേരളം ഇരുപത്താറാം സ്ഥാനത്താണ്. എന്നാല്‍ കളളക്കണക്കില്‍ ഒന്നാമതും. സാമൂഹ്യവ്യാപനം ഒഴിവാക്കാനുള്ള ഐ.സി.എം.ആര്‍ നിര്‍ദ്ദേശവും പിന്തുടരുന്നില്ല.ലോകം കേരള മോഡലില്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പെയ്ഡ് ക്വാറന്റൈനിലും പ്രവാസികളെ കബളിപ്പിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ഹോം ക്വാറന്റൈന്‍ പരാജയമെന്ന് തെളിഞ്ഞു.പ്രവാസികളെ തിരികെ എത്തിക്കാന്‍ സംസ്ഥാനം ഉത്സാഹിക്കുന്നില്ല.. കൂടുതല്‍ പ്രവാസികളെ എത്തിക്കാന്‍ സംസ്ഥാനം തടസം നില്‍ക്കുകയാണ് -വി.മുരളീധരന്‍...

Read More

മലപ്പുറത്ത് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രക്ഷിതാക്കള്‍

മലപ്പുറം: മലപ്പുറത്ത് നാല് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച്‌ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കള്‍. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്ബില്‍ അഷറഫും ആസിഫയുമാണ് മകള്‍ നൈഫ ഫാത്തിമ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഇരുവരും ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തി. മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി. അവിടെ നിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. മരിച്ച ശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ട് തന്നെ മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് തങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അഷ്‌റവും ആസിഫയും വാര്‍ത്താസമ്മേളളനത്തില്‍ ചൂണ്ടിക്കാട്ടി. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് സര്‍ക്കാര്‍ സമ്മതിക്കാന്‍ തയ്യാറാവണം. പകരം പിഴവ് മറച്ച്‌ വയ്ക്കാനാണ് ശ്രമിക്കുന്നത്. മരണ ശേഷം മാതാപിതാക്കള്‍ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതും വെറുതെയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍...

Read More

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്.സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്‌ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്. എഎച്ച്‌പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുമായി പോലിസ് മുമ്ബോട്ടു പോവുകയാണ്. മൂന്നു കൊലപാതകങ്ങളും, നിരവധി വധശ്രമങ്ങളും ഉള്‍പ്പടെ 29 കേസുകളിലെ പ്രതിയാണ് കാര രതീഷ്. നേരത്തെ കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. ഒരു കൊലപാതക കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ച രതീഷിന്റെ കേസ് ഹൈക്കോടതിയില്‍ അപ്പീലിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് സ്ഥാപിച്ച മിന്നല്‍ മുരളിയെന്ന സിനിമയുടെ സെറ്റ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചത്. സംഭവത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറയക്കുന്നുവെന്നാരോപിച്ചാണ് സിനിമയക്കായി നിര്‍മിച്ച സെറ്റ് സംഘം തകര്‍ത്തത്. സോഫിയാ പോള്‍ നിര്‍മ്മിച്ച്‌ ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മാര്‍ച്ചില്‍ ആണ് സെറ്റ് നിര്‍മ്മിച്ചത്. ലോക് ഡൗണ്‍ കാരണം ചിത്രീകരണം...

Read More

സംസ്ഥാനത്ത് മെയ് 31 വരെ ശക്തമായ മഴക്ക് സാദ്ധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മെയ് 31 വരെ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മെയ് 28 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അലര്‍ട്ട്. മെയ് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും മെയ് 30 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും മെയ് 31 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കും. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കാനാണ് അറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്...

Read More

സംസ്ഥാനത്ത് രോഗികളുടെ എണ്ണം അയ്യായിരം കടക്കാനുള്ള സാദ്ധ്യത , മന്ത്രിസഭ യോഗത്തില്‍ ആശങ്ക അറിയിച്ച്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് സ്ഥിതി ആശങ്കായുണ്ടാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം അയ്യായിരം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രോഗികളുടെ എണ്ണം കൂടുന്നതിനല്ല മരണനിരക്ക് പിടിച്ചു നിര്‍ത്താനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പണം ഈടാക്കുന്നത് വിമര്‍ശനവിധേയമായത് മന്ത്രിസഭയില്‍ ചര്‍ച്ചയായി. നിര്‍ധനരായ പ്രവാസികള്‍ക്ക് നിരീക്ഷണം സൗജന്യമാക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രസഭാ യോഗത്തില്‍...

Read More