Author: George Kakkanatt

കൊവിഡ് 19: കേന്ദ്രത്തിനെതിരേ സ്പീക്ക് ഇന്ത്യ കാംപയിനുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ പിന്നിട്ടിട്ടും പാവങ്ങളുടെയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ ‘സ്പീക്ക് ഇന്ത്യ’ ദേശീയ കാംപയിനുമായി കോണ്‍ഗ്രസ് രംഗത്ത്. മെയ് 28ന് രാവിലെ 11 മുതല്‍ രണ്ടു വരെയാണ് കാംപയിന്‍ നടത്തുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ അവരവരുടെ സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ വഴി പ്രചാരണത്തില്‍ പങ്കാളികളാവും. 50 ലക്ഷം പേരാണ് ഇത്തരത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനില്‍ പങ്കാളികളാവുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം. 20 ലക്ഷം കോടി രൂപയുടെ പുകമറയില്‍ നില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല. പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണം. സര്‍ക്കാരിന്റെ ഏതു തെറ്റ് ചൂണ്ടിക്കാട്ടിയാലും അവരെ ദേശവിരുദ്ധരെന്നു മുദ്രകുത്താനാണ് കേന്ദ്രശ്രമം. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ക്വാറൈന്റനു പണം നല്‍കണമെന്ന സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്നും കെ സി വേണുഗോപാല്‍...

Read More

കടലുണ്ടിക്കടവ് അഴിമുഖത്ത് തോണി മറിഞ്ഞ് മല്‍സ്യതൊഴിലാളി മരിച്ചു

വള്ളിക്കുന്ന്: കടലുണ്ടിക്കടവില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുമ്ബോള്‍ കടലുണ്ടിക്കടവ് അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ആനങ്ങാടി വടക്കേപുറത്ത് ഹംസക്കോയയുടെ മകന്‍ ഫൈസല്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. കടലുണ്ടിക്കടവില്‍നിന്ന് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ വള്ളം അഴിമുഖത്ത് വച്ച്‌ തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒഴുക്കില്‍ പെട്ട ഫൈസലിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അപകട സമയത്ത് വലിയ തിരകള്‍ ഉണ്ടായിരുന്നു. ഭാര്യ: ഹസീന, മക്കള്‍ മുഹമ്മദ് ഫായിസ്, സല്‍മാനുല്‍ ഫാരിസ്, ഫബീന ഷറിന്‍ മാതാവ്: കുഞ്ഞീവി. സഹോദരങ്ങള്‍: റിയാസ്, സൈഫുന്നീസ,...

Read More

വി. മുരളീധരനെ ക്ഷണിച്ചു, വിഡിയോ ​കോണ്‍ഫറന്‍സിന്‍െറ ലിങ്കും അയച്ചു -മുഖ്യമന്ത്രി​

തിരുവനന്തപുരം: എം.പിമാരും എം.എല്‍.എമാരുമായി നടത്തിയ വിഡിയോ ​കോണ്‍ഫറന്‍സില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ക്ഷണിച്ചില്ലെന്ന ആരോപണത്തിന്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ ക്ഷണിക്കുകയും വിഡിയോ കോണ്‍ഫറസ​ി​​െന്‍റ ലിങ്ക്​ അദ്ദേഹത്തി​​െന്‍റ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ അയ​ക്കുകയു​ം ചെയ്​തിരുന്നു. മുഴുവന്‍ സമയവും കോണ്‍ഫറന്‍സില്‍ പ​െങ്കടുക്കാന്‍ കഴിയില്ലെന്നും ഇടക്ക്​​ പോകുമെന്നുമാണ്​ അദ്ദേഹത്തി​​െന്‍റ ഒാഫിസ്​ അറിയിച്ചത്​. വിഡിയോ കോണ്‍ഫറന്‍സില്‍ അ​േദ്ദഹത്തി‍​െന്‍റ ഓഫിസില്‍നിന്ന് കണക്‌റ്റ് ചെയ്​തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവര്‍ ഇപ്പോഴും...

Read More

ബെവ് ക്യൂ ആപ്പിന് മുന്‍പേ പ്ലേ സ്റ്റോറിലെത്തി വ്യാജന്‍! വ്യാജനെ പൊക്കാന്‍ കേരള പോലീസ്

കോഴിക്കോട്: മദ്യം വാങ്ങാന്‍ ഓണ്‍ലൈനിലെ ടോക്കണ്‍ സംവിധാനമായ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വരുന്നതും കാത്തിരിക്കുകയാണ് ആളുകള്‍. 5 മണിക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും എന്ന് അറിയിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ഒറിജിനല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാജന്‍ ഇറങ്ങിക്കഴിഞ്ഞു. ബെവ് ക്യൂ- ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിംഗ് ഗൈഡ് എന്ന പേരിലാണ് വ്യാജന്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. ബെവ് ക്യൂവിന് വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരുന്നവര്‍ കേട്ടപാടി കേള്‍ക്കാത്ത പാതി ചാടിവീണ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. അന്‍പതിനായിരത്തില്‍ കൂടുതല്‍ ആളുകളാണ് ഈ വ്യാജന്‍ ഡൗണ്‍ലോഡ് ചെയ്തത്. വ്യാജനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്. മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ബെവ് ക്യൂ ആപ്പ് രാത്രി 10 മണിക്ക് മുന്‍പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ റിവ്യൂ വൈകുന്നതാണ് ആപ് പ്ലേ സ്റ്റോറിലെത്താന്‍ വൈകുന്നതിന് കാരണം. വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ആളുകള്‍ക്ക് ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച്‌ ടോക്കണെടുക്കാം. 5 പേരെ മാത്രമാണ് ഒരു സമയം ക്യൂവില്‍ അനുവദിക്കുക. ബാര്‍, ബിവറേജുകള്‍ എന്നിവ വഴി മദ്യവില്‍പ്പന നടത്തുന്നതിനുളള ടോക്കണ്‍ സംവിധാനമാണ് ബെവ് ക്യൂ ആപ്പ് വഴി...

Read More

സൗദിയില്‍ ഞായാറാഴ് മുതല്‍ ട്രെയിന്‍ സര്‍വീസിനു തുടക്കം

ദമ്മാം: കൊവിഡ് 19 ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവിന്റെ ഭാഗമായി മെയ് 31 ഞായാറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി റയില്‍വേ അറിയിച്ചു. ദമ്മാം – റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക. കര്‍ഫ്യൂ ഇളവ് സമയമായ രാവിലെ 6 മുതല്‍ രാത്രി എട്ട് വരെയാവും സര്‍വീസ് നടത്തുക.മാസ്‌ക ധരിക്കല്‍, അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ റയില്‍ വേ സ്റ്റേഷനുകളിലും തീവണ്ടികളിലും പുലര്‍ത്തിയിരിക്കണം.www.sro.org. sa എന്ന സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും റയില്‍വേ...

Read More