Author: George Kakkanatt

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ആഗോള ചര്‍ച്ചാ വിഷയമാകുന്നു : മധ്യസ്ഥത വഹിയ്ക്കാന്‍ തയ്യാറെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച്‌ കയറിയത് ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതോടെ പ്രശ്‌നപരിഹാരത്തിന് യുഎസും രംഗത്ത് എത്തി.. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടെയും മധ്യസ്ഥത വഹിയ്ക്കാന്‍ റെഡിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. മുമ്ബ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിലും മധ്യസ്ഥത വഹിയ്ക്കാന്‍ യുഎസ് ഒരുക്കമാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ അത് തള്ളുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ യുഎസ് മധ്യസ്ഥത വഹിയ്ക്കാമെന്നാണ് പ്രസിഡന്റ് ട്രംപ് ട്വീറ്റിലൂടെ ഇരു രാഷ്ട്രങ്ങളേയും അറിിച്ചിരിക്കുന്നത്. അതേസമയം, യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇതാദ്യമായല്ല. എന്നാല്‍ ദോക്ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം...

Read More

ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും

ജെറുസലേം: ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും. നിലവിലെ ആഗോളസാഹചര്യം കണക്കിലെടുത്ത് ഇസ്രായേല്‍ സുതാര്യമല്ലാത്ത ചൈനയുടെ നടപടിയെ സംശയത്തോടെയാണ് കാണുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയെ ഇസ്രായേല്‍ പിന്തുണച്ചിരിക്കുകയാണ്. 2000 മുതല്‍ ചൈനയക്ക് ഇസ്രായേല്‍ നല്‍കുന്ന ഫാല്‍ക്കണ്‍ അവാക്‌സ് പ്രതിരോധ ഉപകരണങ്ങളുടെ വിപണനം...

Read More

കേരളത്തില്‍ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര്‍ ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ. ഗതാഗത കമ്മീഷ്ണറായിരുന്ന ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായും സര്‍ക്കാര്‍ നിയമിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചിട്ടുള്ളത്. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ആര്‍ ശ്രീലേഖയക്ക് ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എഎസ്പിയായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്പിയായും സേവനമനുഷ്ഠിച്ചു. നാലുവര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചു പണിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നടത്തിയത്. പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര സെക്രട്ടറി വിശ്വാസി മേത്തയെ നിയമിച്ചു. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍കാരനായ വിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തിന്ന് മാറ്റി ആസൂത്രണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സര്‍വ്വേ ഡയറക്ടറായ പ്രേംമിനെ തന്‍റെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതിന് പിന്നാലെ വി വേണുവിനെ നേരത്തെ റീ ബില്‍ഡ് കേരളയുടെ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറിയാവും. ഇതോടൊപ്പം തന്നെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കളക്ടര്‍മാരേയും...

Read More

ബെവ്ക്യു ആപില്‍ അഴിമതി; ആരോപണം ആവര്‍ത്തിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം | ബെവ്ക്യു ആപില്‍ അഴിമതിയുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കു വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും സി പി എം സഹയാത്രികനെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. ആപ് തയാറാക്കുന്നതിന് കൂടുതല്‍ ഓഫറുകളുമായി മുന്നോട്ടു വന്ന പരിചയസമ്പന്നരായ കമ്പനികളെയെല്ലാം ഒഴിവാക്കിയാണ് ഫെയര്‍ കോഡിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. നാല് ദിവസം കൊണ്ട് ഓപ്പറേറ്റ് ചെയ്തു തരാമെന്ന് പറഞ്ഞ കമ്പനികള്‍ വരെ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവയില്‍ പെടും. ബിഡില്‍ പങ്കെടുത്ത രണ്ട് കമ്പനികള്‍ എസ് എം എസിന് ചാര്‍ജ് വേണ്ട എന്ന് പറഞ്ഞിട്ടും അവരെ തഴഞ്ഞ് ഫെയര്‍ കോഡിന് കരാര്‍ നല്‍കുകയായിരുന്നു. മാത്രമല്ല. എസ് എം എസിന് ഫെയര്‍ കോഡ് 12 പൈസ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ 15 പൈസ നല്‍കി. മൂന്ന് പൈസ അധികമായി നല്‍കിയതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ല. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാറുകളില്‍ നിന്നുള്ള ഓരോ വില്‍പനക്കും അമ്പത് പൈസ വെച്ച്‌ ആപ് നിര്‍മാതാക്കളായ ഫെയര്‍ കോഡിന് ലഭിക്കുന്നുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍, എസ് എം എസ് നിരക്കായി നിശ്ചയിച്ച തുക ബെവ്‌കോ ഫെയര്‍ കോഡ് വഴി മൊബൈല്‍ സേവന ദാതാക്കള്‍ക്കാണ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍...

Read More

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല; വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം; കോവിഡ് പ്രതിരോധം, സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധനാലയമാകുമ്ബോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. കൊവിഡിന് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇത് ഗൗരവതരമായ കാര്യമായതിനാല്‍ സര്‍വകക്ഷിയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സര്‍വ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളുടെ ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച്‌ നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി...

Read More