Author: George Kakkanatt

അഞ്ജനയുടെ മരണം, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കി , പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് ഗോവ പോലീസ്

തിരുവനന്തപുരം: ഗോവയില്‍ കാസര്‍​ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ അമ്മ മിനി. തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ക്കിരയായാണ് അഞ്ജന മരിച്ചതെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയാണെങ്കില്‍ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ത്ഥിച്ചു. സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു മാഫിയകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഗോവ, കേരള മുഖ്യമന്ത്രിമാര്‍ക്കും ദേശീയ, സംസ്ഥാന വനിത കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഗാര്‍ഗി അവകാശപ്പെട്ടതുപോലെ അഞ്ജന ഹരീഷിനെതിരായ പീഡനശ്രമം സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ഗോവ പൊലീസ് പറഞ്ഞു.മരണത്തിന് ശേഷം ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതായാണ് ഗാര്‍ഗിയും സുല്‍ഫത്തും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പറയുന്നത്. അഞ്ജന ആവശ്യപ്പെട്ടതു കൊണ്ടാണ് സംഭവമുണ്ടായപ്പോള്‍ പൊലീസിനെ അറിയിക്കാതിരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ പീഡന ശ്രമത്തെപ്പറ്റി ലീഗല്‍ കസ്റ്റോഡിയനായ ഗാര്‍ഗ്ഗി അറിഞ്ഞിട്ടുണ്ടോയെന്ന് ചോദ്യമുയര്‍ന്നു. ‘ഹാ..എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഞാന്‍ എന്നും വിളിച്ച്‌ സംസാരിക്കാറുള്ള കുട്ടിയാണ്. പീഡനശ്രമം എങ്ങനെയാണ് ഉണ്ടായതെന്നും എങ്ങനെയാണ് അവര്‍ ക്ളോസ് ചെയ്തത് എന്നും എനിക്ക് നന്നായി അറിയാം’. എന്നായിരുന്നു ഗാര്‍ഗിയുടെ പ്രതികരണം.ഇതോടെ ഇത് ബ്രേക്ക് ത്രൂ ആണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി. എന്ത് ബ്രെയ്ക്ക് ത്രൂ എന്നാണ് പറയുന്നതെന്ന് ചോദിച്ച്‌ ഇതിനെതിരെ ഗാര്‍ഗി രംഗത്തെത്തി. പീഡന ശ്രമം നടത്തിയ ആള്‍ ഞങ്ങളുടെ കൂട്ടത്തില്‍പ്പട്ട ആരും അല്ലെന്നും മരണത്തിന് ശേഷം പൊലീസിനെ അറിയിച്ചെന്നും ആയിരുന്നു ഗാര്‍ഗിയുടെ അവകാശവാദം. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ്ട് പ്രസൂണ്‍ ഈ വാദം തള്ളിയത്. പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് എസ്പി...

Read More

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നും എ​ത്തി​ക്കാ​ന്‍ ഡ്രോ​ണു​ക​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കാ​ന്‍ ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യം തേ​ടി അ​മേ​രി​ക്ക. മ​രു​ന്നു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍, മ​റ്റ് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ലാ​ണ് സം​ഭ​വം. സി​പ്ലൈ​ന്‍ എ​ന്ന ക​ന്പ​നി​യാ​ണ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ആ​രോ​ഗ്യ രം​ഗ​ത്തെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്്. ര​ണ്ടു റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഡ്രോ​ണു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക​പ്പു​റ​ത്ത​ക്ക് ഡ്രോ​ണു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത​ത്തു​ന്ന​തി​ന് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​നു​മ​തി...

Read More

ഡല്‍ഹിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കല്‍റ ആശുപത്രിയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ജോലിയ ചെയ്തിരുന്ന നഴ്‌സായ അംബിക കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. നഴ്‌സുമാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നാണ് അംബികയുടെ സഹപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. മാസ്‌ക് ചോദിച്ചപ്പോള്‍ തുണികൊണ്ട് മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതല്‍ രോഗികളെ നോക്കാന്‍ ആവശ്യപ്പെട്ടു. രോഗികള്‍ക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറായില്ല. പല രോഗികളും കൊവിഡ് ലക്ഷണങ്ങളോടെയാണ് എത്തിയിരുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ല. അംബികയ്ക്ക് പിപിഇ കിറ്റുകള്‍ ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കേണ്ടി വന്നെന്നും സഹപ്രവര്‍ത്തക പറഞ്ഞിരുന്നു. അംബികയുടെ ചികിത്സക്കായി കല്‍റ ആശുപത്രി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു. ചികിത്സ നടത്തിയ സഫ്ദര്‍ദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങള്‍ കിട്ടിയില്ലെന്നും അംബികയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതുകൊണ്ടാണ് കൊവിഡ് ബാധയുണ്ടായത്. ആശുപത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അംബികയുടെ മകന്‍ അഖില്‍...

Read More

56 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ജീവന്‍ നഷ്ടമായത് 654983 പേര്‍ക്ക്, ഇന്ത്യയില്‍ മാത്രം 4337

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 5685512 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,54,983 പേര്‍ മരണപ്പെട്ടപ്പോള്‍ 23,47,276 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. അമേരിക്കയില്‍ മാത്രം ഇതുവരെ 1734794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കോവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. ലാറ്റിനമേരിക്ക് കോവിഡ് വ്യാപനത്തിന്‍റെ പുതിയ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടനാ വക്താക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞത്. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കേണ്ട സമയമല്ലയിത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1.43 ലക്ഷം പേര്‍ മരിച്ചു. പെറു, ചിലി, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗബാധയില്‍ കാര്യമായ വര്‍ധനയുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്ബതാം സ്ഥാനത്ത് എത്തി. 151767 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 4337 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 54750 രോഗികളാണ് ഉള്ളത്. മരണം ആയിരം കടന്ന ഏക സംസ്ഥാനവുമാണ് മഹാരാഷ്ട്ര. 1792 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം...

Read More

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ഇ​തു​വ​രെ 1,02,107 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ക​ണ​ക്ക്. 4,90,130 രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ര്‍​ക്ക്-3,74,672 , ന്യൂ​ജ​ഴ്സി-1,57,818 , ഇ​ല്ലി​നോ​യി​സ്-1,14,306 , കാ​ലി​ഫോ​ര്‍​ണി​യ-1,01,555 , മ​സാ​ച്യു​സെ​റ്റ്സ്-94,220, പെ​ന്‍​സി​ല്‍​വേ​നി​യ-73,652, ടെ​ക്സ​സ്-59,121, മി​ഷി​ഗ​ണ്‍-55,608, ഫ്ളോ​റി​ഡ-52,634, മെ​രി​ലാ​ന്‍​ഡ്-48,423, ജോ​ര്‍​ജി​യ-44,638 , ക​ണ​ക്ടി​ക​ട്-41,288, വി​ര്‍​ജീ​നി​യ-40,249, ലൂ​സി​യാ​ന-38,504, ഒ​ഹി​യോ-33,497. മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍: ന്യൂ​യോ​ര്‍​ക്ക്-29,553, ന്യ​ജ​ഴ്സി-11,341, ഇ​ല്ലി​നോ​യി​സ്-5,083, കാ​ലി​ഫോ​ര്‍​ണി​യ-3,955, മ​സാ​ച്യു​സെ​റ്റ്സ്-6,547, പെ​ന്‍​സി​ല്‍​വേ​നി​യ-5,322, ടെ​ക്സ​സ്-1,602, മി​ഷി​ഗ​ണ്‍-5,334, ഫ്ളോ​റി​ഡ-2,320, മെ​രി​ലാ​ന്‍​ഡ്-2,392, ജോ​ര്‍​ജി​യ-1,933, ക​ണ​ക്ടി​ക​ട്-3,803, വി​ര്‍​ജീ​നി​യ-1,281, ലൂ​സി​യാ​ന-2,726,...

Read More