Author: George Kakkanatt

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

മലപ്പുറം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കുന്ന ഫീസുകളില്‍ പുതിയ വര്‍ഷം വര്‍ധന പാടില്ലെന്നും കമ്മീഷന്‍ അംഗം അംഗം കെ നസീര്‍ പുറപ്പടുവിച്ച ഉത്തരവിലുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിക്കിടെ യൂണിഫോം മാറ്റവും ഫീസ് വര്‍ധനയും രക്ഷിതാക്കളെ പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലാണ് നടപടി. പുതിയ നിര്‍ദേശങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സിബിഎസ്‌ഇ റീജിനല്‍ ഡയറക്ടര്‍,ഐസിഎസ്‌ഇ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം വര്‍ഷത്തിനിടയില്‍ മാറ്റരുതെന്ന് കമ്മീഷന്‍ നേരത്തെ...

Read More

വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യപ്പോള്‍ കരടി ചാടിവീണു; വ​യോ​ധി​ക​യു​ടെ കാഴ്ചശക്തി നഷ്​​ടപ്പെട്ടു

ബം​ഗ​ളൂ​രു: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യു​ടെ ഒ​രു ക​ണ്ണി​​െന്‍റ കാ​ഴ്ച ന​ഷ്​​​ട​പ്പെ​ട്ടു. ച​ന്ന​പ​ട്ട​ണ എം.​പി.​എം.​സി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം. സ​ക​മ്മ‍‍‍(65) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വ​യോ​ധി​ക​യു​ടെ മു​ക​ളി​ല്‍ ക​ര​ടി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. മു​ഖ​ത്താ​ണ് ക​ര​ടി ആ​ക്ര​മി​ച്ച​ത്. ആ​ളു​ക​ളെ​ത്തി​യ​തോ​ടെ ക​ര​ടി ഓ​ടി മ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഒ​രു ക​ണ്ണി​​െന്‍റ കാ​ഴ്ച ശ​ക്തി വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ഒ​രു ക​ണ്ണി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ...

Read More

കോവിഡ് പ്രതിസന്ധി: 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ്

കുവൈത്ത്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വേയ്സ്. കുവൈത്ത് എയര്‍വെയ്സിലെ എല്ലാ വിഭാഗം ജീവനക്കാരെയും പിരിച്ചുവിടുമെന്നും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 7800ഓളം ജീവനക്കാരാണ് കുവൈത്തിലെ നഷ്ടത്തിലായ വിമാനക്കമ്ബനിയില്‍ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്സ് നിര്‍ബന്ധിതരായത്. ഇത്തരത്തില്‍ ലോകത്ത് പല രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്ത് 5,905,292 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ...

Read More

ചൈന പ്രശ്‌നം: മധ്യസ്ഥത ആവര്‍ത്തിച്ച് ട്രംപ്, ആവശ്യമില്ലെന്നു മോദി, യുദ്ധസന്നാഹം ശക്തം

ന്യൂഡൽഹി∙ ചൈനയുമായുളള തർക്കത്തിൽ ഇടപെടാമെന്ന അമേരിക്കയുടെ വാഗ്ദാനം തള്ളി ഇന്ത്യ. ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതിനിടെ, ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് െഎക്യരാഷ്ട്ര സഭ. മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ െഎക്യരാഷ്ട്ര സഭയ്ക്ക് അഭിപ്രായങ്ങളൊന്നും ഇല്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സെക്രട്ടറി ജനറലിന്‍റെ വക്താവ് പറഞ്ഞു. അതിർത്തിയിലെ പുതിയ താവളങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘർഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ അധ്യക്ഷതയിൽ കമാൻഡർമാരുടെ സമ്മേളനത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. ഗൽവാൻ താഴ്‌വര, പാങ്ഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ സൈന്യത്തെ ദീർഘനാൾ നിലനിർത്താൻ ചൈന ശ്രമിക്കുന്നത് കടന്നു കയറ്റം ലക്ഷ്യമിട്ടാണെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ നടത്തുന്ന അനൗദ്യോഗിക ചർച്ചകൾ പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണു സേനാ നേതൃത്വം. ജാഗ്രത തുടരുന്നതിനൊപ്പം സംയമനം പാലിക്കാനും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാനും ജവാൻമാർക്കു നിർദേശം...

Read More

എം.പി. വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്∙ രാജ്യസഭ എം പിയും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടര്റുമായ എം പി വീരേന്ദ്രകുമാർ (84) അന്തരിച്ചു. സാഹിത്യകാരനും പ്രഭാഷകനുമായ വീരേന്ദ്രകുമാർ കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാർ എംഎൽഎ(ജോയിന്റ് മാനേജിങ് ഡയറക്‌ടർ, മാതൃഭൂമി). ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പിടിഐ ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാർ ജനിച്ചത്. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ൽ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍...

Read More