Author: George Kakkanatt

മോദി അസ്വസ്ഥനെന്ന് ട്രംപ്

വാഷിങ്ടന്‍ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിയ്ക്കാമെന്ന യുഎസിന്റെ നിലപാട് ഇന്ത്യ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ വലിയ തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി നടക്കുന്ന കാര്യത്തില്‍ അദ്ദേഹവും അസ്വസ്ഥനാണ്’- ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും യുഎസ് ഇടപെടേണ്ടെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ നേരത്തെ നല്‍കിയ വാഗ്ദാനം ആവര്‍ത്തിക്കുകയാണ് ട്രംപ് ചെയ്തത്. ‘ഞാന്‍ അത്(മധ്യസ്ഥത) വഹിക്കാന്‍ തയാറാണ്. ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഈമാസം ആദ്യം ഇന്ത്യയുടെയും ചൈനയുടൈയും സൈനികര്‍ തമ്മില്‍ മുഖാമുഖമെത്തി സംഘര്‍ഷമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. മേയ് 9നു സമാനമായ പ്രശ്‌നമുണ്ടായിരുന്നു. ടിബറ്റിനു സമീപമുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ സേനാവിന്യാസം അടക്കമുള്ളവ നടക്കുകയാണ്. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനയോടു ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ...

Read More

വീരേന്ദ്രകുമാറിന്‍റെ സംസ്കാരം വൈകീട്ട് അഞ്ച് മണിക്ക്; പൊതുദര്‍ശനമുണ്ടാകില്ല

ഇന്നലെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്ര കുമാറിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെ അന്ത്യം സംഭവിച്ചു. ഭൌതിക ശരീരം ചാലപ്പുറത്തെ വീട്ടിലെത്തിച്ചു. പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ടി. സിദ്ദീഖ്, പി.വി ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടു പോകും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ എവിടെയും...

Read More

ലോക്ക് ഡൗണ്‍ ലംഘനം: പൊലീസ് നടപടി കടുപ്പിച്ചു ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 28 പേര്‍ അറസ്‌റ്റില്‍

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സിറ്റി പൊലീസ്. ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 28 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ബ്രോഡ്‌വേയിലുള്ള മൂന്ന് ഹോട്ടലുകളാണ് നിബന്ധന ലംഘിച്ച്‌ പ്രവര്‍ത്തിച്ചത്. ഹോട്ടലിനകത്തും പുറത്തുമായി ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ബ്രോഡ് വേ മുതല്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് കമ്മിഷണര്‍ വിജയ് സാഖറെ നേരിട്ടെത്തി നേതൃത്വം നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറങ്ങി നടന്നവരെയും സാമൂഹിക അകലം പാലിക്കാത്തവരും അടക്കം 20 കേസുകളാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്ന് കമ്മിഷണര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റിയില്‍ 53 കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. 178 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും കേസെടുത്തു. ക്വാറന്റൈന്‍ ലംഘനം നടത്തിയ 28 പേര്‍ക്കെതിരെ കേസെടുത്ത് 14 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാക്കി. റൂറല്‍ ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 41 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്ബത് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. രാത്രി സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ഒമ്ബത് വരെ നഗരത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 144 കേസുകളിലായി 157 പേരെ അറസ്റ്റ് ചെയ്തു. 94 വാഹനങ്ങള്‍...

Read More

നഴ്സിന് കോവിഡ്; പി.പി.ഇ കിറ്റ് ശരിയായി ധരിച്ചിട്ടുണ്ടാകില്ലെന്ന് അധികൃതര്‍

ബം​ഗ​ളൂ​രു: ബെ​ള്ളാ​രി ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന 35 കാ​ര​നാ​യ മെ​യി​ല്‍ ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. പി.​പി.​ഇ കി​റ്റ് ഉ​ള്‍​പ്പെ​ടെ ധ​രി​ച്ച്‌ ക​ര്‍​ശ​ന സു​ര​ക്ഷ​യോ​ടെ​യാ​ണ് ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ കോ​വി​ഡ് വാ​ര്‍​ഡി​ല്‍​നി​ന്ന് രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ന​ഴ്സി​ന് എ​വി​ടെ നി​ന്നാ​ണ് കോ​വി​ഡ് പ​ക​ര്‍​ന്ന​തെ​ന്ന അ​ന്വേ​ഷ​ണ​വും ഇ​തി​ന​കം...

Read More

കോവിഡ്: ഗൾഫിൽ 5 മലയാളികൾ മരിച്ചു

കോവി‍ഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. തിരുവല്ല സ്വദേശി റിയ ഏബ്രഹാം(58) കുവൈത്തിലും കായംകുളം കൃഷ്ണപുരം സ്വദേശി ബാബു തമ്പി(48) സൗദിയിലെ ദമാമിലും ആലപ്പുഴ മുല്ലക്കൽ സ്വദേശി മനോജ് കുമാർ വിജയൻ (41) അൽ ഖോബാറിലും തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43) നദീമിലും കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായിലുമാണ്...

Read More